അമ്പത് ലക്ഷം രൂപയിലധികം വിലവരുന്ന സ്ഥലമോ വീടോ വില്‍പ്പന നടത്തിയിട്ടുണ്ടോ നിങ്ങള്‍? വില്ക്കുമ്പോള് ആ തുകയില്‍ നിന്ന് ടിഡിഎസ് പിടിച്ച് ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങളെത്തേടി ഇപ്പോഴെത്തും. ഒരുലക്ഷം രൂപവരെ പിഴയും അടക്കേണ്ടിവരും.അടുത്തകാലത്ത് ഭൂമിയിടപാട് നടത്തിയ നിരവധി പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇതിനകം ലഭിച്ചുകഴിഞ്ഞു.

കാര്‍ഷിക രംഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ഇടപാടുകള്‍ മുഴുവന്‍ റിപ്പോര്‍ട്ടു ചെയ്യാതിരിക്കുക, അല്ലെങ്കില്‍ കുറഞ്ഞ തുക റിപ്പോര്‍ട്ടു ചെയ്യുക തുടങ്ങി അനധികൃത ഇടപാടുകള്‍ തടയാനാണ് ടിഡിഎസ് ഈടാക്കുന്നത്. കാര്‍ഷിക ഭൂമികളല്ലാത്ത 50 ലക്ഷം രൂപയോ അതില്‍ കൂടുതലോ വില കാണിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വില്പന നടത്തുന്നയാള്‍ റെസിഡന്റ് ആണെങ്കില്‍ വാങ്ങുന്നയാള്‍ വില്‍പ്പനത്തുകയുടെ ഒരു ശതമാനം ടിഡിഎസ് സര്‍ക്കാരിലേക്ക് അടക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ് 194-ഐഎ (1949എ) 2013ലെ ധനകാര്യ നിയമത്തിലൂടെയാണ് കൊണ്ടുവന്നത്. 2003 ജൂണ്‍ ഒന്നിനാണ് ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിലായതെങ്കിലും പലര്‍ക്കും ഇതേക്കുറിച്ച് ധാരണയില്ല.
50 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധകം. വസ്തു ഉടമയ്ക്ക് പണം നല്‍കുന്നതിനുമുമ്പ് ഒരുശതമാനം തുക കിഴിച്ച് അത് ആദായനികുതി വകുപ്പിന് കൈമാറണം. ഇത് ചെയ്യാന്വാങ്ങുന്നയാള് ബാധ്യസ്ഥനാണ്. ഭൂമി ഇടപാടിന്റെ മൊത്തം വില അടിസ്ഥാനമാക്കിയാണ് ടിഡിഎസ് കണക്കാക്കേണ്ടത്. ഫോം 26ക്യൂബിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
