ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. റെന്റ് എഗ്രിമെന്റ് തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
കെട്ടിടം
വാടകയ്ക്ക് എടുക്കുന്നതിനു മുമ്പ് കെട്ടിടത്തെ കുറിച്ചറിയുക. കെട്ടിടത്തില്‍ മറ്റുള്ളവര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.കൂടാതെ വാടകയ്ക്ക് വരുന്നയാളുടെ ഐഡി പ്രൂഫ്, ഫോട്ടോ, പാന്‍കാര്‍ഡ് എന്നിവ ചോദിച്ചു വാങ്ങുക. എഗ്രിമെന്റ് എഴുതുന്നതിനായി സ്വന്തം ഐഡി പ്രൂഫ്, പാന്‍കാര്‍ഡ് എന്നിവ കെട്ടിട ഉടമ നല്‍കുകയും വേണം
സ്റ്റാംപ് പേപ്പര്‍
സാധാരണ കെട്ടിടം വാടകയ്ക്ക് എടുക്കുന്നയാളാണ് സ്റ്റാംപ് പേപ്പര്‍ വാങ്ങേണ്ടത്. ഒറിജിനല്‍ സൂക്ഷിക്കേണ്ടതും അയാള്‍ തന്നെയാണ്. ഇനി ഒറിജിനല്‍ ഉടമസ്ഥന് സൂക്ഷിയ്ക്കണമെങ്കില്‍ രണ്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങുക. പക്ഷേ, അപ്പോഴും സ്റ്റാംപ് പേപ്പര്‍ ടെനന്റിന്റെ പേരിലായിരിക്കാന്‍ ശ്രദ്ധിക്കുക
നോട്ടിസ് പിരിയഡ്
റെന്റ് എഗ്രിമെന്റില്‍ നോട്ടീസ് പിരിയഡ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. രണ്ടു കൂട്ടരും ഈ നോട്ടീസ് പിരിയഡ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. 11 മാസമാണ് ഒരു എഗ്രിമെന്റിന്റെ കാലാവധി.
വാടക വര്‍ദ്ധന
വീടുകള്‍ക്ക് പൊതുവേ അഞ്ചു ശതമാനമാണ് വര്‍ദ്ധന. ഇത് എഗ്രിമെന്റില്‍ ഉണ്ടാവാന്‍ ശ്രദ്ധിക്കണം.
ഡിപ്പോസിറ്റ്
സ്വാഭാവികമായും 11 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ അഡ്വാന്‍സായി സ്വീകരിക്കാറുള്ളത്. കാരണം പലിശയൊന്നും ലഭിക്കാത്ത ഒരു നിക്ഷേപമാണിത്. ഒരിക്കലും പണമായി ഡിപ്പോസിറ്റ് തുക നല്‍കരുത്. ചെക്കായോ എക്കൗണ്ട് ട്രാന്‍സ്ഫറായോ വേണമെങ്കില്‍ നല്‍കണം. ചെക്ക് നമ്പറോ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ റഫറന്‍സ് നമ്പറോ നിര്‍ബന്ധമായും എഗ്രിമെന്റില്‍ പരാമര്‍ശിക്കണം.
പണം തിരിച്ചു കൊടുക്കല്‍
വാടകക്കാരന് ഒഴിയുമ്പോള്‍ തന്നെ ഉടമ പണം തിരിച്ചു കൊടുക്കണം. വീട് പെയിന്റ് ചെയ്യുന്നതിന് വാടകക്കാരന് ഒരു മാസത്തെ വാടകയാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ പരാമര്‍ശം എഗ്രിമെന്റില്‍ വേണം. ഒറിജിനലില്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടി ബോധിച്ചുവെന്ന് ഒപ്പിടുവിച്ചു വാങ്ങിക്കുന്നത് നല്ലതാണ്.
ഉപകരണങ്ങള്‍
വീട്ടിനുള്ളില്‍ പ്രധാനപ്പെട്ട ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഒരു ലിസ്റ്റ് കെട്ടിട ഉടമ തയ്യാറാക്കി എഗ്രിമെന്റിന്റെ ഭാഗമായി ചേര്‍ക്കേണ്ടതാണ്. വാടക്കാരന് എഗ്രിമെന്റില്‍ പറയുന്ന സംഗതികള്‍ ഉണ്ടോയെന്നും അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications