നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ ആണെന്ന് പറഞ്ഞാല്‍ അത് വളരെ ശരിയാണ്.ക്രെഡിറ്റ് സ്കോര്‍ നല്്കുന്ന ഒരുപാട് കമ്പനികള്‍ ഇന്ത്യയിലുണ്ട് അവയില്‍ ഏറ്റവും പ്രചാരം സിബില്‍ എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബൂറോ ലിമിറ്റഡിനാണ്.
ഒരാള്‍ ലോണിനു അപേക്ഷിക്കുമ്പോള്‍ ബാങ്ക് അവരുടെ സിബില്‍ സ്കോര്‍ അവലോകനം ചെയ്യും അതിനുശേഷമേ ലോണ്‍ അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില്‍ സ്കോര്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
സിബില്‍ ചെയ്യുന്നത്
മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ സിബില്‍ ക്രെഡിറ്റ് സ്കോര്‍ തയാറാക്കും. സിബില്‍ ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള്‍ പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില്‍ നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും.
ലോണ്‍ കിട്ടാന്‍ സിബില്‍ സ്കോര്‍ എങ്ങനെ സഹായിക്കും
300 നും 900നും ഇടയിലാണ് സിബില്‍ സ്കോര്‍ പരിധി. ക്രെഡിറ്റ് സ്കോര്‍ 700 മുകളിലുള്ളവര്‍ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല്‍ ഏറെ നല്ലത്.750നു മുകളിലാണെങ്കില്‍ അപേക്ഷ തള്ളാന്‍ സാധ്യത തീരെ കുറവാണ്.ക്രെഡിറ്റ് എങ്ങനെയാണ് വായ്പക്കാരന് ഉപയോഗിക്കുന്നത്. ഇദ്ദേഹത്തിന് മുന്‍ കുടിശികകള്‍ വല്ലതുമുണ്ടോ? വായ്പ തിരിച്ചടവിനു പിഴവുകള്‍ വരുത്തിയിട്ടുണ്ടോ? ലോണിന് എവിടെയൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ട്? തുടങ്ങിയവ അടക്കമുള്ള വിവരങ്ങളാണു ക്രെഡിറ്റ് സ്കോര്‍ തയാറാക്കുന്നതിനു സിബില്‍ ഉപയോഗിക്കുന്നത്.
1. പെയ്മെന്റ് ചരിത്രം
നിങ്ങളുടെ അടവുകളും വായ്പതവണകളും കൃത്യമായി കൃത്യ സമയത്ത് അടക്കുന്നുണ്ടെങ്കില്‍ സിബില്‍ അത് ശ്രദ്ധിക്കും. തവണകള്‍ക്ക് വീഴ്ച പറ്റിയാല്‍ സ്കോര്‍ താഴും.
2. എത്ര കടങ്ങള്‍
നിങ്ങളെടുത്ത കടങ്ങളെല്ലാം സിബില്‍ നിരീക്ഷിക്കും. ഒന്നിലേറെ കടങ്ങളുണ്ടെങ്കില്‍ അതൊരു മോശം ക്രെഡിറ്റ് സ്കോര്‍ ആണ് നല്‍കുക. ലോണുകളുടെ എണ്ണം കൂടാതെ നോക്കുന്നതാണ് നല്ലത്.
3. ലോണുകളുടെ സ്വഭാവം
പേര്‍സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ തുടങ്ങിയ ജാമ്യങ്ങളില്ലാത്ത കടങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ക്രെഡിറ്റ് സ്കോര്‍ കുറയ്ക്കും. ഹോം ലോണ്‍ പോലെ ജാമ്യമുള്ള കടങ്ങളാണ് കുറച്ചുകൂടി നല്ലത്.
4. ക്രെഡിറ്റ് അപേക്ഷകള്‍
അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കില്‍ ക്രെഡിറ്റ് സ്കോറിന് അത് പ്രതികൂലമാണ്. ഒരുപാട് തവണ അപേക്ഷകള്‍ തള്ളപ്പെട്ടാലും ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും.ക്രെഡിറ്റ് സ്കോര്‍ അറിയുന്നതിന് സിബില്‍ ചെറിയൊരു തുക ഫീസായി ഈടാക്കും.ലോണിനു അപേക്ഷിക്കും മുന്‍പേ ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ചാല്‍ ലോണിന്റെ ഭാവി അറിയാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications