മരിച്ചാല്‍ നിങ്ങളുടെ ഹോം ലോണ്‍ ആരടയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ തുകയുടെ ലോണുകളാണ് ഹോംലോണിന്റേത്. ലോണെടുത്തയാള്‍ മരിച്ചുകഴിഞ്ഞാല്‍ ഈ കടം ആരു വീട്ടുമെന്നാലോചിച്ചിട്ടുണ്ടോ ?

ലോണടക്കാന്‍ 10 മുതല്‍ 30 വരെ വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ അതിനിടക്ക് എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. അതിനാല്‍ത്തന്നെ നിയമപരമായ അവകാശിക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മരണശേഷം നിങ്ങളുടെ ഹോംലോണ്‍ ആരടക്കും

മരണശേഷം നിങ്ങളുടെ ഹോംലോണ്‍ ആരടക്കും

ഭവനവായ്പ അടച്ചുതീരുംമുന്‍പേ നിങ്ങള്‍ മരിച്ചാല്‍ നിയമപരമായി ഉള്ള അവകാശി വേണം ലോണ്‍ അടച്ചുതീര്‍ക്കാന്‍.
അവകാശിക്ക് നിങ്ങളൊന്നും സൂക്ഷിച്ചുവെച്ചിട്ടില്ലെങ്കില്‍ ഇന്‍ഷുറന്‍സെങ്കിലും എടുക്കാന്‍ ഓര്‍മ്മിക്കണം. ഇന്‍ഷുറന്‍സ് തുക കൊണ്ട് നിങ്ങളുടെ വിലയേറിയ റിയല്‍ എസ്‌റ്റേറ്റ് സമ്പാദ്യം സംരംക്ഷിക്കാം.

ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങിക്കഴിഞ്ഞാല്‍

ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങിക്കഴിഞ്ഞാല്‍

ഇന്‍ഷുറന്‍സ് തുക മരണശേഷം മാത്രമേ ലഭിക്കുകയുള്ളൂ. പെട്ടന്നൊരു അസുഖം വന്ന് മാസത്ത്വണകള്‍ മുടങ്ങിക്കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്നറിയാമോ ? അങ്ങനെയുള്ള അവസരങ്ങളില്‍ ബാങ്കുമായോ ലോണ്‍ നല്‍കിയ സ്ഥാപനവുമായോ ബന്ധപ്പെടണം.അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വേണം നടപടികള്‍ സ്വീകരിക്കാന്‍.

ചിലപ്പോള്‍ ബാങ്ക് ലോണിന്റെ ഘടന മാറ്റുകയോ ഇഎംഐ ഒഴിവുകള്‍ നല്‍കുകയോ ചെയ്യും.തവണ മുടങ്ങാതിരിക്കാന്‍ എന്തെങ്കിലും വഴികള്‍ കണ്ടെത്തുന്നതാണ് നല്ലത്.

 

ലോണുടമയ്ക്ക് മരണം സംഭവിച്ചാല്‍

ലോണുടമയ്ക്ക് മരണം സംഭവിച്ചാല്‍

ജോയിന്റ് ലോണാണെങ്കില്‍ പങ്കാളിക്കാവും മുഴുവന്‍ ബാധ്യതയും വരിക.

തുക പോരാഞ്ഞാല്‍

തുക പോരാഞ്ഞാല്‍

ഇന്‍ഷുറന്‍സ് തുക കടം വീട്ടാന്‍ മാത്രം വലുതല്ലെങ്കില്‍ ബാങ്ക് വസ്തു വിറ്റ് കടം വീട്ടും. ബാങ്ക് പെട്ടെന്ന് വസ്തു വില്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കില്ല അതിനുമുന്‍പ് വസ്തു നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍

വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍

അസുഖങ്ങളോ മരണമോ സംഭവിച്ചാലാണ് ഇഎംഐ മുടങ്ങുക. ഇവ രണ്ടിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. ബാങ്കുകളും മിക്ക ധനകാര്യ സ്ഥാപനങ്ങളും ലോണനുവദിക്കും മുന്‍പ് ഇന്‍ഷുറന്‍സെടുപ്പിക്കാറുണ്ട്.
പോളിസിയെടുക്കും മുന്‍പേ പോളിസി തുക ലോണ്‍ അടച്ചുതീര്‍ക്കാന്‍ പര്യാപ്തമാണോ എന്ന് പരിശോധിക്കണം.ഇപ്പോള്‍ ഇന്‍ഷുറന്‍സ് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.

English summary

Who Pays Your Home Loan In India If You die?

Home loans are large size loans and if the person who has taken the loan dies, it could be shattering for the legal heir.
Story first published: Friday, June 17, 2016, 12:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X