വിദ്യാഭ്യാസച്ചിലവ് കൂടുകയാണ്.വര്‍ഷങ്ങളായി ഇന്ത്യക്ക് പുറത്തു പോയി ഉപരിപഠനം നടത്തുന്ന കുട്ടികളുടെ എണ്ണം ഏറിവരികയാണ്. ആഗ്രഹിച്ച കോഴ്സിനു ചേരാന്‍ ചെലപ്പോള്‍ ഫീസും കൂടും അത്തരം അവസരങ്ങളില്‍ വിദ്യാഭ്യാസ വായ്പയാണ് ഒരേയൊരു വഴി.വരുമാനം കുറഞ്ഞവര്‍ക്കും സ്വപ്നത്തിലേക്കുള്ള വാതില്‍ തുറക്കാന്‍ വിദ്യാഭ്യാസ വായ്പകള്‍ തന്നെ ആശ്രയം. വിദ്യാര്‍ഥിയുടെ യോഗ്യതയും ബാങ്കും അനുസരിച്ച് വായ്പാതുക വ്യത്യസപ്പെടാം ഇന്ത്യയില്‍ ഉപരിപഠനത്തിനു 15 ലക്ഷം രൂപ വരെയും വിദേശത്തുള്ള പഠനത്തിനു 20 ലക്ഷം രൂപ വരെയും ലോണ്‍ ലഭിക്കും.
എത്ര രൂപ വരെ കിട്ടും, എന്തെല്ലാം കോഴ്സിനു കിട്ടും, പലിശ നിരക്ക് എത്ര, എങ്ങനെ അപേക്ഷിക്കണം, ഇങ്ങനെ ഒട്ടേറെ സംശയങ്ങള്‍ എപ്പോഴും വിദ്യാഭ്യാസ വായ്പകളെപ്പറ്റി ഉയര്‍ന്നു വരാറുണ്ട്.
എപ്പോള്‍ അപേക്ഷിക്കണം
കോളേജില്‍ നിന്നും ഓഫര്‍ ലെറ്റര്‍ അല്ലെങ്കില്‍ അഡ്മിഷന് ലെറ്റര്‍ കിട്ടിയതിനു ശേഷം മാത്രമേ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അഡ്മിഷന് ഓഫര്‍ ലഭിച്ചാലുടന്‍ ബാങ്ക് നടപടികളുമായി മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കണം. ആവശ്യമായ രേഖകളെല്ലാം തന്നെ കരുതിവെക്കണം. വിദേശ സര്‍വകലാശാലകള്‍ ചിലപ്പോള്‍ കോഴ്സ് ചെയ്യാനുള്ള സാമ്പത്തിക പശ്ചാത്തലം ആരായാം അഡ്മിഷന് ഉറപ്പാവാതെ ബാങ്ക് ലോണ്‍ അനുവദിക്കുകയുമില്ല ഈ സമയത്താണ് നമ്മള് ശരിക്കും കഷ്ടപ്പെടുക. എച്ച്ഡിഎഫ്സിയുടെ ക്രെഡില അഡ്മിഷന് ലെറ്റര്‍ കിട്ടും മുന്‍പേ ലോണിനു അപേക്ഷിക്കാന്‍ അനുവദിക്കുന്നുണ്ട് .
എന്തൊക്കെ രേഖകള്‍ വേണം
വിദേശ പഠനത്തിന് ഉയര്‍ന്ന തുകക്കാണ് ലോണെങ്കില് അഡ്മിഷന് രേഖകള്‍,സെക്യൂരിറ്റി രേഖകള്‍,വരുമാന സര്‍ട്ടിഫികറ്റ്,മാര്‍ക്ക് ലിസ്റ്റുകള്‍,ചെലവുകണക്കുകള്‍,കെവൈസി രേഖകള്‍ എന്നിവ വേണം.
ഏത് ബാങ്കാണ് നല്ലത്
എംബസ്സി അം്ഗീകാരമുള്ള പേരെടുത്ത ബാങ്കുകളില്‍ നിന്നും വായപയെടുക്കുന്നതാണ് അനുയോജ്യം . ബാങ്കിന്റെ സ്വഭാവമനുസരിച് 12 മുതല്‍ 16 ശതമാനം വരെ നിരക്കിലായിരിക്കും പലിശ ഈടാക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവായ്പയില്‍ പലിശനിരക്ക് കുറവാണ്. ചില സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നുണ്ട് . ബാങ്കിനെ തിരഞ്ഞെടുക്കുമ്പോള്‍ പലിശ നിരക്കിനും തിരിച്ചടവ്കാലയളവിനുമായിരിക്കണം ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍ പ്രധാന പരിഗണന നല്‍കേണ്ടത്. ലോണ്‍ തുക നിശ്ചയിക്കുമ്പോള്‍ റ്റിയൂഷന് ഫീസ്,ഹോസ്റ്റല്‍ ഫീസ്,യാത്ര ചെലവുകള്‍ എന്നിവക്ക് കൂടി വകയിരുത്തണം. സാധാരണയായി ബാങ്ക് ലോണ്‍ തുക സ്ഥാപനത്തിലേക്ക് അയക്കുകയും ബാക്കി ആവശ്യങ്ങള്‍ക്കുള്ള പണം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കുകയുമാണ് പതിവ്.
പലിശനിരക്ക്
പലിശ കുറവ് ഈടാക്കുന്ന ബാങ്ക് ഏതാണെന്ന് വ്യക്തമായി അന്വേഷിച്ചു മനസിലാക്കണം. 0.25% അഥവാ 25 ബേസിസ് പോയിന്റ് വ്യത്യാസം വന്നാല്‍ പോലും ആകെ തുകയില്‍ വരുന്ന വ്യത്യാസം വലുതായിരിക്കും. പെണ്‍കുട്ടികള്‍ക്ക് നികുതിയില്‍ ഇത്തിരി കുറവും കിട്ടും. അത് ചോദിച്ചുറപ്പാക്കണം. പൊതുമേഖലാ ബാങ്കുകളാണ് എപ്പോഴും മികച്ച നിരക്കുകള്‍ നല്‍കുന്നത്.
തിരിച്ചടവ് എപ്പോള്‍
ഓരോ ബാങ്കിനനുസരിച്ച് കാലാവധിക്കു വ്യത്യാസമുണ്ടാകും. കോഴ്സിന്റെ ദൈര്‍ഘ്യവും എടുത്ത തുകയുടെ വലുപ്പവും ഒക്കെ അനുസരിച്ചായിരിക്കും ഇത്. കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷം തിരിച്ചടയ്ക്കാന്‍ തുടങ്ങിയാല്‍ മതിയാകും മിക്ക ബാങ്കുകളിലും.
സര്‍വീസ് ചാര്‍ജുണ്ടോ
പ്രോസസിങ് ഫീസ് എന്നൊക്കെയുള്ള പേരില്‍ പലതരം സര്‍വീസ് ചാര്‍ജുകള്‍ ബാങ്കുകള്‍ ഈടാക്കും. ഏതു ബാങ്കിലാണ് ഇതു കുറവ് എന്നു നോക്കുക. ചില ബാങ്കുകള്‍ പൂര്‍ണമായും ഇളവു ചെയ്തു തരും
നികുതി ആനുകൂല്യങ്ങള്‍
ആദായ നികുതി നിയമം 1961 സെക്ഷന്‍ 80 (ഇ) അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങള്‍ വിദ്യാഭ്യാസ വായ്പക്കുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications