വര്‍ഷം മുഴുവന്‍ ഓടി നടന്നു ജോലിയെടുക്കുന്നവരാണ് നമ്മള് പലരും. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ പരിശ്രമഫലത്തിന് കിട്ടുന്ന ബോണസ് കാത്തിരിക്കുന്നവരാണിപ്പോള് എല്ലാവരും. ബോണസ് തുക എങ്ങനെ ചിലവക്കണമെന്നു എല്ലാവരും ആസൂത്രണം ചെയ്തിരിക്കും. വലിയ ഒരു തുക തന്നെ ബോണസ് ആയി ലഭിക്കുമെങ്കില്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ ആവശ്യമാണ്. കുറച്ച് പൈസ ഷോപ്പിങ്ങിനും യാത്രകള്‍ക്കും കുടുംബതിനുമൊക്കെയായി മാറ്റിവെക്കാം.
ബോണസ് പണം നിക്ഷേപിക്കും മുന്‍പേ അടിയന്തരാവശ്യങ്ങള്‍ക്ക് വേണ്ടത്ര തുക കരുതിയിട്ടുണ്ട് എന്നുറപ്പ് വരുത്തണം.പെട്ടന്നൊരു ആവശ്യം വന്നാല്‍ ഉപകരിക്കുക ഈ പൈസയാണ്.
ലോണും കടങ്ങളും
പേര്‍സണല്‍ ലോണോ ക്രെഡിറ്റ് കാര്‍ഡ് ലോണോ അടക്കാതെ ഉണ്ടെങ്കില്‍ ആ കടങ്ങള്‍ അടച്ച് ലോണ്‍ അവസാനിപ്പിക്കാവുന്നതാണ്. പണമടക്കാന്‍ താമസം നേരിട്ടാല്‍ ക്രെഡിറ്റ് സ്കോര്‍ കുറയും. നികുതി ഇളവുകളുള്ള ഭവനവായ്പകല് അവസാനമടച്ചാല് മതിയാകും
പുതിയ പോളിസി വാങ്ങാം
ഈ കാലത്തിനിടക്ക് നിങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പഴയ പോളിസി തീരെ ചെറിയ തുകയുടെതാെണങ്കില് കുറച്ചുകൂടി വലിയ പോളിസി വാങ്ങാം.
കുട്ടികള്‍ക്കായി കരുതാം
നിങ്ങളുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി ബോണസില്‍ നിന്നും കരുതി വെക്കാം. ഉന്നതപഠനത്തിനും വിദേശ പഠനത്തിനും അവര്‍ ആഗ്രഹിക്കുന്ന സമയമാണെങ്കില്‍ ഒരു വിഹിതം അതിനായി ഉപയോഗപ്പെടുത്താം. ചെറിയ കുട്ടികളാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഓഹരികളിലും മ്യൂച്ച്വല്‍ ഫണ്ടിലും നിക്ഷേപിക്കാം.
നികുതി ഇതര നിക്ഷേപങ്ങള്‍
ആദായ നികുതി പരിധിക്കകത്ത് വരുന്ന ആളാണ് നിങ്ങളെങ്കില്‍ നികുതി ഇതര നിക്ഷേപങ്ങളില്‍ ശ്രദ്ധ ചെലുത്തണം. നികുതി രഹിത ഓഹരികള്‍ക്കും ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും നികുതി ബാധകമല്ല.
റിട്ടയര്‍മെന്റ് ഫണ്ട്
വലിയ തുക നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിലേക്ക് നീക്കി വെക്കാം. ഇപ്പോള്‍ നാഷണല്‍ പെന്ഷന് സ്കീമില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഗവണ്മെന്റ് പുതിയ പദ്ധതികള്‍ അവിഷ്കരിക്കുന്നുണ്ട് .
ഡൌണ്‍ പെയ്മെന്റ്
വീടോ വാഹനമോ വാങ്ങാന്‍ ഉദേശിക്കുന്നുണ്ടെങ്കില്‍ ബോണസ് പണം അതിനായി നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം.
ഓഹരികളും മ്യൂച്ച്വല്‍ ഫണ്ടും
യുവാക്കള്‍ക്ക് ഓഹരികളിലും മ്യൂച്ച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ചു തുടങ്ങാം. മുന്‍പേ നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപം വിപുലീകരിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
