ഇന്ധന വില പ്രത്യക്ഷമായും പരോക്ഷമായും മറ്റ് മേഖലകളെയും സ്വാധീനിക്കും. ടിവി, കാർ, മരുന്നുകൾ തുടങ്ങി എല്ലാത്തിന്റെയും വില കൂടും.
പെട്രോൾ, ഡീസൽ വില ഇപ്പോൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. ഇന്ധന വില പ്രത്യക്ഷമായും പരോക്ഷമായും മറ്റ് മേഖലകളെയും സ്വാധീനിക്കും. ടിവി, കാർ, മരുന്നുകൾ തുടങ്ങി എല്ലാത്തിന്റെയും വില കൂടും. എന്നാൽ ഇന്ധന വില ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലകൾ ഏതൊക്കെയാണെന്ന് നോക്കാം.
കൺസ്യൂമർ ഡ്യൂറബിൾസ്
അസംസ്കൃത എണ്ണ വിലവർദ്ധനവ് നേരിട്ട് ബാധിക്കില്ലെങ്കിലും കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനികൾക്ക് എണ്ണ വില വർദ്ധിക്കുന്നത് വഴി അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവിന് കാരണമാകും. എണ്ണവിലയിലുണ്ടാകുന്ന വർദ്ധനവ് ഗതാഗത ചെലവിലെ ബാധിക്കുകയും ഇത് മൊത്തം ഉൽപാദനച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യും.
വ്യോമയാന മേഖല
ഏപ്രിൽ മാസത്തിൽ എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലും ഏഴ് ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്ധന വില കൂടിയതോടെ പല വിമാനക്കമ്പനികൾക്കും നഷ്ട്ടം കൂടിയിരിക്കുകയാണ്. വിമാനക്കമ്പനികളിലെ മൊത്തം ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്.
മരുന്ന് വ്യവസായം
ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും ഇന്ധന വില വർദ്ധനവ് ശുഭസൂചകമല്ല. എണ്ണയുടെ വിലവർദ്ധനവ് മരുന്നുകളുടെ ഉൽപാദനച്ചെലവ് വർദ്ധിക്കാൻ ഇടയാക്കും.
വാഹന നിർമ്മാതാക്കൾ
ക്രൂഡ് ഓയിൽ വില കൂടുമ്പോൾ വാഹന നിർമ്മാതാക്കളും ആശങ്കയിലാണ്. വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ലോജിസ്റ്റിക്സ്
ഇന്ത്യയുടെ 13 മുതൽ 15 ശതമാനം വരെ ഉല്പാദന ചെലവുകൾ നിയന്ത്രിക്കുന്നത് ലോജിസ്റ്റ്ക്സ് ആണ്. ആഗോള ശരാശരിയേക്കാൾ 6 ശതമാനം കൂടുതലാണിത്.
ടയർ
ടയർ കമ്പനിയുടെ ഉത്പാദന ചെലവിന്റെ 60 മുതൽ 65 ശതമാനം വരെ ചെലവാകുന്നത് അസംസ്കൃത വസ്തുക്കൾക്കാണ്. ഈ അസംസ്കൃത വസ്തുക്കളിൽ 60 ശതമാനവും ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നവയുമാണ്. അതുകൊണ്ട് തന്നെ ഇന്ധന വില വർദ്ധനവ് ടയർ കമ്പനികൾക്കും തിരിച്ചടിയാണ്. അസംസ്കൃത വസ്തുക്കളുടെ വിലയിൽ 10 ശതമാനം വർദ്ധനവുണ്ടായാൽ തന്നെ ടയർ വ്യവസായത്തിന്റെ തോത് 7 ശതമാനം കുറയും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
