ശമ്പളക്കാരല്ലാത്ത സാധാരണക്കാർക്കും എളുപ്പത്തിൽ ചില വായ്പകൾ ലഭിക്കും. അവ ഏതൊക്കെ
വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്നത് ശമ്പളക്കാർക്ക് മാത്രമാണെന്ന് കരുതേണ്ട. സ്ഥിരം ശമ്പളക്കാരല്ലാത്ത സാധാരണക്കാർക്കും എളുപ്പത്തിൽ ചില വായ്പകൾ ലഭിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം...
ഗോൾഡ് ലോൺ
സ്വർണം പണയം വച്ച് വളരെ എളുപ്പത്തിൽ ലോണെടുക്കാവുന്നതാണ്. വായ്പ തുക സാധാരണയായി സ്വർണത്തിന്റെ മൂല്യത്തെ ആശ്രയിച്ചിരിക്കും. മറ്റ് വായ്പകൾ പോലെ കടം തിരിച്ചടയ്ക്കാനുള്ള ഉപഭോക്താവിന്റെ ശേഷിയെ അനുസരിച്ചല്ല. കുറഞ്ഞ നടപടിക്രമങ്ങളും യോഗ്യതാ മാനദണ്ഡങ്ങളുമാണ് ഗോൾഡ് ലോണിന്റെ മറ്റൊരു പ്രത്യേകത.
വസ്തു പണയം വച്ചുള്ള വായ്പ
വീടോ വസ്തുവോ പണയം വച്ച് വായ്പകൾ എടുക്കാവുന്നതാണ്. വായ്പ തുക വസ്തുവിന്റെ മൂല്യത്തിന്റെ ഒരു ശതമാനമാണ്. വസ്തുവിന്റെ തരത്തെയും ഉപഭോക്താവിന്റെ മുൻകാല റെക്കോർഡുകളെയും ആശ്രയിച്ചാകും തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുക.
ക്രെഡിറ്റ് കാർഡിൽ നിന്ന് ലോൺ
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിയുടെ നിശ്ചിത ശതമാനം വരെ നിങ്ങൾക്ക് ലോൺ എടുക്കാവുന്നതാണ്. സാധാരണയായി ഈ വായ്പയ്ക്ക് വളരെ കുറഞ്ഞ നടപടികൾ മാത്രമേയുള്ളൂ. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ലോൺ ലഭിക്കും. ഇതിനായി അതത് ബാങ്കിന്റെ കസ്റ്റമർ കെയർ സർവ്വീസുമായി ബന്ധപ്പെടുക.
മറ്റ് വായ്പകൾ
ഡീമാറ്റ് ഷെയറുകൾ, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, ടേം ഡിപ്പോസിറ്റ്, ലിസ്റ്റഡ് ബോണ്ടുകൾ, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ സെക്യൂരിറ്റിയായി നൽകിയും വായ്പ എടുക്കാം. പേഴ്സണൽ ലോണിനേക്കാൾ പലിശ കുറവാണ് സെക്യൂരിറ്റികൾ നൽകിയുള്ള ലോണിന്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications