ഭവനനിര്‍മ്മാണം,വിദ്യാഭ്യാസം,വാഹനങ്ങള്‍ തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്നവരാണ് ഇന്നത്തെ സത്രീകള്‍. കൂടാതെ സംരംഭകങ്ങള്ക്കായും വനിതകള്‍ ലോണിനെ ആശ്രയിക്കുന്നുണ്ട്.
വനിതാസംരംഭങ്ങള്‍ വളര്‍ത്തുന്നതിനായി ഒരുപാട് ആനുകൂല്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്നുണ്ട്.
വനിതകള്‍ ലോണിനപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാനിതാ ചില കാര്യങ്ങള്‍
1. ഫോം പൂരിപ്പിക്കുമ്പോള്‍
അപേക്ഷാഫോമില്‍ അച്ഛന്റേയോ ഭര്‍ത്താവിന്റേയോ പേരുചേര്‍ത്ത് ഒപ്പിടാന്‍ ആവശ്യപ്പെട്ടാല്‍ അത് ശ്രദ്ധിക്കണം.
2. കാലാവധി
20 ലക്ഷം രൂപവരെ വായ്പക്ക് അപേക്ഷിച്ചുകഴിഞ്ഞാല്‍ ബാങ്കുകള്‍ എടുക്കുന്ന തീരുമാനം 30 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകരെ അറിയിക്കണമെന്നാണ് നിയമം.അറിയിച്ചില്ലെങ്കില്‍ ബാങ്ക് ഓംബുഡ്സ്മാനില്‍ പരാതിപ്പെടാം.
3. കരാര്‍ ഒപ്പിടുമ്പോള്‍
വായ്പകള്‍ അനുവദിക്കുമ്പോള്‍ വായ്പാ പരിധി പലിശ നിരക്കുകള്‍, തിരിച്ചടവു നിബന്ധനകള്‍ എന്നിവയൊക്കെ വ്യക്തമാക്കി വായ്പാ രേഖകള്‍ എഴുതി വാങ്ങിയ ശേഷം മാത്രം വായ്പാ കരാറുകളില്‍ ഒപ്പിട്ടുനല്‍കുക.
4. തിരിച്ചടവില്‍ വീഴ്ച വന്നാല്‍
തന്റേതല്ലാത്ത കാരണങ്ങളാല്‍ വായ്പ തിരിച്ചടവില്‍ വീഴ്ച വന്നാല്‍ അത് സമയത്ത് ബാങ്കിനെ രേഖാമൂലം അറിയിക്കണം.
5. നിബന്ധനകള്‍ അറിയുക
ബാങ്കിന്റെ നിബന്ധനകള്‍,പോളിസി എന്നിവ ശ്രദ്ധിക്കണം. ഇവ രേഖാമൂലം സൂക്ഷിക്കണം.
6. ആനുകൂല്യങ്ങള്‍
കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായുള്ള നിയമപ്രകാരം ലഭിക്കുന്ന എല്ലാ പരിരക്ഷകളും ആനുകൂല്യങ്ങളും വനിതകളുടെ സംരംഭങ്ങള്‍ക്കും ലഭ്യമാണ്.
7. വായ്പ തീര്‍ന്നാല്‍
വായ്പ പൂര്‍ണമായും തിരിച്ചടച്ച സന്ദര്‍ഭങ്ങളില്‍ ബാധ്യത തീര്‍ന്നതായി കത്ത് വാങ്ങി സൂക്ഷിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications