നിങ്ങളുടെ കൈയിൽ ഒരു ലക്ഷം രൂപയുണ്ടെന്ന് കരുതുക. ഈ ഒരു ലക്ഷം രൂപ എവിടെ നിക്ഷേപിച്ചാലാകും കൂടുതൽ ലാഭം ലഭിക്കുക?
നിങ്ങൾ കൂടുതൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായുള്ള ചില നിക്ഷേപ മാർഗങ്ങളെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ കൈയിൽ ഒരു ലക്ഷം രൂപയുണ്ടെന്ന് കരുതുക. ഈ ഒരു ലക്ഷം രൂപ എവിടെ നിക്ഷേപിച്ചാലാകും കൂടുതൽ ലാഭം ലഭിക്കുക? ഇതിനായി ചില നിക്ഷേപ മാർഗങ്ങൾ പരിചയപ്പെടാം.
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്
ഒരു ലക്ഷം രൂപ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാൻ പറ്റുന്ന നിക്ഷേപ മാർഗങ്ങളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ. റിസ്ക് വളരെ കുറവുള്ള ഒരു നിക്ഷേപ മാർഗമാണിത്. എട്ട് ശതമാനം വരെയാണ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക്.
പ്രതിമാസ വരുമാന പദ്ധതി
ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ പറ്റിയ രണ്ടാമത്തെ മികച്ച മാർഗമാണ് പ്രതിമാസ വരുമാന പദ്ധതികൾ. ഇന്ത്യൻ പോസ്റ്റൽ സർവീസ് പ്രതിമാസ വരുമാന പദ്ധതി നടത്തുന്നുണ്ട്. ഇവിടെ പണം നിക്ഷേപിച്ചാൽ വാർഷിക പലിശ നിരക്ക് 8.5 ശതമാനം വരെ ലഭിക്കും. അതായത് വർഷം 8500 രൂപയും പ്രതിമാസ കണക്കിൽ 708.33 രൂപയുമാണ് ലഭിക്കുന്നത്.
സേവിംഗ്സ് അക്കൗണ്ട്
ഹ്രസ്വകാല ഫണ്ടുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നിക്ഷേപ മാർഗമാണിത്. ഈ നിക്ഷേപത്തിന് കാലാവധി ബാധകമല്ല. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്.
പിപിഎഫ്
നിങ്ങളുടെ പണം നിക്ഷേപിക്കാൻ സാധിക്കുന്ന സുരക്ഷിതമായ മറ്റൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകൾ. ഇവിടെ നിങ്ങൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതലും നിക്ഷേപിക്കാൻ കഴിയും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
കുറഞ്ഞത് 5 വർഷമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ കാലാവധി. പരമാവധി റിട്ടേൺ ലഭിക്കുന്ന ഒരു നിക്ഷേപ മാർഗമാണിത്.
മ്യൂച്വൽ ഫണ്ട് സ്കീം
മറ്റൊരു മികച്ച നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ട് പദ്ധതികൾ. പ്രത്യേകിച്ച് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ഇവയുടെ റിട്ടേൺ തുക മുൻകൂട്ടി പ്രവചിക്കാനാകില്ല. അൽപ്പം റിസ്കുള്ള ഒരു നിക്ഷേപ മാർഗം കൂടിയാണിത്.
സ്വർണത്തിൽ നിക്ഷേപിക്കാം
സ്വർണ നിക്ഷേപം മികച്ച ഒരു മാർഗമാണ്. 20 മുതൽ 22 ശതമാനം വരെയാണ് വിവിധ ഇടിഎഫ് നിക്ഷേപങ്ങളുടെ റിട്ടേൺ. പണം സ്വർണത്തിലാണ് നിക്ഷേപിക്കുന്നതെങ്കിൽ ഇടിഎഫുകൾ മാത്രം തിരഞ്ഞെടുക്കുക.
ടാക്സ് ഫ്രീ ബോണ്ട്
ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ പറ്റുന്ന മറ്റൊരു മാർഗമാണ് ടാക്സ് ഫ്രീ ബോണ്ടുകൾ. സ്ഥിര നിക്ഷേപം പോലെ തന്നെ സുരക്ഷിതമായ നിക്ഷേപ മാർഗമാണിത്.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications