ബാങ്കില്‍ ജാമ്യം നില്‍ക്കാമോ? എന്ന ചോദ്യവുമായി പ്രിയപ്പെട്ടവരെത്തുമ്പോള് പലപ്പോഴും 'നോ പറയുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബന്ധങ്ങളെ ബാധിക്കുമെന്നതിനാലാണ് പലരും ഒപ്പിടാന്‍ നിര്‍ബന്ധിതരാകുന്നത്. വളരെ കാലം നീണ്ടു നില്ക്കുന്ന ഒരു ബാധ്യതയാണ് വാസ്തവത്തില്‍ നമ്മള് എടുത്ത് തലയില്‍ വെയ്ക്കുന്നത്.
നിലവില്‍ ഒട്ടുമിക്ക ലോണുകള്‍ക്കും ഇന്‍ഷുറന്‍സ് കവറേജ് ഉള്ളതിനാല്‍ ആള് ജാമ്യത്തിന്റെ ആവശ്യമില്ല. വളരെ കുറഞ്ഞ ബാങ്കുകള്‍ മാത്രമേ വ്യക്തികളുടെ ജാമ്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നുള്ളൂ. ഏതെങ്കിലും സാഹചര്യത്തില്‍ ലോണിന് ജാമ്യം നില്‍ക്കേണ്ടി വന്നാല്‍ അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം?

ബാങ്കിനെ സമീപിക്കുക
എനിക്ക് ലോണിന് ഗ്യാരണ്ടറായി തുടരാന്‍ താത്പര്യമില്ലെന്ന മട്ടില്‍ ബാങ്കിനെ സമീപിക്കുക. ഇതു സംബന്ധിച്ച് ഒരു ലെറ്ററും നല്‍കാം. എന്നാല്‍ വായ്പയടയ്ക്കേണ്ട ആള് സ്ഥിരമായി പിഴവ് വരുത്തുന്ന ഒരാളും ലോണ്‍ വലിയ സംഖ്യയുടെതുമാണെങ്കില് ബാങ്ക് സമ്മതിക്കാനുള്ള സാധ്യത കുറവാണ്. അതേ സമയം കൃത്യമായി തിരിച്ചടവ് നടത്തുന്ന ഒരാള്‍ക്കുള്ള ജാമ്യമാണെങ്കില്‍ ബാങ്ക് ചില വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ സാധ്യതയുണ്ട്.
രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍
തീര്‍ച്ചയായും ഇത് ബാങ്കിന്റെ തീരുമാനത്തിന് വിധേയമാണ്. പക്ഷേ, ശ്രമിച്ചു നോക്കുന്നതില്‍ തെറ്റൊന്നുമില്ല. ലോണ്‍ അടയ്ക്കേണ്ട ആള് ഒരു അടവെങ്കിലും വീഴ്ച വരുത്തിയാല്‍ ഉടന്‍ നിങ്ങള്‍ ബാങ്കിനെ സമീപിക്കുന്നതാണ് നല്ലത്. ഈ കാരണം കൊണ്ട് നിങ്ങള്‍ക്ക് പിന്‍വാങ്ങണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാം.
കൂടാതെ നിങ്ങളുടെ സമ്മതം കൂടാതെ ലോണ്‍ ടോപ്പ് അപ് ചെയ്ത് തുക കൂട്ടിയാല്‍ അതും നിങ്ങള്‍ക്ക് ഗ്യാരണ്ടി പിന്‍വലിക്കാനുള്ള കാരണമായി ബാങ്കിനെ അറിയിക്കാം. മറ്റൊരു എളുപ്പവഴി, ലോണ്‍ എടുത്ത ആളോട് മറ്റൊരു ഗ്യാരണ്ടറെ കണ്ടുപിടിയ്ക്കാന്‍ സൂത്രത്തില്‍ പറയുകയെന്നതാണ്. താങ്കള്‍ക്ക് വിദേശത്ത് പോകാനുണ്ടെന്നോ? ജോലി സംബന്ധമായ ചില പ്രശ്നങ്ങളുണ്ടെന്നോ അറിയിക്കുക. പുതിയ ഗ്യാരണ്ടറെ നല്‍കുന്നതോടെ ബാങ്ക് നിങ്ങളുടെ അപേക്ഷ അനുവദിക്കും.
ശ്രദ്ധിക്കുക, ലോണെടുത്ത ആള് തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെങ്കില്‍ ബാങ്ക് നിങ്ങളെ സമീപിക്കും. നിയമനടപടികള്‍ക്കു പോവുകയാണെങ്കില്‍ താങ്കള്‍ക്ക് അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഇത് താങ്കളുടെ സിബില്‍ സ്കോറിനെയും ബാധിക്കും. എന്താണ് സിബില്‍ സ്കോര്‍ എന്നറിയാന്‍. ഒരിക്കല്‍ കൂടി, ജാമ്യം നില്ക്കുന്നതിനു മുമ്പ് നല്ലതുപോലെ ആലോചിക്കണം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
