വരുമാനത്തിനനുസരിച്ച് ആദായനികുതിയടക്കേണ്ടത് ഓരോ ഇന്ത്യാക്കാരന്റയും ഉത്തരവാദിത്വമാണ്. ചില സാഹചര്യങ്ങളില്‍ അജ്ഞത കൊണ്ടോ ഓര്മ്മക്കുറവു കൊണ്ടോ ചിലരൊക്കെ നികുതിയടക്കാന്‍ വിട്ടുപോയേക്കാം. പക്ഷേ ആദായനികുതി വകുപ്പിന് ഒഴിവുകഴിവുകളൊന്നുമില്ല. അവര്‍ കൃത്യമായി നിങ്ങള്‍ക്കു നോട്ടീസയച്ചിരിക്കും. നിങ്ങള്‍ വരവിനനുസരിച്ച് നികുതിയടച്ചില്ല എന്നവര്‍ക്കു തോന്നിയാലും നോട്ടീസ് കിട്ടും മറക്കണ്ട. ഇനി കിട്ടിയാലോ തെളിവുകളുമായി കാശും സമയവും കളഞ്ഞ് പല തവണ നിങ്ങള്‍ ആദായനികുതിവകുപ്പില്‍ കയറിയിറങ്ങേണ്ടി വരും. ഈ നൂലാമാലകളൊക്കെ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
നികുതിയിളവു ലഭിക്കുന്ന വരുമാനത്തിനെ എടുത്തുപറയൂ
ആദായനികുതി റിട്ടേണ്‍ ഫയലു ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു നികുതിയിളവു ലഭിക്കുന്ന വരുമാനങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിരിക്കണം. പി.എഫ് നിക്ഷേപങ്ങള്‍, ടാക്സ് ഫീ ബോണ്ടുകളില്‍ നിന്നു ലഭിക്കുന്ന പലിശവരുമാനം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
നികുതി പരിധിയില്‍ പെടുന്ന സമ്മാനങ്ങള്‍
ഇന്ത്യയില്‍ ഗിഫ്റ്റ് ടാക്സ് എന്നൊരു വിഭാഗം തന്നെയുണ്ട്. പലരും ഇതിനെപ്പറ്റി അടുത്തകാലത്താണ് ചിന്തിച്ചു തുടങ്ങിയതു തന്നെ. നിങ്ങള്‍ക്കു സമ്മാനമായി ലഭിക്കുന്ന വലിയ തുകകളും സാധനങ്ങളുമെല്ലാം ഇതിന്‍്റ പരിധിയില്‍ പെടും.സൂചിപ്പിക്കാന്‍ മറക്കല്ലേ. നിങ്ങള്‍ മറന്നാലും സമ്മാനം തന്നവന് മറക്കില്ല അതാണു പ്രശ്നം.
കാശു വാരിയെറിഞ്ഞുള്ള ഇടപാടുകള്‍
ആദായനികുതി വകുപ്പിനു നല്ല താല്പര്യമുള്ള മേഖലയാണിത്. അത്തരത്തിലുള്ള ഇടപാടുകളില്‍ നിങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നോട്ടീസിനായി കാത്തു നില്‍ക്കാതെ മൂന്നെ അറിയിക്കയാവും ബുദ്ധി. വസ്തുവില്പന, വലിയ തുകക്കുള്ള ക്രഡിറ്റ് കാര്‍ഡുപയോഗം മുതലായവ ആദായനികുതി വകുപ്പിനു അനായാസമായി കണ്ടെത്താവുന്നതെയുള്ളൂ.
ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സേവനം
നിങ്ങളുടെ വരുമാനഘടന വില കൂടിയ സമ്മാനങ്ങളും, വില്പനകളും, കൊടുക്കല്‍ വാങ്ങലുകളുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുകയാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സേവനം തേടുന്ന പക്ഷം ഭാവിയില്‍ ഉണ്ടാവാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവായിക്കിട്ടും
കൃത്യസമയത്തു സമര്‍പ്പിക്കുക
പലരുടെയും കാര്യത്തില്‍ സമയമാണ് പ്രശ്നം. ആദായനികുതിവകുപ്പിന് സമയനിഷ്ഠ വളരെ പ്രധാനമാണ്. നിങ്ങള്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകാം അതു സമയത്തു സമര്‍പ്പിക്കാത്ത പക്ഷം നോട്ടീസുകളും നൂലാമാലകളും നിങ്ങളെ കാത്തിരിക്കുന്നു. മറക്കണ്ട.
അനാവശ്യമായി ഫോം 15G/15H സമര്‍പ്പിക്കാതിരിക്കുക
നിങ്ങളുടെ വരുമാനപരിധി 2.5 ലക്ഷത്തില്‍ കുറവാണെന്ന് നിങ്ങള്‍ ഉറച്ചുവിശ്വസിക്കുന്ന പക്ഷം സമര്പ്പിക്കാുള്ളതാണിത്. കഴിവതും ഈ ഫോം സമര്‍പ്പിക്കാതെ സാധാരണ വഴിക്കുള്ള ആദായനികുതി ഫോമുകളുമായിപ്പോകുന്നതാണ് ബുദ്ധി.
അല്ലാത്ത പക്ഷം തെളിവുകളുമായി പല തവണ നിങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കേണ്ടി വരും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications