കടം വരാതെ ജീവിക്കാന്‍ 6 എളുപ്പവഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1. മറന്നു പോകുന്ന റിട്ടയര്‍മെന്റ്

പണപ്പെരുപ്പം നിങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കിനെ ഒഴുക്കിക്കളയാം. മാത്രമല്ല ജീവിതച്ചെലവുകളും മെഡിക്കല്‍ ചെലവുകളും ഇപ്പോഴത്തേതിന്റെ പല ഇരട്ടിയാകാം. റിട്ടയര്‍മെന്റിന് ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാല്‍ 20കളില്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് ആരംഭിച്ചാല്‍ 30കളുടെ അവസാനം അത് ആരംഭിക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുക മാസം തോറും അടച്ചാല്‍ മതി.

2. ഇന്‍ഷുറന്‍സിന്റെ അഭാവം

നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. കുടുംബനാഥന് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ പകച്ചിരിക്കേണ്ടി വരുന്ന നിരവധി കുടുംബങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും. വിദഗ്ധരുടെ സഹായത്തോടെ നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള ഇന്‍ഷുറന്‍സ് തെരഞ്ഞെടുത്താല്‍ ഈ അവസ്ഥ ഒഴിവാക്കാം.


3. കൃത്യമല്ലാത്ത കണക്കുകള്‍

സാമ്പത്തിക അച്ചടക്കമില്ലാത്തവര്‍ പിന്നീട് ദുഖിക്കേണ്ടി വരും. വരവുചെലവു കണക്കുകള്‍ എഴുതി സൂക്ഷിക്കണം്. ഒപ്പം ഓരോ മാസത്തിന്റെയും തുടക്കത്തില്‍ കുടുംബ ബജറ്റ് തയാറാക്കുക യും വേണം. പണം പാഴാകുന്ന വഴികളറിഞ്ഞ് ചെലവുചുരുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

കടം വരാതെ ജീവിക്കാന്‍ 6 എളുപ്പവഴികള്‍

4. അടിയന്തര ഫണ്ട് ഇല്ലായ്മ

വീട്ടില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് അസുഖം വന്നാല്‍ ചികില്‍സിക്കാന്‍ അടിയന്തര ഫണ്ട് കരുതിയിരിക്കണം. ഈ ഫണ്ട് മറ്റ് ചെലവുകള്‍ക്ക് എടുക്കാതിരിക്കാനും ശ്രദ്ധിക്കണം.

5. ആവശ്യമില്ലാത്ത വായപകള്‍്

ധനകാര്യ സ്ഥാപനങ്ങള്‍ തമ്മിലെ മല്‍സരം കൂടിയപ്പോള്‍ ആര്‍ക്കും എന്തിനും വായ്പ ലഭിക്കുമെന്നായി. വായ്പ അനിവാര്യമാണോ എന്ന് സ്വയം ചിന്തിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍, പലിശ രഹിത വായ്പകള്‍ എന്നിവയിലെല്ലാം വീണ്ടുവിചാരം വേണം.

6. വരവറിയാത്ത ചെലവുകള്‍

വസ്ത്രങ്ങള്‍, ജൂവല്‍റി എന്നിവയ്ക്ക് പരമാവധി എത്ര തുക ആകാം, വിനോദയാത്രകള്‍ക്ക് എത്രമാത്രം ചെലവഴിക്കാം, എത്ര വിലയുള്ള കാര്‍ ആകാം തുടങ്ങിയ കാര്യങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യുന്നതിലൂടെ പണം അനാവശ്യ കാര്യത്തിന് പാഴാക്കുന്നത് ഒഴിവാക്കാം. വീട്ടിലെ വരുമാനം അനുസരിച്ച് ചെലവഴിക്കാന്‍ കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുക. കുടുംബ ബജറ്റിന്റെ ആവശ്യം ഇവിടെയാണ്.

 <strong>പെന്‍ഷനായാല്‍ എങ്ങനെ ജീവിക്കും ?</strong> പെന്‍ഷനായാല്‍ എങ്ങനെ ജീവിക്കും ?

Story first published: Thursday, April 7, 2016, 17:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X