മൊബൈല്‍ ബാങ്കിങ് ആരംഭിച്ചത്തോടെ ബാങ്കിംങ് സര്‍വ്വീസുകള്‍ നമ്മുടെ വിരല്‍ തുമ്പിലാണ്. ഉപഭോക്താവിന്റെ ഏതൊരു സാമ്പത്തിക ആവശ്യവും നിമിഷ നേരത്തില്‍ സാധിച്ചു കൊടുക്കാന്‍ മൊബൈല്‍ ബാങ്കിംങ് സര്‍വ്വീസുകള്‍ കൊണ്ട് കഴിയുന്നുണ്ട്.
എല്ലാ ബാങ്കുകളും അവരുടെ ബാങ്കിംങ് ആപ് വഴി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ബില്‍ പേയ്മെന്റ്സ്, മൊബൈല്‍ റീചാര്‍ജിംങ് തുടങ്ങിയ സര്‍വ്വീസുകള്‍ മെബൈല്‍ ഫോണ്‍ വഴി സാധ്യമാക്കാന്‍ സഹായിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ബാങ്കിംങിലൂടെ നിങ്ങളുടെ ജീവിതവും ഈസിയാക്കൂ, നിങ്ങളുടെ ബാങ്കിംങ് ആപിലൂടെ. ബാങ്കിംങ് വിവരങ്ങള്‍ നിങ്ങളുടെ ഫോണില്‍ സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കൂ..
സ്റ്റേറ്റ് ബാങ്ക് ഫ്രീഡം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ് ആണ് സ്റ്റേറ്റ് ബാങ്ക് ഫ്രീഡം. ഫണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് ബുക്ക് റിക്വസ്റ്റ്, ബില്‍ പേയ്മെന്റ്സ് തുടങ്ങീ എല്ലാ സര്‍വ്വീസുകളും ലഭ്യമാണ്. അഞ്ചു മില്യണ്‍ ആളുകളാണ് ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് മൊബൈല്‍ അപ്ലിക്കേഷന്‍
ലോകത്തിലെവിടെ നിന്നും 60ലധികം ട്രാന്‍സാക്ഷനുകള്‍ എച്ച്ഡിഎഫ്സി ബാങ്ക് മൊബൈല്‍ ആപിലൂടെ സാധ്യമാണ്. ഇഷ്ടമുള്ള 10 ട്രാന്‍സാക്ഷനുകള്‍ തിരഞ്ഞെടുത്ത് മൈ മെനു ഫീച്ചര്‍ എന്ന ഓപ്ഷനില്‍ കൊടുക്കാം. ഹിന്ദിയില്‍ മൊബൈല്‍ ബാങ്കിങ് ആപ് സര്‍വ്വീസ് ലഭ്യമാക്കുന്നത് എച്ച്ഡിഎഫ്സി ബാങ്ക് മാത്രമാണ്. 1 മില്യണ്‍ ആളുകള്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. 4.3 മില്യണ്‍ യൂസേഴ്സും ഈ ആപിനുണ്ട്.
ഐമൊബൈല്‍ ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിന്റെ ബാങ്കിംങ് സര്വ്വാസാണ് ഐമൊബൈന്. നിലവില്‍ ആഡ്രോയ്ഡ് ഫോണുകളിലാണ് സര്‍വ്വീസ് ലഭ്യമാക്കുന്നത്. ബാങ്കിംങ് സര്‍വ്വീസുകള്‍ മാത്രമല്ല, ലോണുകള്‍ ലിങ്ക് ചെയ്യാനുള്ള സൗകര്യവപം ഒരുക്കിയിട്ടുണ്ട്. 4.0 മില്യണ്‍ ആളുകളാണ് ഇതിന്റെ യൂസേഴ്സ്.
ബറോഡ എം-കണ്ക്ട് ബാങ്ക് ഓഫ് ബറോഡ
ബറോഡ ബാങ്ക് അവതരിപ്പിക്കുന്ന് ആണ് ബറോഡ എം-കണ്ക്ട്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ സര്‍വ്വീസാണ് ബറോഡയുടേത്. ബാങ്കിംങ് സര്‍വ്വീസുകളില്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യങ്ങള്‍ വരെ ലഭ്യമാണ്. 3.7 മില്യണ്‍ യൂസേഴ്സ് ഉണ്ട്.
ന്യൂ ആക്സിസ് മൊബൈല്‍
ആക്സിസ് ബാങ്ക് ഒരുക്കുന്ന ആപ് ആണ് ന്യൂ ആക്സിസ് മൊബൈല്‍. ആഡ്രോയ്ഡ് മൊബൈലില്‍ ലഭ്യമാകുന്ന സര്‍വ്വീസ് തികച്ചും സുരക്ഷിതമായ ആപ് ആണ്.
അവസാനത്തെ 10 ബാങ്കിംങ് ട്രാന്‍സ്ഫര്‍, അക്കൗണ്ട് വിവരങ്ങള്‍, ഒരു വര്‍ഷത്തെ സ്റ്റേറ്റുമെന്റുകള്‍, എന്നിങ്ങനെ എല്ലാം ആപിലുണ്ട്. 4.1 മില്യണ്‍ യൂസേഴ്സ് ഉണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications