ഓഹരിയില്‍ നിക്ഷേപം നടത്തുമ്പോള്‍ നഷ്ടം പരമാവധി കുറച്ച് നേട്ടംകൂട്ടാനാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
ഓഹരിയില്‍ നിക്ഷേപം നടത്തുമ്പോള്‍ നഷ്ടം പരമാവധി കുറച്ച് നേട്ടംകൂട്ടാനാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഓഹരിയില്‍ നിക്ഷേപിക്കുംമുമ്പ് നിങ്ങള്‍ അനുവര്‍ത്തിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഇവിടെ ശ്രദ്ധിക്കൂ:-
നിക്ഷേപിക്കുന്നതിന്റെ ലക്ഷ്യം മറക്കരുത്
സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനായിരിക്കണം ഓഹരിയില്‍ നിക്ഷേപം നടത്തേണ്ടത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വീട്, വിദേശ വിനോദയാത്ര, വാഹനം എന്നിവയാകാം ഈ ലക്ഷ്യങ്ങള്‍. ഇത്തരം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് ചിട്ടയായി നിക്ഷേപം നടത്തുക.
കമ്പനിയെക്കുറിച്ച് വ്യക്തമായി അറിഞ്ഞശേഷം മാത്രം നിക്ഷേപം നടത്തുക. ഏത് തരം ബിസിനസാണ് നടത്തുന്നത്. ഉത്പന്നത്തിന്റെ സ്വീകാര്യത, അറ്റാദായം തുടങ്ങിയവ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.
അധിക തുക നിക്ഷേപിക്കാം
ശമ്പള കുടിശ്ശികയായോ, ബോണസായോ മറ്റെന്തെങ്കിലും അധിക തുക കൈയ്യില്‍ വന്നാല്‍ പോര്‍ട്ട്ഫോളിയോ പരിശോധിച്ച് മികച്ച ഓഹരികളില്‍ നിക്ഷേപം നടത്താം. ദീര്‍ഘകാലയളവിലേയ്ക്ക് മികച്ച നേട്ടം നല്കാന് അത് ഉപകരിക്കും.
ഒരിക്കലും കടംവാങ്ങി നിക്ഷേപിക്കരുത്
ദീര്‍ഘകാലയളവിലേക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയില്‍ നിക്ഷേപിക്കുക. അതായത് അഞ്ച് വര്‍ഷമെങ്കിലും മുന്നില്‍ കണ്ടുവേണം ഓഹരിയില്‍ തുക മുടക്കാന്‍. അതുകൊണ്ടുതന്നെ കടംവാങ്ങി നിക്ഷേപം നടത്തരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സമ്മര്‍ദത്തിലാകും.
അത്യാവശ്യങ്ങള്‍ക്ക് നിക്ഷേപം പിന്‍വലിക്കരുത്
എന്തെങ്കിലും അത്യാവശ്യംവന്നാല്‍ ഉപയോഗിക്കാനുള്ള തുക എപ്പോഴും നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലോ ബാങ്ക് എഫ്ഡിയിലോ ഉണ്ടായിരിക്കണം. പെട്ടെന്ന് ജോലി
നഷ്ടമാകുകയോ, മറ്റ് അത്യാവശ്യങ്ങള്‍ വരികയോ ചെയ്താല്‍ കയ്യിലുള്ള ഓഹരി വിറ്റ് പണം സമാഹരിക്കാന്‍ മുതിരരുത്. ആവശ്യങ്ങള്‍ക്കായി കരുതല്‍ധനം ഉപയോഗിക്കണം.
കയറ്റിറക്കങ്ങള്‍ കണ്ട് ഭയപ്പെടരുത്
ഓഹരിയുടെ കയറ്റിറക്കങ്ങള്‍ കണ്ട് ഭയപ്പെടാതിരിക്കുക. മികച്ച അടിസ്ഥാനമുള്ള ഓഹരിയിലാണ് നിങ്ങള്‍ നിക്ഷേപിച്ചതെന്ന് മനസിലാക്കുക. ഓഹരിയുടെ വില താഴ്ന്നേക്കാം. ഒരു താഴ്ചയ്ക്ക് ഒരു ഉയര്‍ച്ചയുണ്ടാകുമെന്ന് മനസിലാക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
