പെട്ടെന്ന് മുഴുവന്‍ പണവും കൊടുത്ത് എന്തെങ്കിലും വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണല്ലോ നമ്മള് പ്രധാനമായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. എന്തുകൊണ്ടാണ് കമ്പനികള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൊടുക്കാന്‍ മത്സരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധനങ്ങള്‍ വാങ്ങാനുള്ള ഒരു ത്വര എല്ലാവരുടെ മനസ്സിലും ഉണ്ട്. ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ പണമില്ലെങ്കിലും പര്‍ച്ചേസ് ചെയ്യാന്‍ ആളുകള്‍ക്കു സാധിക്കും. റിവാര്‍ഡ് പോയിന്റിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുണ്ടെന്നു പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെയ്ക്കരുത്. എന്തായാലും സാധനം വാങ്ങണം. എന്നാല്‍ അതു ക്രെഡിറ്റ് കാര്ഡിലൂടെയാകട്ടെയെന്നു ചിന്തിക്കുന്നവരാണ് ഇവര്‍.
ഏതൊക്കെ സാഹചര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുതെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
കല്യാണ ആവശ്യങ്ങള്‍ക്ക്
ഇന്ത്യയിലെ വിവാഹങ്ങള്‍ ധൂര്‍ത്ത് നിറഞ്ഞതാണ്. കല്യാണ ആവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഒരിക്കലും ആ കടത്തില്‍ നിന്നു പുറത്തുകടക്കാനാകില്ല. കാരണം വിവാഹ ചെലവില്‍ ഒന്നും തിരിച്ചു കിട്ടാന്‍ പോകുന്നില്ല. കൈയില്‍ പണം വെച്ചിട്ട് വിവാഹചെലവുകള്‍ പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്.
ടൂര്‍ നടത്താന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്
യാത്രകള്‍ നല്ല അനുഭവങ്ങളും മനസ്സിന് സമാധാനവും നല്‍കും. പക്ഷേ, സാമ്പത്തികമായ ആംഗിളില്‍ നോക്കുമ്പോള്‍ അത് ഒന്നും തിരിച്ചു തരുന്നില്ല. അതുകൊണ്ട് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് കൈയിലെ പണത്തിന് അനുസരിച്ചാകുന്നതാണ് നല്ലത്. കല്യാണ ചെലവിനെ പോലെ യാത്രകള്‍ക്കും ക്രെഡിറ്റ് കാര്‍ഡിനു പകരം ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കൂ.
എന്താണ് കറന്‍സി?
വിദേശരാജ്യത്താകുമ്പോള് ഈ ചോദ്യം നിരന്തം ചോദിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുമ്പോള്‍ അധിക കാര്‍ഡുകളും ലെവി ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. അതുകൊണ്ട് അവിടത്തെ കറന്സിക്കനുസരിച്ച് പേയ്മെന്റ് നടത്താനാണ് നോക്കേണ്ടത്.
വിദ്യാഭ്യാസം കാര്‍ഡിലൂടെ വേണ്ട
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫീസുകള്‍ ഒരിക്കലും ക്രെഡിറ്റ് കാര്‍ഡിലൂടെ നല്‍കരുത്. ഇതിനു പണം തന്നെ ഉപയോഗിക്കുന്നതാണ് ബുദ്ധി
എല്ലാത്തിനും ക്രെഡിറ്റ് കാര്‍ഡ്
റിവാര്‍ഡ് പോയിന്റ് കിട്ടാന്‍ വേണ്ടി പലരും എല്ലാത്തിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുണ്ട്. ഡ്രസ്സോ, ഷൂസോ, സിനിമാ ടിക്കറ്റോ ബുക്ക് ചെയ്യുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചെറിയ ആവശ്യങ്ങള്‍ പണം കൊടുത്തോ, ഡെബിറ്റ് കാര്‍ഡ് കൊണ്ടോ സാധിക്കാന്‍ ശ്രമിക്കുക. കാരണം ഇതൊരു ശീലത്തിന്റെ ഭാഗമാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു തുടങ്ങിയാല്‍ അതു പിന്നീട് നിങ്ങളെ ട്രാപ്പിലാക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications