ഏതൊരു തൊഴില്‍ സംരംഭവും ആരംഭിക്കാന്‍ നിക്ഷേപം വേണം. അതുകണ്ടെത്താന്‍ പല വഴികളും ഉണ്ട്. അവയില്‍ ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകര്‍ ആശ്രയിക്കുന്നത്. 12 ശതമാനത്തില്‍ ഏറെയാണ് ചെറിയ വായ്പാ തുകകള്‍ക്ക് ഇന്നത്തെ ബാങ്ക് പലിശ. എന്നാല്‍ അപ്പോഴും ശ്രദ്ധികേണ്ട ഒരു കാര്യം എന്തെന്നാല്‍, തുടക്കത്തിലേ വലിയ വായ്പകള്‍ എടുക്കാതിരിക്കുന്നതാണ് ഉത്തമം.
വളര്‍ച്ചാ സാധ്യത ഏറെയുള്ള ഇത്തരം തൊഴില്‍ സംരംഭകര്‍ക്ക് ആശ്വാസം പകരുന്നതാണ് സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍. ഇവയെക്കുറിച്ചറിയാം.
വനിതകള്‍ക്ക് വി മിഷന് കേരള
വനിതകള്‍ക്ക് പ്രത്യേക ഈടൊന്നും നല്‍കാതെ 25 ലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതിയാണിത്.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെഎസ്ഐഡിസി) ഈ പദ്ധതി നടപ്പാക്കുന്നത്.7.75 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും.
കെഎസ്ഇഡിഎം പലിശരഹിത വായ്പ
കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് കീഴിലുള്ള സംസ്ഥാന സംരംഭക വികസന മിഷന് (കെഎസ്ഇഡിഎ) നടപ്പാക്കി സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് ഇത്. ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ പലിശ രഹിത പദ്ധതി.
കെഎസ്ഇഡിഎം പലിശരഹിത വായ്പ
രണ്ട് പേരില്‍ കുറയാത്ത പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കുക. പരമാവധി അഞ്ച് പേര് വരെ ചേര്‍ന്ന് അപേക്ഷ സമര്‍പ്പിക്കാം.
പോളിടെക്നിക്, ബിടെക്, ബിബിഎ, എംബിഎ എന്നീ യോഗ്യത ഉള്ള ടെക്നോക്രാറ്റുകള്‍ക്ക് സ്വന്തം നിലയില്‍ സ്ഥാപനം ആരംഭിക്കുന്നതിന് വായ്പ ലഭിക്കും.
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി
പുതുസംഭകര്ക്കായി 2008-09 മുതല്‍ നടപ്പാക്കിവരുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് പിഎംഇജിപി ഏകദേശം 5000 - ല്‍ പരം സംരംഭങ്ങള്‍ക്കാണ് കേരളത്തില്‍ പ്രതിവര്‍ഷം ഈ പദ്ധതി വഴി വായ്പ അനുവദിക്കുന്നത്.
പുതിയ സംരംഭങ്ങള്‍ക്കാണ് വായ്പ-നിലവിലുള്ളവ വികസിപ്പിക്കാന്‍ ലഭിക്കില്ല. 10 ലക്ഷം രൂപയില്‍ കൂടുതല്‍ പദ്ധതി ചെലവ് വരുന്ന നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും അഞ്ച് ലക്ഷം വരെ ചിലവ് വരുന്ന സേവനസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും 8ാം ക്ലാസ് പാസായിരിക്കണം.സാധാരണ ബാങ്ക്പലിശയാണ് വായ്പയ്ക്ക് ഈടാക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
