നിങ്ങള്‍ മുപ്പത്കളിലാണോ? എങ്കിള്‍ നിങ്ങള്‍ക്കു ചെയ്യാനൊരുപാടുണ്ട്. മുതിര്‍ന്നവരെയപേക്ഷിച്ച് റിസ്കെടുക്കാന്‍ ഏറ്റവും അനുയോജ്യന്‍ നിങ്ങളാണ്.
മുപ്പതുകളിലാണെങ്കില് തീര്‍ച്ചയായും ഈ അഞ്ച് അക്കൗണ്ടുകള്‍ തുടങ്ങൂ..

1. ഡിമാറ്റ് അക്കൗണ്ട്
മുപ്പതുകളാണ് ഓഹരികളില്‍ നിക്ഷേപിച്ചുതുടങ്ങാനുള്ള ശരിയായ സമയം. ദീര്‍ഘകാലത്തേക്ക് വരുമാനം നേടിത്തരാന്‍ ഇതു സഹായിക്കും. നിങ്ങള്‍ക്ക് 32-33 വയസാണെങ്കില്‍ ബ്ലൂ ചിപ് ഓഹരികള്‍ വാങ്ങി 10-15 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വരുമാനം നേടാം. ഓഹരികളുടെ ടാക്സ് ഫ്രീ ഡിവിഡെന്റും മൂലധനത്തിന്മേലുള്ള ദീര്‍ഘകാല ലാഭവും ആകര്‍ഷണങ്ങളാണ്.
2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്
ഈ സാധ്യത നിങ്ങളൊരിക്കലും നഷ്ടമാക്കരുത്. മുപ്പത്കളില് പിഎഫ് മികച്ച ഒരു നിക്ഷേപമാര്‍ഗമാണ്. ഇരട്ട നികുതി ആനുകൂല്യവും ആദായനികുതിനിയമം സെക്ഷന്‍80സി അനുസരിച്ച് പലിശമേലുള്ള നികുതിയിളവുമാണ് പിഎഫിന്റെ മേന്മകള്.
3.സുകന്യ സമൃതി യോജന
നിങ്ങളൊരു പെണ്‍കുഞ്ഞിന്റെ അച്ഛനാണെങ്കില്‍ തീര്‍ച്ചയായും മുപ്പതുകളില്‍ നിങ്ങള്‍ക്കീ അക്കൌണ്ട് ഉണ്ടായിരിക്കണം പലിശനിരക്ക് ഈയിടെ കുറചിരുന്നുവെങ്കിലും രാജ്യത്തെ മികച്ച നിക്ഷേപങ്ങളില്‍ ഒന്നാണ് സുകന്യ സമൃതി യോജന. ജൂണ്‍ വരെ പലിശ നിരക്ക് 8.6 ശതമാണ് . ഗവണ്മെന്റ് അതിനുശേഷം നിരക്ക് പരിശോധിക്കും. സെക്ഷന്‍ 80 സി അനുസരിച്ച് സുകന്യ സമൃതി യോജന അക്കൗണ്ടിലെ പലിശക്ക് നികുതിയിളവ് ബാധകമാണ്.
4. യുലിപ്സ് (ULIPS)
നികുതിയിളവ് നേടാന്‍ സഹായിക്കുന്ന മറ്റൊരു അക്കൌണ്ടാണ് യുണിറ്റ് ലിങ്ക്ഡ് ഇന്ഷുരന്സ് പ്ലാനുകള്‍ . ഇന്‍ഷുറന്‍സ് പരിരക്ഷയോടൊപ്പം സ്റ്റോക്ക് മാര്ക്കട്ടുകളില് നിക്ഷേപിച്ചാല്‍ മികച്ച ആദായം ലഭിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ് . ആദായം നികുതിരഹിതവും ആയിരിക്കും . വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ പ്രീമിയം അടക്കുകയാണെങ്കില്‍ പത്ത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്
5.മ്യൂച്ച്വല്‍ഫണ്ടുകള്‍
മുപ്പതുകളിലുള്ള ഒരു വ്യക്തി എന്തായാലും മ്യൂച്ച്വല്ഫണ്ടുകളില് നിക്ഷേപിക്കണം റിസ്കിന്റെ തോത് അനുസരിച് നിക്ഷേപങ്ങളും വിത്യാസപ്പെടാം. മൂന്ന് തൊട്ട് അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപം നടത്താന്‍ കഴിഞ്ഞാല്‍ മികച്ച വരവ് പ്രതീക്ഷിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications