ന്യൂഡല്‍ഹി: ആധാറില്ലെങ്കില്‍ ഇനി ഒന്നും നടക്കില്ല. പാചകവാതകത്തിന് സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍.
ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് അതെടുക്കാന്‍ നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡിനായി അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്ക് അപേക്ഷയുടെ കോപ്പിയും തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ചാല്‍ മതിയാകും.
എല്‍പിജി സബ്സിഡി എങ്ങനെ ?
ഒരു കുടുംബത്തിന് 12 സിലിണ്ടറുകളാണ് വര്‍ഷത്തില്‍ സബ്സിഡിയോടെ ലഭിക്കുക. 14.2 കിലോ ഭാരമുളള സിലിണ്ടറുകളാണിത്. വിപണിയിലെ വിലയില്‍ പാചകവാതകം വാങ്ങുന്ന ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. സബ്സിഡിക്ക് അര്‍ഹന്‍ ആണെന്നു തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയാണ് പുതിയ ഉത്തരവ്.
വരുന്നത് ആധാര്‍ കാലം
സിം കാര്‍ഡ് എടുക്കാനും വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യാനും വസ്തു ഇടപാട് നടത്താനും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുമൊക്കെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകാന്‍ പോവുകയാണ്. ശമ്പളവിതരണം, വിവിധ പെന്ഷന് വിതരണം, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിന്, വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍, ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇപ്പോഴേ ആധാര്‍ ഉപയോഗിക്കുന്നുണ്ട്.
ആധാര്‍ എങ്ങനെ ലഭിക്കും
കേരളത്തില്‍ ഐ.ടി. മിഷന്റെ കീഴിലാണ് ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നടത്തുന്നത്. അക്ഷയകേന്ദ്രങ്ങള്‍, കെല്‍ട്രോണ്‍, ഐടിസ്കൂള്‍ എന്നിവ വഴിയാണ് എന്റോള്‍മെന്റ് നടത്തിയിരുന്നത്. 750 അക്ഷയകേന്ദ്രങ്ങള്‍ വഴി ആധാര്‍ ലഭിക്കും.
നവജാതശിശുക്കള്‍ക്കും ആധാര്‍
കേരളത്തില്‍ 73% കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നവജാത ശിശുക്ക്ള്ക്കായി ആശുപത്രികളില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തും. Read Also: ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ ഈ 7 കാര്യങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
