ഇന്‍ഷുറന്‍സ് പോളിസി ഉടമ അറിയേണ്ട 10 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് ഏറ്റവുമധികം ആളുകള്‍ ഇന്‍ഷുറന്‍സിനായി ആശ്രയിക്കുന്നത്.

ഒരുപാട് എല്‍ഐസി പോളിസികള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. പ്രൊഡക്ടിനേയും കമ്പനിയേയും അറിഞ്ഞുവേണം പോളിസികള്‍ തിരഞ്ഞെടുക്കാന്‍

ഇന്‍ഷുറന്‍സ് പോളിസിയില്‍ അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങളിതാ

1. പോളിസി ബോണ്ട്

1. പോളിസി ബോണ്ട്

എല്‍ഐസി നിങ്ങളുടെ പ്രൊപ്പോസല്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ നല്‍കുന്ന രേഖയാണ് പോളിസി ബോണ്ട്.
നിബന്ധനകളും പോളിസിയുടെ ആനുകൂല്യങ്ങളുമെല്ലാം പോളിസി ബോണ്ടില്‍ രേഖപ്പെടുത്തിയിരിക്കും.

2. പോളിസി നമ്പര്‍

2. പോളിസി നമ്പര്‍

9 അക്കങ്ങളുള്ള പോളിസി നമ്പര്‍ നമ്മളുടെ ഐഡന്റിഫിക്കേഷന്‍ നമ്പറാണ്.പോളിസി തീരുംവരെ ഈ നമ്പര്‍ മാറ്റാനാവില്ല.ഭാവിയിലെ ഇടപാടുകള്‍ക്ക് ഈ നമ്പര്‍ ഓര്‍ത്തുവെക്കണം.

3. പോളിസി നിബന്ധനകള്‍

3. പോളിസി നിബന്ധനകള്‍

പല ആവശ്യങ്ങള്‍ക്കാണ് പലരും പോളിസിയെടുക്കുക. അതുകൊണ്ടുതന്നെ നിബന്ധനകളും പോളിസിക്കും പ്ലാനുകളും അനുസരിച്ച് വിത്യാസപ്പെടും.

4. പോളിസിയിലെ വിത്യാസങ്ങള്‍

4. പോളിസിയിലെ വിത്യാസങ്ങള്‍

ഒരു പോളിസി ഉടമയ്ക്ക് ചില കാര്യങ്ങളില്‍ പോളിസിയില്‍ മാറ്റങ്ങള്‍ വരുത്താനാവും. എന്നാല്‍ പോളിസി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ മാറ്റങ്ങളൊന്നും വരുത്താനാവില്ല.

5. പോളിസി നഷ്ടമായാല്‍

5. പോളിസി നഷ്ടമായാല്‍

പോളിസി നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് പോളിസി ലഭിക്കുന്നതാണ്.ബോണ്ട പേപ്പറും സ്റ്റാമ്പ് ഫീസും നല്‍കണം. ഇതിന് ഒറിജിനല്‍ പോളിസിക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും.

6. അഡ്രസ്

6. അഡ്രസ്

ബന്ധപ്പെടാനുള്ള അഡ്രസില്‍ മാറ്റമുണ്ടായാല്‍ അറിയിക്കണം. ഇല്ലെങ്കില്‍ പ്രീമിയം നോട്ടീസുകളും ഡിസ്ചാര്‍ജ് വൗച്ചറുകളും ലഭിക്കാന്‍ വൈകിയേക്കും.

7. നോമിനേഷന്‍

7. നോമിനേഷന്‍

നോമിനിയുടെ പേര് ശരിയായിട്ടല്ലേ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. പോളിസി കാലയളവിനിടയ്ക്ക് നോമിനിയെ മാറ്റാന്‍ കഴിയും.

8. അസൈന്‍മെന്റ്

8. അസൈന്‍മെന്റ്

പോളിസി ഉപയോഗിച്ച് ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണെടുക്കുകയാണെങ്കില്‍ പോളിസി എല്‍ഐസിയിലേക്കോ ആ ധനകാര്യസ്ഥാപനത്തിലേക്കോ അസൈന്‍ ചെയ്യും. ലോണ്‍ അടച്ചുതീര്‍ന്നാല്‍ തിരിച്ച് പോളിസി ഉടമയ്ക്ക് തന്നെ അസൈന്‍ ചെയ്യുന്നതാണ്.

9. പോളിസി ലാപ്‌സായാല്‍

9. പോളിസി ലാപ്‌സായാല്‍

പ്രീമിയമടയ്ക്കാതെ പോളിസി ലാപ്‌സായാല്‍ പോളിസിയുടെ നിബന്ധനകളെല്ലാം റദ്ദാവും. ലാപ്‌സായ പോളിസി നഷ്ടമായ പ്രീമിയങ്ങളും അതിന്റെ പലിശയും നല്‍കി തിരിച്ചെടുക്കാനാവും.

10. പോളിസിയിന്മേല്‍ ലോണ്‍

10. പോളിസിയിന്മേല്‍ ലോണ്‍

എല്‍ഐസി പോളിസിയിന്മേല്‍ ലോണെടുക്കാന്‍ കഴിയും. ലോണ്‍ തിരിച്ചടയ്ക്കുകയോ പലിശ അടച്ചതിനുശേഷം ക്ലെയിം ലഭിക്കുമ്പോള്‍ അടച്ചുതീര്‍ക്കുകയോ ചെയ്യാം.

English summary

10 Must Know Facts For All LIC Policyholders

There are are a wide range of LIC policies available in the market. Before opting for any policy it is better to know about the product and the company.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X