ജനകീയമായൊരു നിക്ഷേപ-വായ്പ പദ്ധതിയായാണ് കെഎസ്എഫ്ഇ ചിട്ടികളെ പരിഗണിക്കുന്നത്. കാലാവധിയോളം അടവ് തുടർന്നാൽ നിക്ഷേപമായും ആവശ്യ സമയത്ത് പിൻവലിച്ച് വായ്പയായും ഉപയോഗിക്കാൻ സാധിക്കുന്നവയാണ് ചിട്ടികൾ. മാസ അടവിനൊപ്പം ഭാഗ്യത്തിന്റെ ഘടകം കൂടി ചേർന്നാൽ ചിട്ടിയിൽ ചേരുന്നൊരാൾക്ക് ആദ്യ മാസം തന്നെ ലക്ഷാധിപതിയാക്കാൻ സാധിക്കുന്ന ചിട്ടികളാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. ഇത്തരത്തിൽ ഒറ്റ മാസം കൊണ്ട് 11.4 ലക്ഷം രൂപ നേടാൻ സാധിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടിയെ പറ്റിയാണ് ചുവടെ വിശദീകരിക്കുന്നത്.
മൾട്ടി ഡിവിഷൻ ചിട്ടി
120 മാസത്തേക്ക് മാസം 10,000 രൂപ അടവ് വരുന്ന 12 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരുന്നൊരാൾക്കാണ് ഇത്തരത്തിൽ നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത്. 120 മാസ ഡിവിഷൻ ചിട്ടിയിൽ ആദ്യ മാസം 10,000 രൂപ അടയ്ക്കേണ്ടത്. രണ്ടാം മാസം മുതൽ അടവ് 7,375 രൂപയായി ചുരുങ്ങും.
40 ശതമാനം കിഴിവിൽ ലേലത്തിൽ പോകുമ്പോൾ മാസത്തിൽ 2,625 രൂപ ലാഭ വിഹിതമായി ചിട്ടിയിൽ ചേരുന്നയാൾക്ക് കിട്ടുന്നു. തുടർന്നുള്ള മാസങ്ങളിൽ ലേല കിഴിവിന് അനുസരിച്ചാണ് മാസ അടവ് വരുന്നത്. ഇത്തരത്തിൽ ഓരോ മാസവും 10,000രൂപയ്ക്കും 7,375 രൂപയ്ക്കും ഇടയിലുള്ള തുകയാണ് ലഭിക്കുക.
ലേലവും നറുക്കും
സാധാരണ ചിട്ടികളെ മൾട്ടി ഡിവിഷൻ ചിട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ചിട്ടിയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം തന്നെയാണ്. സാധാരണ ചിട്ടിയിൽ ഉള്ളവരുടെ നാലിരട്ടി അംഗങ്ങൾ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഉണ്ടാകും. ഓരോ മാസവും ചിട്ടി ലഭിക്കാൻ 4 അവസരം ലഭിക്കും. 1 നറുക്കും 3 ലേലങ്ങളുമാണ് ചിട്ടിയിലുണ്ടാകുന്നത്.
120 മാസ ചിട്ടിയിൽ 40 ശതമാനം വരെ കിഴിവിലാണ് ലേലം നടക്കുക. 40 ശതമാനം കിഴിവിൽ പോയാൽ 7.20 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്ന് ലഭിക്കുക. ആദ്യ മാസങ്ങളിൽ ചിട്ടി ലേലവും നറുക്കായാണ് നടത്തുക. ഒരു മാസത്തിൽ 3 പേർക്ക് ഇത്തരത്തിൽ 7.20 ലക്ഷം വരെ ലഭിക്കാം.
ചിട്ടി നറുക്കിൽ ലഭിക്കുമ്പോഴാണ് 11.4 ലക്ഷം രൂപ ലഭിക്കുന്നത്. മാസത്തവണ അടച്ചവരിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് മാസത്തിൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കും. കെഎസ്എഫ്ഇയിൽ 5 ശതമാനം ഫോർമാൻസ് കമ്മീഷനാണ് ഈടാക്കുന്നത്. 12 ലക്ഷത്തിന്റെ 5 ശതമാനം 60,000 രൂപ കിഴിച്ചാൽ ആദ്യ മാസ അടവിലൂടെ തന്നെ ഭാഗ്യ ശാലിയായ ഒരാൾക്ക് 11.4 ലക്ഷം രൂപ നേടാനാകും.
ചിട്ടി കാലാവധിയോളം എല്ലാ മാസത്തിലും 11.4 ലക്ഷം രൂപ ലഭിക്കും. ഇതോടൊപ്പം ചിട്ടി ലഭിക്കാത്തവർക്ക് വായ്പ എടുക്കാനും സൗകര്യമുണ്ട്. പാസ് ബുക്ക് ഹാജരാക്കിയാൽ ഇതുവരെ അടച്ച പൈസയിൽ നിന്ന് വായ്പ എടുക്കുവാനുള്ള സൗകര്യവും ഉണ്ട്. ജാമ്യം നൽകിയാൽ ചിട്ടിതുകയുടെ 50 ശതമാനം വായ്പ ലഭിക്കും. 12 ലക്ഷത്തിന്റെ ചിട്ടിയിൽ 6 ലക്ഷം രൂപ വായ്പ നേടാൻ സാധിക്കും.
ജാമ്യവും സ്ഥിര നിക്ഷേപവും
ചിട്ടി നറുക്ക് ലഭിക്കുകയോ ലേലത്തിൽ പിടിക്കുകയോ ചെയ്തൊരാൾക്ക് ഭാവി ബാധ്യതയ്ക്ക് ജാമ്യം നൽകിയാൽ തുക പിൻവലിക്കാൻ സാധിക്കും. ഇതുപോലെ ചിട്ടിതുക കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപമിടാനും സാധിക്കും. ചിട്ടി നറുക്ക് കിട്ടിയ 11,40,0000 രൂപ കെഎസ്എഫ്സി യിൽ സ്ഥിര നിക്ഷേപമിട്ടാൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 6.50 ശതമാനം പലിശ ലഭിക്കുമ്പോൽ മാസത്തിൽ 6,175 രൂപ ലഭിക്കും.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications