കേന്ദ്ര സര്‍ക്കാറിന്റെ മൂന്നു സ്വര്‍ണ്ണ പദ്ധതികളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? ഗോള്‍ഡ് മോണിറ്ററൈസേഷന്‍ സ്കീം (ജിഎംഎസ് - സ്വര്‍ണം പണമാക്കി മാറ്റല്‍ പദ്ധതി), സ്വര്‍ണാധിഷ്ഠിത കടപ്പത്ര പദ്ധതി (സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം), ഇന്ത്യന്‍ സ്വര്‍ണനാണയം എന്നിവയാണു രാജ്യത്തെ മൂന്നു സ്വര്‍ണ പദ്ധതി

1)സ്വര്‍ണനിക്ഷേപ പദ്ധതി
കയ്യിലുള്ള സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ച് പലിശ വാങ്ങാം , മിനിമം നിക്ഷേപം 30 ഗ്രാം പരിശുദ്ധ സ്വര്‍ണം , 2.5% വരെ പലിശ ലഭിക്കും ,ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ ലഭ്യം , ഹ്രസ്വകാല നിക്ഷേപങ്ങള്‍ തിരിച്ചെടുക്കുന്ന(റിഡംപ്ഷന്) സമയത്ത് സ്വര്‍ണമായോ അല്ലെങ്കില്‍ സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിലയുടെ മൂല്യത്തില്‍ രൂപയായോ മാറ്റാം, മധ്യകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ റിഡംപ്ഷന് സമയത്ത് സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിലയുടെ മൂല്യത്തില്‍ രൂപയാക്കി മാറ്റാം,തിരിച്ചറിയല്‍ ചട്ടങ്ങള്‍ ( കെവൈസി) ബാധകം എന്നിവയാണ് സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ ഉള്ളത്
2)സ്വര്‍ണ കടപ്പത്ര പദ്ധതി
സര്‍ക്കാര്‍ ഇറക്കുന്ന കടപ്പത്രങ്ങള്‍ (ബോണ്ട്) ഒരു ഗ്രാം സ്വര്‍ണം അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങള്‍ ആയിരിക്കും , ഏറ്റവും കുറഞ്ഞ നിക്ഷേപം - രണ്ടു ഗ്രാം, പരമാവധി നിക്ഷേപം -500 ഗ്രാം ന്മ ബോണ്ടിന്റെ കാലയളവ്: എട്ടു വര്‍ഷം, ഇന്ററസ്റ്റ് പേമെന്റ് തീയതികളില്‍ നടപ്പാക്കാവുന്ന വിധത്തില്‍ അഞ്ചാം വര്‍ഷം മുതല്‍ എക്സിറ്റ് ഓപ്ഷനും ലഭ്യമാണ്. 2.75 % വാര്‍ഷിക പലിശ ലഭിക്കും, ഡിമാറ്റ്, പേപ്പര്‍ രൂപത്തില്‍ ലഭിക്കും,സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്താനാവും, വായ്പയ്ക്ക് ഈടായി നല്‍കാം എന്നതാണ്സ്വര്ണ കടപ്പത്ര പദ്ധതിയുടെ പ്രത്യേകത
3)ഇന്ത്യന്‍ ഗോള്‍ഡ് കോയിന്
ഇന്ത്യ ആദ്യമായി പുറത്തിറക്കുന്ന സ്വര്‍ണ നാണയം. ഒരു വശത്ത് അശോക ചക്രം, മറുവശത്ത് ഗാന്ധിജിയുടെ മുഖം ,24 കാരറ്റ് പരിശുദ്ധം ( 999 ഫൈന്‍നെസ്) , ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്തത് ന്മ കൃത്രിമം അസാധ്യമാക്കുന്ന പാക്കേജിങ് ,5 ഗ്രാം, 10 ഗ്രാം നാണയങ്ങളായും 20 ഗ്രാം സ്വര്‍ണക്കട്ടി ആയും ലഭിക്കുന്നു, ഇന്ത്യയിലൊട്ടാകെയുള്ള എംഎംടിസി സെന്ററുകളില്‍ ലഭ്യം, എളുപ്പത്തില്‍ പണമാക്കി മാറ്റാം എന്നതാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications