ഗോള്‍ഡ് ലോണോ പേഴ്‌സണല്‍ ലോണോ മികച്ചത്?

എല്ലാവര്‍ക്കും ഒരു അടിയന്തരാവസ്ത സമയത്ത് പണം അത്യാവശ്യമാണ്. ഗോള്‍ഡ് ലോണാണോ പേഴ്‌സണല്‍ ലോണാണോ നമുക്ക് അത്യാവശ്യത്തിനു ലഭിക്കുന്നത്.

ഇവിടെ ഈ രണ്ടു ലോണുകളും തമ്മിലുള താരതമ്യം നോക്കാം.

യോഗ്യത

യോഗ്യത

ഒരു ഗോള്‍ഡ് ലോണ്‍ കിട്ടണം എങ്കില്‍ ഒരു ഡോക്യുമെന്റ്സ്സിന്റേയും ആവശ്യം വരുന്നില്ല. യോഗ്യത നിങ്ങള്‍ കൊടുക്കുന്ന സ്വര്‍ണ്ണത്തെ ആശ്രയിച്ചിരിക്കും. എന്നാല്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ നിങ്ങളുടെ ശമ്പളവും പ്രൊഫഷണലും ക്രഡിറ്റ് ചരിത്രവും ആശ്രയിച്ചിരിക്കും. യോഗ്യത ലോണ്‍ തിരിച്ചടയ്ക്കുന്ന ശേഷി അനുസരിച്ചായിരിക്കും.

ഡോക്യുമെന്റ്സ്സ്

ഡോക്യുമെന്റ്സ്സ്

ഗോള്‍ഡ് ലോണിന് ID പ്രൂഫും അഡ്രസ്സ് പ്രൂഫും മാത്രം മതി. എന്നാല്‍ പേഴ്‌സണല്‍ ലോണിന് മൂന്നു മാസത്തെ സാലറി സ്ലിപ്പ്, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ID പ്രൂഫ്, അഡ്രസ്സ് പ്രൂഫ് ഇതൊക്കെ ഹാജരാക്കണം.

പലിശ

പലിശ

പേഴ്‌സണല്‍ ലോണിനെ അപേക്ഷിച്ച് ഗോള്‍ഡ് ലോണിന് പലിശ കുറവാണ്. സാധാരണയായി ഗോള്‍ഡ് ലോണിന് 12-16% വരെ ആയിരിക്കും പ്രതി വര്‍ഷം പലിശ. എന്നാല്‍ പേഴ്‌സണല്‍ ലോണിന് 15-26% വരെയാണ് പ്രതി വര്‍ഷം.

ലോണ്‍ കിട്ടുന്ന രീതി

ലോണ്‍ കിട്ടുന്ന രീതി

ഗോള്‍ഡ് ലോണ്‍ കിട്ടാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി. എന്നാല്‍ പേഴ്‌സണല്‍ ലോണിന് വേരിഫിക്കേഷന്‍ ഉളളതിനാല്‍ ശരിയാകാന്‍ ദിവസങ്ങള്‍ വേണ്ടി വരും.

 

 

ഫീസ്

ഫീസ്

ഗോള്‍ഡ് ലോണിന് പ്രോസസിംഗ് ഫീസ് ഇല്ല. പേഴ്‌സണല്‍ ലോണിന് 2-3% വരെ പ്രോസസിംഗ് ഫീസ് ഈടാക്കാറുണ്ട്.ഇതൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും എളുപ്പത്തില്‍ കിട്ടുന്നത് ഗോള്‍ഡ് ലോണ്‍ തന്നെയാണ്.

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്

മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ  ഫോളോ ട്വിറ്റര്‍

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X