നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ലാഭമുറപ്പാക്കുന്നതു പോലെ നഷ്ടസാധ്യതയും ആദ്യംതന്നെ പരിശോധിച്ച് ഉറപ്പാക്കണം.
പണം നിക്ഷേപിക്കാനൊരുങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരൊറ്റ കാര്യം മാത്രമേ ഉണ്ടാവൂ. നിക്ഷേപിക്കുന്ന പണത്തിന് പരാമവധി ലാഭം കിട്ടുകയെന്നതാണ് ലക്ഷ്യം. നിക്ഷേപിക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ നിന്നുണ്ടാകാവുന്ന നഷ്ടസാധ്യതയെപ്പറ്റ ആരും ചിന്തിക്കാറില്ല. നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ലാഭമുറപ്പാക്കുന്നതു പോലെ നഷ്ടസാധ്യതയും ആദ്യംതന്നെ പരിശോധിച്ച് ഉറപ്പാക്കണം. കൂടുതല്‍ ലാഭം നല്കുന്ന നിക്ഷേപരീതിയാണെങ്കില് നഷ്ടസാധ്യതയും കൂടുതലായിരിക്കും. നിക്ഷേപം ആസൂത്രണം ചെയ്യുമ്പോള്‍ അതിന്റെ സഷ്ടസാധ്യതയും അറിഞ്ഞിരിക്കണം. നിക്ഷേപത്തിന്റെ നഷ്ടസാധ്യത ഏതൊക്കെ ഘടകങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും, പരിശോധിക്കാം:-
പ്രായം
നിക്ഷേപം നടത്തുന്ന വ്യക്തിയുടെ പ്രായവും ഒരു പ്രധാന ഘടകമാണ്. കുടുംബഭാരങ്ങളൊന്നുമില്ലാതെ സ്വന്തം ചെലവുകള്‍ മാത്രം നോക്കുന്ന യുവജനങ്ങലാണെങ്കില് പ്രശ്നമില്ല. നിക്ഷേപരീതിയുടെ നഷ്ടസാധ്യതയൊന്നും പരിശോധിക്കണമെന്ന് നിര്‍ബന്ധമില്ല. ഇത്തരത്തിലുള്ളവര്‍ക്ക് നഷ്ടസാധ്യത ഏറിയ നിക്ഷേപമാര്‍ഗ്ഗങ്ങളും സധൈര്യം തെരെഞ്ഞടുക്കാം. മറ്റുള്ളവര്‍ കുറച്ച് ശ്രദ്ധിച്ച് വേണം നിക്ഷേപം നടത്താന്‍. ചിലര്‍ക്ക് വളരെ ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ഇത്തരക്കാര്‍ക്ക് പ്രായം കുറവാണെന്ന കാരണത്താല്‍ മാത്രം ഉയര്‍ന്ന നഷ്ട സാധ്യതയുള്ള നിക്ഷേപ രീതികള്‍ സ്വീകരിക്കാന്‍ സാധിക്കില്ല.
നിക്ഷേപിക്കുന്ന തുക
മിക്കവാറും നിക്ഷേപങ്ങള്‍ ഒരു ലക്ഷ്യം മുന്നില്‍ കണ്ടായിരിക്കും. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ പ്രതിമാസം എത്ര തുക നിക്ഷേപിക്കണമെന്ന് കണ്ടെത്താനാകും. ഈ തുകയേക്കാള്‍ കൂടുതല്‍ മാസം തോറും നിക്ഷേപിക്കാനാവുമെങ്കില് കുറച്ചൊക്കെ നഷ്ട സാധ്യതയുള്ള മേഖലകള്‍ തെരഞ്ഞെടുക്കാം. എന്നാല്‍ മതിയായ നിക്ഷേപ തുക കണ്ടെത്താന്‍ വിഷമിക്കുന്ന വ്യക്തിയാണെങ്കില്‍ നിക്ഷേപത്തിന് പരമാവധി സംരംക്ഷണം ലഭിക്കുന്ന, നഷ്ട സാധ്യത കുറഞ്ഞ രീതികള്‍ സ്വീകരിക്കുന്നതാകും ഉചിതം.
വിരമിക്കുന്ന പ്രായം
ജോലിയില്‍ നിന്ന് വിരമിക്കാന്‍ കുറച്ചുകാലമ മാത്രമുള്ളവര്‍ ഉയര്‍ന്ന നഷ്ടസാധ്യതയുള്ള നിക്ഷേപ മേഖലകള്‍ ഒഴിവാക്കുന്നതാകും നല്ലത്. കുറഞ്ഞ നഷ്ട സാധ്യതയുള്ളതും കൃത്യമായ ഇടവേളയില്‍ പലിശ-ലാഭ വിഹിതയിനത്തില്‍ പണം കിട്ടുന്നതോ ആയ നിക്ഷേപ പദ്ധതികളാണ് ഇത്തരക്കാര്‍ക്ക് കൂടുതല്‍ യോജിക്കുക. ഫിക്സഡ് നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, എന്‍ഡോവ്മെന്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍, മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡ് പദ്ധതികള്‍ എന്നിവ നഷ്ട സാധ്യത വളറെ കുറവ് മാത്രം താങ്ങാവുന്നവര്ക്ക് യോജിച്ച മാര്‍ഗങ്ങളാണ്.
ലോണുകള്‍
വായ്പാ കുടിശ്ശികകളോ മറ്റ് ബാധ്യതകളോ ഉള്ളവര്‍ കഴിവതും കുറഞ്ഞ ലാഭം ലഭിക്കുന്ന നിക്ഷേപരീതികള്‍ തെരെഞ്ഞെടുക്കുക. കുറഞ്ഞ ലാഭം നല്കുന്ന പദ്ധതികളാണെങ്കില്‍ നഷ്ടസാധ്യതയും കുറവായിരിക്കും. ഇത്തരക്കാര്‍ സുരക്ഷിതമായ നിക്ഷേപരീതികള്‍ സ്വീകരിക്കുന്നതാവും നല്ലത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications