പെട്ടന്നുണ്ടായ കടക്കെണിയില്‍ പെട്ടുപോയ പലരേയും നമുക്കറിയാം.കടത്തിന്മേല് കടം കയറി സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെപ്പേരുണ്ട്.ഇതെല്ലാം ഒഴിവാക്കാന്‍ കുടുംബത്തിനും വ്യക്തികള്‍ക്കും സാമ്പത്തികമായുള്ള ആസൂത്രണം വളരെ അത്യാവശ്യമാണ്.
മികച്ച രീതിയില്‍ തയാറാക്കുന്ന ഫിനാന്‍ഷ്യല്‍ പ്ലാനില്‍ തീര്‍ച്ചയായും ചില ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം അവയേതൊക്കെയാണെന്ന് നോക്കാം.
1. റിസ്ക്
നിങ്ങള്‍ക്കെത്രമാത്രം റിസ്കെടുക്കാമെന്നതിന്റെ വ്യക്തമായ വിശകലനം വേണം.എത്ര വായ്പകളാവാം കടങ്ങള്‍ എത്ര നീട്ടാം,ഇഎംഐ എത്ര വേണം എന്നെല്ലാം പരിശോധിക്കണം.
2. പണക്കണക്ക്
അത്യാവശ്യ സന്ദര്‍ഭങ്ങളിലേക്കായി എത്ര തുക മാറ്റി വെക്കണം.അടിയന്തിര ഘട്ടങ്ങളില്‍ പണത്തിന് എവിടെ പോകും എന്നെല്ലാം ആലോചിക്കണം.
3. ഇന്‍ഷുറന്‍സ്
ലൈഫ് ഇന്‍ഷുറന്‍സ് എത്ര വേണം,നിലവിലുള്ള ലൈഫ്, നോണ്‍ ലൈഫ് പോളിസികളുടെ അവലോകനം.
4. വായ്പ
ആവശ്യങ്ങള്‍ക്ക് പുതിയ വായ്പയെടുക്കണോ അതോ നിലവിലുള്ള വായ്പകള്‍ പുനക്രമീകരിക്കേണ്ടതുണ്ടോ? എങ്കില്‍ എങ്ങനെ?
5. മ്യൂച്വല്‍ ഫണ്ട്
നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അവലോകനം
6. ചിലവുകള്‍
ഭാവിയിലെയും ദൈനംദിന ചിലവുകളുടേയും ആവശ്യത്തിനുള്ള പണം പോക്കുവരവുകളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കല്‍.
7. സാമ്പത്തിക ലക്ഷ്യങ്ങള്‍
ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളായ വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം, കുടുംബത്തോടൊത്തുള്ള യാത്ര, റിട്ടയര്‍മെന്റ് ജീവിതം എന്നിവയ്ക്കുള്ള ആസൂത്രണം.സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള കൃത്യമായ ആസ്തി വിഭജനം നടത്തണം. അതായത് ഇവയ്ക്കുള്ള പണം എവിടെനിന്നും വേണമെന്ന് കൃത്യമായി തീരുമാനിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications