യുവത്വത്തിന്റെ ആരവങ്ങളിലും പിന്നീടുള്ള ജീവിതഭാരങ്ങളിലും പലരും മറന്നുപോകുന്നതാണ് റിട്ടയര്‍മെന്റ് ജീവിതം.
യുവത്വത്തിന്റെ ആരവങ്ങളിലും പിന്നീടുള്ള ജീവിതഭാരങ്ങളിലും പലരും മറന്നുപോകുന്നതാണ് റിട്ടയര്‍മെന്റ് ജീവിതം. ഒരുപക്ഷെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നോക്കുന്ന തിരക്കില്‍ പലരുമിത് മനപ്പൂര്‍വ്വം മറന്നുകളയുന്നതാവും. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സന്തോഷകരമായ ജീവിതാന്തരീക്ഷം മുന്നോട്ട് കൊണ്ട് പോകാന്‍ നേരത്തെ കുറച്ച് പ്ലാന്‍ ചെയ്യണം. ചെറിയ പ്രായത്തില്‍ തന്നെ റിട്ടയര്‍മെന്റ് ലൈഫിലേക്ക് ഒരു ചെറിയ തുക വീതം മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ ദുഖിക്കേണ്ടിവരില്ല്. പെന്ഷന് ആവുമ്പോഴേക്കും ആ ചെറിയ തുക വലിയ സംഖ്യയായിട്ടുണ്ടാവും.
കാത്തിരുന്ന് സമയം കളയരുത്.
ഇനിയും ഒരുപാട് സമയമുണ്ടല്ലോന്ന് കരുതി റിട്ടയര്‍മെന്റ് ജീവിതത്തിവേക്കുള്ള നിക്ഷേപം മാറ്റിവയ്ക്കരുത്. ഉദാഹരണത്തിന് ഐ റ്റി മേഖലയില്‍ ജോലിചെയ്യുന്ന ഒരു വ്യക്തിയുടെ പ്രായം 28ആണെന്ന് വിചാരിക്കുക . 60 അറുപതാം വയസില്‍ അയാള്‍ ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അതുവരെ അദ്ദേഹത്തിന് 32 വര്‍ഷമുണ്ട് . 1500 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശ വീതം(മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന്) 32 വര്‍ഷത്തിനുശേഷം ഒരു കോടിയിലധികം രൂപ ലഭിക്കും. എന്നാല്‍ 50 വയസിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത്ര തുക ലഭിക്കാന്‍ മാസം തോറും നിക്ഷേപിക്കേണ്ട തുക 41,500 രൂപയാവും. ഇതാണ് ചെറിയ പ്രായത്തില്‍ നിക്ഷേപിച്ചാലുള്ള ഗുണം. മാത്രമല്ല കൂടുന്ന ചികില്‍സാചെലവ്, വര്‍ധിക്കുന്ന പണപ്പരുപ്പം, കൂടുന്ന ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ മൂലം വലിയൊരു തുക കരുതേണ്ടി വരും.
എത്ര തുക മാറ്റിവെയ്ക്കാം?
വന്‍കിട കമ്പനിയിലെ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും ഒരേ തുകയല്ല റിട്ടയര്‍മെന്റ് ജീവിതത്തിനായി മാസംതോറും നീക്കിവയ്ക്കേണ്ടത്. ഇരുവരുടേയും ജീവിത നിലവാരം തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ഭാവിജീവിതത്തില്‍ എത്ര പണം വേണ്ടിവരുമെന്ന് നോക്കി നിക്ഷേപിക്കുക. ഇതിനുവേണ്ടി ബജറ്റ് തയ്യാറാക്കുന്നത് നല്ലതാണ്.
ബജറ്റ് തയ്യാറാക്കമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
- നിങ്ങളുടെ നിങ്ങളുടെ നിലവിലെ പ്രായം
- എത്ര വയസ്സിലാണ് വിരമിക്കുന്നത്.
- നിലവിലെ മാസവരുമാനം എത്രയാണെന്ന് പരിശോധിക്കുക.
- ഓരോ വര്‍ഷവും വരുമാനത്തിലുണ്ടാകുന്ന ഏകദേശ വര്‍ധന
- റിട്ടയര്‍മെന്റ് കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ മാസ വരുമാനം ഏകദേശം എത്ര വരുമെന്ന് കണക്കാക്കുക.
- പണപ്പെരുപ്പ നിരക്ക്
- നിങ്ങളുടെ ബജറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍ അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications