ഹ്രസ്വകാലത്തേക്ക് സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മികച്ച പലിശ ലഭിക്കാൻ മറിച്ചൊരു ഓപ്ഷനാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഒരു വർഷം മുതൽ രണ്ടു വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ പോലെയുള്ള നിക്ഷേപങ്ങളേക്കാൾ പലിശയും സുരക്ഷയുമാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പ്രത്യേകത.
സ്ത്രീകൾക്ക് മാത്രമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച നിക്ഷേപമായതിനാൽ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ കേന്ദ്ര സർക്കാറിന്റെ സോവറിൻ ഗ്യാരണ്ടി ലഭിക്കും. 2 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഹ്രസ്വകാലത്തേക്ക് ഇത് എങ്ങനെ മികച്ച നിക്ഷേപമാകുന്നു എന്ന് നോക്കാം.
അക്കൗണ്ടെടുക്കാം
2025 മാര്‍ച്ച് 31-ന് മുന്‍പ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ അക്കൗണ്ടെടുക്കണം. ബാങ്കുകളിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും അക്കൗണ്ട് ആരംഭിക്കാം. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളുമായി നിക്ഷേപം ഉയർത്താം. നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമാണ്. ഒന്നിലധികം അക്കൗണ്ട് ആരംഭിക്കാം. ആകെ 2 ലക്ഷം രൂപ മാത്രമെ നിക്ഷേപിക്കൻ സാധിക്കുകയുള്ളൂ.

പലിശ നിരക്ക്
മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 7.50 ശതമാനം പലിശയാണ് 2 വർഷ കാലാവധിയിൽ നൽകുന്നത്. പലിശ ത്രൈമാസികമായി കൂട്ടിച്ചേര്‍ക്കുകയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. എന്നാല്‍ അക്കൗണ്ട് അവസാനിപ്പിക്കുന്ന സമയത്ത് മാത്രമേ പണം ലഭിക്കുകയുള്ളൂ. മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ട് തുറന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുശേഷം ബാലന്‍സിന്റെ 40 ശതമാനം പിൻവലിക്കാൻ സാധിക്കും.
നേരത്തെ പിൻവലിക്കാം
നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ 40 ശതമാനം തുക പിന്‍വലിക്കാന്‍ സാധിക്കും. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ 2 ശതമാനം കുറച്ചാണ് അനുവദിക്കുക. പലിശ 5.5 ശതമാനത്തില്‍ കണക്കാക്കിയാണ് തുക അനുവദിക്കുക. അക്കൗണ്ട് ഉടമ മരണപ്പെട്ടാലോ ഗുരുതര രോഗം ബാധിച്ചാലോ രക്ഷിതാവിന്റെ മരണം എന്നീ ഘട്ടങ്ങളില്‍ പിഴയില്ലാതെ നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപം ആരംഭിച്ച് 6 മാസത്തിനകം പിഴയില്ലാതെ പണം പിന്‍വലിക്കാം.
മറ്റു ബാങ്കുകളേക്കാൾ ഉയർന്ന നിരക്ക്
റെഗുലർ നിക്ഷേപകർക്ക് മികച്ച പലിശ നിരക്കാണ് മഹിള സമ്മാൻ സേവിംഗ്സ് സ്കീമിൽ ലഭിക്കുന്നത്. 7 ദിവസം 10 വര്‍ഷ കാലയളവില്‍ എസ്ബിഐ 3 ശതമാനം മുതല്‍ 7.10 ശതമാനം വരെ പലിശയാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്.
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ 6.80 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകര്‍ക്കും 7.30 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കില്‍ 15 മാസം മുതല്‍ 15 മാസത്തില്‍ താഴെ കാലാവധിയില്‍ 7.10 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശയും ലഭിക്കും.
ഐസിഐസിഐ ബാങ്കില്‍ 15 മാസം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 7.10 ശതമാനം പലിശ ലഭിക്കും. കാനറ ബാങ്ക് 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള കാലയളില്‍ 6.85 ശതമാനം പലിശ ലഭിക്കും. യെസ് ബാങ്ക് 18 മാസം മുതല്‍ 24 മാസത്തില്‍ താഴെ 7.50 ശതമാനം പലിശ നല്‍കും.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 445 ദിവസം മുതല്‍ 2 വര്‍ഷത്തേക്ക് 6.80 ശതമാനം പലിശ നേടാം. പോസ്റ്റ് ഓഫീസിന്റെ 2 വർഷ ടേം ഡെപ്പോസിറ്റ് 7 ശതമാനം പലിശയാണ് നൽകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
