നമ്മളെല്ലാം പല കാര്യങ്ങള്‍ക്ക് ബാങ്ക് ലോണ്‍ എടുക്കുന്നവരാണ്. കുട്ടികളുടെ വിദ്യാഭ്യാസവായ്പയില്‍ തുടങ്ങി ഭവനവായ്പയും വസ്തു പണയം വെച്ചുള്ള വായ്പക്കുമായി ഒട്ടേറെ പേര് അപേക്ഷിക്കുന്നുണ്ട്.
ഒരു ബാങ്കിനെ തിരഞ്ഞെടുത്ത് വായ്പ എടുക്കുമ്പോള്‍ ഭാവിയില്‍ വരാനിടയുള്ള ചില നൂലാമാലകളെ കുറിച്ച ആരും ആലോചിക്കാറില്ല. എപ്പോഴും ബാങ്കിനെ തിരഞ്ഞെടുക്കുമ്പോള്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കണം.
വായ്പക്കായി ബാങ്കിനെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളിതാ
1. എത്ര തുക വരെ വായ്പ ലഭിക്കും
വ്യക്തിയുടെ വരുമാനം, വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി, ബാങ്കിംഗ് ഇടപാടുകളില്‍ വ്യക്തി പുലര്‍ത്തുന്ന കൃത്യത, പ്രായം, ഭവന വായ്പ എടുക്കുന്ന വ്യക്തിയുടെ ആശ്രിതര്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് ബാങ്കുകള്‍ പരമാവധി വായ്പാ തുക തീരുമാനിക്കുക.
2. പലിശ നിരക്ക്
ബാങ്കിലെ പലിശ നിരക്ക്,റിസര്‍വ് ബാങ്ക് നയംമാറ്റങ്ങള്‍ മൂലം പലിശ നിരക്ക് കുറയുമ്പോള്‍ അതിന്റെ മെച്ചം ലഭിക്കാനുള്ള സൗകര്യം എന്നിവ പരിശോധിക്കണം.
3. പ്രോസസിംഗ് ചാര്‍ജ്
ലോണിന്റെ പ്രോസസിംഗ് ചാര്‍ജ്,ബാങ്കിന്റെ അനുബന്ധ മറ്റ് ചെലവുകള്‍ എന്നിവ ഓരോ ബാങ്കിലും വ്യത്യാസപ്പെടാം.
4. സമര്‍പ്പിക്കേണ്ട രേഖകള്‍
ലോണ്‍ ലഭിക്കാനായി ബാങ്കില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ ഏതൊക്കെയാണെന്നറിയണം.
5.കാലാവധി
അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം വായ്പ അനുവദിക്കാനുള്ള കാലാവധി.ചില ബാങ്കുകളില്‍ വെരിഫിക്കേഷന് കാരണം ഇത് നീളാറുണ്ട് ഇതെല്ലാം കണക്കിലെടുക്കണം.
6. ഭാവിയിലെ ആവശ്യങ്ങള്‍
ഭാവിയിലെ ആവശ്യങ്ങള്‍ക്കുതകുന്ന, അതായത് വാഹന വായ്പ, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കാനുള്ള സൗകര്യം പരിഗണിക്കണം..
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications