സാധനങ്ങള്‍ വാങ്ങാനുള്ള ഒരു ത്വര എല്ലാവരുടെ മനസ്സിലും ഉണ്ട്. ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ പണമില്ലെങ്കിലും പര്‍ച്ചേസ് ചെയ്യാന്‍ ആളുകള്‍ക്കു സാധിക്കും.
പെട്ടെന്ന് മുഴുവന്‍ പണവും കൊടുത്ത് എന്തെങ്കിലും വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണല്ലോ നമ്മള് പ്രധാനമായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. എന്തുകൊണ്ടാണ് കമ്പനികള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൊടുക്കാന്‍ മത്സരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധനങ്ങള്‍ വാങ്ങാനുള്ള ഒരു ത്വര എല്ലാവരുടെ മനസ്സിലും ഉണ്ട്. ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ പണമില്ലെങ്കിലും പര്‍ച്ചേസ് ചെയ്യാന്‍ ആളുകള്‍ക്കു സാധിക്കും. റിവാര്‍ഡ് പോയിന്റിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുണ്ടെന്നു പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെയ്ക്കരുത്. എന്തായാലും സാധനം വാങ്ങണം. എന്നാല്‍ അതു ക്രെഡിറ്റ് കാര്ഡിലൂടെയാകട്ടെയെന്നു ചിന്തിക്കുന്നവരാണ് ഇവര്‍.
ഏതൊക്കെ സാഹചര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുതെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
യാത്രകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്
യാത്രകള്‍ നല്ല അനുഭവങ്ങളും മനസ്സിന് സമാധാനവും നല്‍കും. പക്ഷേ, സാമ്പത്തികമായ ആംഗിളില്‍ നോക്കുമ്പോള്‍ അതൊന്നും തിരിച്ചു തരുന്നില്ല. അതുകൊണ്ട് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് കൈയിലെ പണത്തിന് അനുസരിച്ചാകുന്നതാണ് നല്ലത്. യാത്രകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിനു പകരം ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കൂ.
കല്യാണ ആവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ആകാമോ?
ഇന്ത്യയിലെ വിവാഹങ്ങളില്‍ മിക്കതും ധൂര്‍ത്ത് നിറഞ്ഞതാണ്. കല്യാണ ആവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഒരിക്കലും ആ കടത്തില്‍ നിന്നു പുറത്തുകടക്കാനാകില്ല. കാരണം വിവാഹ ചെലവില്‍ ഒന്നും തിരിച്ചു കിട്ടാന്‍ സാദ്യതയുള്ളതല്ല. കൈയില്‍ പണം വെച്ചിട്ട് വേണം വിവാഹചെലവുകള്‍ പ്ലാന്‍ ചെയ്യാന്‍.
ലെവി ചാര്‍ജുകള്‍
വിദേശ രാജ്യങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒട്ടുമിക്ക എല്ലാ ബാങ്കുകളും ലെവി ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. അതുകൊണ്ട് അവിടത്തെ കറന്സിക്കനുസരിച്ച് പേയ്മെന്റ് നടത്താന്‍ ശ്രദ്ധിക്കണം.
വിദ്യാഭ്യാസം കാര്‍ഡിലൂടെ ആകരുത്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫീസുകള്‍ ഒരിക്കലും ക്രെഡിറ്റ് കാര്‍ഡിലൂടെ നല്‍കരുത്. ഇതിനു പണം തന്നെ ഉപയോഗിക്കുന്നതാണ് ബുദ്ധി.
റിവാര്‍ഡ് പോയിന്റ് ലഭിക്കാന്‍ വേണ്ടി എല്ലാത്തിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുണ്ട്. അത്യാവശ്യങ്ങക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ പണം കൊടുത്തോ, ഡെബിറ്റ് കാര്‍ഡ് കൊണ്ടോ സാധിക്കാന്‍ ശ്രമിക്കുക. കാരണം ഇതൊരു ശീലത്തിന്റെ ഭാഗമാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു തുടങ്ങിയാല്‍ അതു പിന്നീട് നിങ്ങള്‍ക്ക് വലിയ കെണിയാകും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
