ഫിക്‌സഡ് ഡിപ്പോറ്റുകള്‍ക്ക് ഏറ്റവും ഉചിതം കെടിഡിഎഫ്‌സി തന്നെ, എന്താ കാരണങ്ങള്‍

നിങ്ങളുടെ സമ്പാദ്യം ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും ഉചിതവും സുരക്ഷിതവുമായ സ്ഥാപനമാണ് മലയാളികളുടെ സ്വന്തം കെടിഡിഎഫ്സി.

നമ്മുടെ രാജ്യത്ത് പല തരത്തിലുള്ള നിക്ഷേപ പദ്ധതികളുണ്ട്. അതിലൊന്നാണ് എഫ് ഡി അല്ലെങ്കില്‍ ദീര്‍ഘകാല നിക്ഷേപ പദ്ധതി. ഒരു എഫ് ഡി ആരംഭിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന ഭൂരിഭാഗംപേര്‍ക്കുമുള്ള സംശയമാണ് എവിടെ നിക്ഷേപിക്കണമെന്നുള്ളത്. കൈയ്യിലുള്ള സമ്പാദ്യം ദീര്‍ഘകാലത്തേക്കാണ് നിക്ഷേപിക്കുമ്പോള്‍ അതെവിടെയാണ് സുരക്ഷിതമെന്നുവേണം ആദ്യം ചിന്തിക്കേണ്ടത്. പ്രത്യേകിച്ച് നോട്ട് പ്രതിസന്ധി കൂടി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ നിക്ഷേപത്തിന്റെ സുരക്ഷ, അതില്‍ നിന്ന് കിട്ടുന്ന പലിശ, ദൈര്‍ഘ്യം ഇതൊക്കെ ശ്രദ്ധിക്കണം.

നിങ്ങളുടെ സമ്പാദ്യം ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും ഉചിതവും സുരക്ഷിതവുമായ സ്ഥാപനമാണ് മലയാളികളുടെ സ്വന്തം കെടിഡിഎഫ്സി. എന്താണ് കെടിഡിഎഫ്‌സിയെ മറ്റുള്ള നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് നോക്കാം.

എന്താണ്  കെടിഡിഎഫ്‌സി?

എന്താണ് കെടിഡിഎഫ്‌സി?

കേരള സര്‍ക്കാര്‍ അധീനതയിലുള്ള നോണ്‍ ബാങ്കിംഗ് സ്ഥാപനമാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് ടിവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അഥവാ കെടിഡിഎഫ്‌സി. കെടിഡിഎഫ്‌സി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാറുണ്ട്. റിസര്‍വ്വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിക്കപ്പെടുന്ന സമ്പാദ്യങ്ങളുടെ ഗ്യാരന്റി നല്‍കുന്നത് കേരള സര്‍ക്കാര്‍ ആയതിനാല്‍ തന്നെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരു പേടിയും ആവശ്യമില്ല.

 

 

കെടിഡിഎഫ്‌സി ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍

കെടിഡിഎഫ്‌സി ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍

ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് കെടിഡിഎഫ്‌സി ഡിപ്പോസിറ്റുകളുടെ കാലാവധി. രണ്ടു തരത്തിലുള്ള എഫ്ഡികളാണ് കെടിഡിഎഫ്‌സി ജനങ്ങള്‍ക്കായി നല്‍കുന്നത്.

  • നിങ്ങളുടെ നിക്ഷേപത്തിന് മാസം തോറും പലിശ കണക്കാക്കി നിക്ഷേപത്തിന്റെ കാലാവധി കഴിയുമ്പോള്‍ അതിനൊപ്പം പലിശയും ചേര്‍ത്ത് മടക്കി കിട്ടുന്ന പദ്ധതിയാണ് എംഎംഎസ്(മണി മള്‍ട്ടിപ്ലയര്‍ സ്‌കീം)
  • ഈ പദ്ധതിയില്‍ നിങ്ങളുടെ എഫ്ഡി കാലാവധിക്കുള്ളില്‍ മാസം തോറും, അല്ലെങ്കില്‍ മൂന്ന് മാസത്തിലൊരിക്കല്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ പലിശ ലഭിക്കും. ഇതിനെ പീരിയോഡിക് ഇന്ററസ്റ്റ് പേമെന്റ് സ്‌കീം എന്നാണ് പറയുന്നത്.
  •  

     

    പലിശ നിരക്ക്

    പലിശ നിരക്ക്

    പലിശ നിരക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും കെടിഡിഎഫ്സി ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഇപ്പോഴും 8.50 ശതമാനം പലിശ നല്‍കുന്നുണ്ട്. രാജ്യത്തെ ബാങ്കുകളെ വെല്ലുന്ന പലിശയാണ് ഇത്. ബാങ്രുകള്‍ വെറും 7 മുതല്‍ 7.25% ശതമാനം പലിശയാണ് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്.

     

     

    നികുതി രഹിതം

    നികുതി രഹിതം

    അയ്യായിരത്തില്‍ താഴെയാണ് നിങ്ങള്‍ക്ക് എഫ്ഡിയില്‍ നിന്ന് ലഭിക്കുന്ന പലിശ തുകയെങ്കില്‍, അത് നികുതിരഹിതമാണ് എന്നതുതന്നെയാണ് ഇതിനെ മറ്റുള്ള പദ്ധതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും കൂടുതല്‍ ആള്‍ക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതും.

     

     

    പൂര്‍ണ്ണമായും സുരക്ഷിതം

    പൂര്‍ണ്ണമായും സുരക്ഷിതം

    ഇവിടെ നിക്ഷേപിക്കുന്ന പണത്തിന് കേരള ഗവണ്‍മെന്റ് ഗ്യാരന്റി നല്‍കുന്നുയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് നിങ്ങളുടെ സമ്പാദ്യം പൂര്‍ണ്ണസുരക്ഷിതമാണെന്നര്‍ത്ഥം.

     

     

    മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൂപ്പര്‍ ഇന്ററസ്റ്റ്

    മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൂപ്പര്‍ ഇന്ററസ്റ്റ്

    മുതിര്‍ന്ന പൗരന്‍മാരെ സംബന്ധിച്ച് ദീര്‍ഘകാല നിക്ഷേപം തിരഞ്ഞെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും കെടിഡിഎഫ്‌സി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. സാധാരണ എഫ്ഡി പലിശ നിരക്കിനേക്കാള്‍ 0.25% അധിക പലിശയാണ് കെടിഡിഎഫ്‌സി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കുന്നത്. അതായത് 8.75%.

     

     

Read in English:

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X