കടം വന്നാല്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? വരുമാനത്തില്‍ നിന്നും നിങ്ങളുടെ ബാധ്യതകള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ പിന്നെ മനസമധാനം തന്നെ നഷ്ടപ്പെടും.
ഇത്തരം പ്രതിസന്ധി സമയങ്ങളില്‍ എങ്ങനെ പണം കൈകാര്യം ചെയ്യാമെന്നു നോക്കൂ..
ചെലവ് ചുരുക്കാം
റെസ്റ്റൊറന്റുകളിലെ ഭക്ഷണം, സിനിമ, സ്പാ തുടങ്ങി ഒഴിവാക്കാനാവുന്ന ചെലവുകള്‍ കണ്ടെത്തുക.ഇലക്ട്രിസിറ്റി, ടെലിഫോണ്‍ തുടങ്ങിയവയുടെ ബില്ലുകള്‍ പരമാവധി കുറയ്ക്കാം. വസ്ത്രങ്ങള്‍, ഷൂ തുടങ്ങി മാറ്റിവെക്കാവുന്ന ഷോപ്പിംഗുകള്‍ മാറ്റിവെക്കാം. ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക.
പലിശ കുറയ്ക്കാം
പലിശ നിരക്ക്, കാലാവധി, തിരിച്ചടവ് തെറ്റിയാലുള്ള പിഴ എന്നിവയെല്ലാം വിശദമായി പരിശോദിക്കുക. വലിയ റിസ്കുള്ള കടബാധ്യത ആദ്യം അടച്ചുതീര്‍ക്കാം. കൂടിയ പലിശ നിരക്കുള്ള കടങ്ങള്‍ എത്രയും വേഗം ഒഴിവാക്കുന്നതായിരിക്കും ഉത്തമം.
കടം കുറയ്ക്കാം
കടത്തില്‍ അല്പം വിട്ടുവീഴ്ചകള്‍ ലഭിക്കാന്‍ കടം നല്‍കിയവരുമായി ബന്ധപ്പെടാം. സാഹചര്യം നിങ്ങള്‍ക്ക് വ്യക്തമാക്കാനായാല്‍ പലിശയില്‍ ഇളവു നല്‍കുകയോ തിരിച്ചടവിന്റെ കാലാവധി നീട്ടിത്തരുകയോ ചെയ്തേക്കാം.
ആസ്തികളുടെ പട്ടിക തയാറാക്കുക
നിങ്ങളുടെ എല്ലാ ആസ്തികളുടെയും ഒരു പട്ടിക തയാറാക്കുക. അതില്‍ ഉടന്‍ വില്‍ക്കാനാകുന്നവ ഏതെന്നു കണ്ടെത്തി വില്‍പ്പന നടത്തുക. അത്യാവശ്യ ഘട്ടങ്ങളിലെ ഉപയോഗത്തിനായി നിങ്ങള്‍ മാറ്റിവെച്ച ഏതെങ്കിലും പണമുണ്ടെങ്കില്‍ അതാണ് ആദ്യം ഉപയോഗിക്കേണ്ടത്.
വസ്തുക്കള്‍ വില്‍ക്കുക
ആവശ്യമില്ലാത്ത മൂല്യമുള്ള വസ്തുക്കള്‍ വില്‍ക്കാം. നിങ്ങള്‍ ഉപയോഗിക്കാതെ വച്ചിരിക്കുന്ന വസ്തുക്കള്‍ ചിലപ്പോള്‍ നല്ല വരുമാനം നേടിത്തന്നേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
