ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ ഈ 7 കാര്യങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാം

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 അക്ക ആധാര്‍ നമ്പര്‍ ഒരു രേഖയെന്നതിലുപരി ഒരുപാട് ആനുകൂല്യങ്ങളുടെ ഉറവിടമാണിപ്പോള്‍. ഇന്ത്യയിലെവിടേയും ഐഡന്റിറ്റി കാര്‍ഡിനു പകരവും അഡ്രസ് പ്രൂഫ് ആയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടിപ്പോള്‍. യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറും ഒരുപോലെ സാധുവാണ്.

 

ഗവണ്‍മെന്റ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ ഇടപാടുകള്‍ക്കും ഇപ്പോള്‍ ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. ആധാറുണ്ടെങ്കില്‍ അധികമായി വേറെ രേഖകള്‍ ആവശ്യമില്ലാത്തതുകൊണ്ട് സൗകര്യവുമാണ്. ആധാറിന്റെ ഗുണങ്ങള്‍ അനുഭവിക്കണമെങ്കില്‍ ആധാര്‍ എല്ലാ ഇടപാടുകളുമായും ബന്ധിപ്പിക്കണം.

ആദായനികുതി

ആദായനികുതി

വ്യക്തികള്‍ക്ക് അവരുടെ പാന്‍ കാര്‍ഡ് നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കാം. ഐടിആര്‍വി ഫോം അയക്കണ്ടതില്ലെങ്കില്‍ ആദായ നികുതി വെബ്‌സൈറ്റില്‍ ആധാര്‍ നമ്പര്‍ നല്‍കാം. പെട്ടെന്ന് റിട്ടണ്‍ സമര്‍പ്പിക്കാമെന്നു മാത്രമല്ല റീഫണ്ടിംഗും നടക്കും.

ബാങ്കിംഗ്

ബാങ്കിംഗ്

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ഐഡന്റിറ്റിയായും അഡ്രസ് പ്രൂഫായും ആധാര്‍ പ്രവര്‍ത്തിക്കും. വേറെ രേഖകള്‍ക്കായി ബുദ്ധിമുട്ടാതെ കാര്യം നടക്കും.

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്

പെന്‍ഷനായവര്‍് പിപിഒ,ആധാര്‍ കാര്‍ഡ്,ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം അതാതു ബാങ്കില്‍ സമര്‍പ്പിക്കണം. ജീവന്‍ പ്രമാണ്‍ എന്ന ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സിസ്റ്റം ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പെന്‍ഷന്‍കാരെ സഹായിക്കും. എല്ലാ വര്‍ഷവും ബാങ്കില്‍ കേറിയിറങ്ങി നടക്കേണ്ടെന്നു ചുരുക്കം.

മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷൂറന്‍സ് കമ്പനികളും

മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷൂറന്‍സ് കമ്പനികളും

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിക്കാനും ഇന്‍ഷൂറന്‍സ് ഓണ്‍ലൈനായി വാങ്ങാനും അഡ്രസ് പ്രൂഫായി യുഐഡിഎഐയുടെ ആധാര്‍ ലെറ്റര്‍ മതിയെന്ന് സെബിയും ഐആര്‍ഡിഎയും തീരുമാനിച്ചിട്ടുണ്ട്. ഇ-കെവൈസി പ്രക്രിയക്കായി വ്യക്തികള്‍ക്ക് രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

മാസംതോറും പെന്‍ഷന്‍

മാസംതോറും പെന്‍ഷന്‍

പെന്‍ഷന്‍ പിന്‍വലിക്കുന്നതിലെ പിഴവുകള്‍ തീര്‍ക്കാന്‍ പെന്‍ഷന്‍കാര്‍ ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

പ്രൊവിഡന്റ് ഫണ്ട്

പ്രൊവിഡന്റ് ഫണ്ട്

ഇപിഎഫ് എളുപ്പത്തില്‍ ഓണ്‍ലൈനായി പിന്‍വലിക്കാന്‍ ആധാര്‍ പെന്‍ഷന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ മതി. ഇപ്പോള്‍ എല്ലാ കമ്പനികളും ആധാര്‍ ഇപിഎഫുമായി ബന്ധിപ്പിക്കാനാവശ്യപ്പെടുന്നുണ്ട്.

ഡിജിറ്റല്‍ ലോക്കര്‍

ഡിജിറ്റല്‍ ലോക്കര്‍

എല്ലാ ഇലക്ട്രോണിക് രേഖകളും ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. ഇ-സൈന്‍ സൗകര്യം ഉപയോഗിച്ച് ഇലക്ട്രോണിക് രേഖകളില്‍ ഒപ്പുവെക്കാനും സാധിക്കും.

English summary

7 Benefits You Lose If You Do Not Link Your Aadhaar Number

Aadhaar number is a 12 digit identification number which can be linked to a host of services, which help you to get immense benefits, apart from convenience.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X