വലിയ തുകകൾ ആവശ്യം വരുന്നിടത്ത് നിക്ഷേപങ്ങൾ കയ്യിലില്ലെങ്കിൽ നേരെ വായ്പയെ ആശ്രയിക്കേണ്ടി വരും. കൃത്യമായി അച്ചടക്കത്തോടെ നീങ്ങുന്നവർക്ക് വായ്പകൾ പ്രയാസമാകാറില്ല. എന്നാൽ എല്ലാവരിലും ഇത് ഒരുപോലെയല്ല. വായ്പയോട് താൽപര്യമില്ലാത്തവർക്ക് ഇത്തരം സാഹചര്യങ്ങളിൽ നിക്ഷേപത്തിന്റെയും വായ്പയുടെയും ഗുണങ്ങളുള്ള സമ്പാദ്യ പദ്ധതി നോക്കാവുന്നതാണ്. ആവശ്യം മുൻകൂട്ടി കണ്ട് വലിയൊരു തുക പ്ലാൻ ചെയ്യുന്നവർക്ക് മികച്ച സാധ്യതയാണ് ചിട്ടികൾ.
നല്ലൊരു തുക സമാഹരിക്കാൻ തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണ്12 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി. വലിയ തുക ലഭിക്കുന്നതിനൊപ്പം ദീർഘകാല അടവുള്ളതിനാൽ മാസത്തിൽ ചെറിയ തുക മാത്രമാണ് ചിട്ടിയിലേക്ക് അടയ്‌ക്കേണ്ടി വരുന്നത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം തുടങ്ങി ഭാവിയിൽ ഉറപ്പായും പ്രതീക്ഷിക്കുന്ന ചെലവുകൾക്ക് മുൻകൂട്ടി പ്ലാനിംഗ് നടത്താവുന്ന നിക്ഷേപമാണിത്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
ചിട്ടി വിശദാംശം
10,000 രൂപ മാസ അടവുള്ള 120 മാസം കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. മാസം പരമാവധി 10,000 രൂപയും പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,375 രൂപയുമാണ് ചിട്ടിയിലേക്ക് അടയ്‌ക്കേണ്ടത്. 120 മാസ മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ 40 ശതമാനം വരെ പരമാവധി താഴ്ത്തി വിളിക്കാം. മാസത്തിൽ 3 പേർക്ക് ലേലത്തിലൂടെയും ഒരാൾക്ക് നറുക്കിലൂടെയും ചിട്ടി ലഭിക്കും.
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് 4.80 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. ലേലത്തിലൂടെ കുറഞ്ഞത് 7.20 ലക്ഷം രൂപ വരെ ലഭിക്കും. നറുക്ക് ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷൻ കുറച്ചുള്ള തുക ലഭിക്കും. 60,000 രൂപ കുറച്ച് 11.40 ലക്ഷം രൂപ ലഭിക്കും. എല്ലാ മാസത്തിലും ഒരാൾക്ക് നറുക്ക് ലഭിക്കും. സാധാരണ കെഎസ്എഫ്ഇ അംഗീകരിക്കുന്ന ചിട്ടി ജാമ്യങ്ങൾ ഉപയോഗിച്ച് ചിട്ടി പിൻവലിക്കാവുന്നതാണ്.
ലാഭ വിഹിതം
കെഎസ്എഫ്ഇ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭകരമായി മൾട്ടി ഡിവിഷൻ ചിട്ടികളിലൊന്നാണ് 12 ലക്ഷത്തിന്റെ ഈ ചിട്ടി. മാസത്തിൽ ഒരാൾക്ക് പരമാവധി ലഭിക്കുന്ന ലാഭ വിഹിതം 2,625 രൂപയാണ്. മാസത്തിൽ ഒരാൾ ചിട്ടി ലേലം വിളിക്കുമ്പോൾ ലഭിക്കുന്ന ലാഭ വിഹിതം പരമാവധി 4.80 ലക്ഷം രൂപയാണ്.
ഇതിൽ നിന്ന് ഫോർമാൻസ് കമ്മീഷനായ 60,000 രൂപ കുറച്ചാൽ 4.20 ലക്ഷം രൂപ ലാഭ വിഹിതം ലഭിക്കും. ഇത്തരത്തിലുള്ള മൂന്ന് ഡിവിഷനികളിൽ നിന്നുമായി പരമാവധി 12.60 ലക്ഷം രൂപ ലാഭ വിഹിതം ലഭിക്കും. ഇത് ചിട്ടിയിലെ 480 അംഗങ്ങൾക്കുമായി വീതിക്കുമ്പോഴാണ് ഒരാൾക്ക് പരമാവധി 2,625 രൂപ ലഭിക്കുന്നത്.
സ്ഥിര നിക്ഷേപം
120 മാസമായതിനാൽ ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിട്ടാൽ വലിയ ലാഭം ലഭിക്കും. 40 ശതമാനം താഴ്ത്തി വിളിച്ചാലും നിലവിലെ പലിശ നിരക്കിൽ നഷ്ടം ലഭിക്കാൻ സാധ്യതയില്ല. ചിട്ടി വിളിച്ചെടുത്ത് വായ്പകൾ അടച്ച് തീർക്കാൻ ഉപയോഗിച്ചാലും വായ്പയ്ക്ക് അടയ്ക്കുന്ന പലിശ ലാഭിക്കാം. നിലവിൽ ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപമിടുമ്പോൾ 7-7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്.
ചിട്ടി ആദ്യ മാസം 40 ശതമാനം കിഴിവിൽ വിളിച്ചെടുത്ത് 7.20 ലക്ഷം സ്ഥിര നിക്ഷേപമിട്ടാൽ 7 ശതമാനം പലിശ കണക്കാക്കുമ്പോൾ വർഷത്തിൽ 50,400 രൂപ പലിശ ലഭിക്കും. കാലാവധിയിൽ 5 ലക്ഷത്തിലധികം പലിശയായി ലഭിക്കും. നറുക്ക് ലഭിച്ചൊരാൾ സ്ഥിര നിക്ഷേപമിടുമ്പോൾ വർഷത്തിൽ 79,800 രൂപ പലിശയായി ലഭിക്കും. മാസത്തിൽ 6,650 രൂപ പലിശയായി ലഭിക്കും. ഈ തുക ചിട്ടിയുടെ മാസ അടവിനായോ മറ്റൊരു ചിട്ടി ചേരാനോ ഉപയോഗിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications