കാശ് പോയ വഴിയറിയാൻ നിങ്ങളുടെ മൊബൈലിലെ തന്നെ ചില ആപ്പുകൾ നിങ്ങളെ സഹായിക്കും.
എത്ര രൂപ ശമ്പളം കിട്ടിയാലും മാസാവസാനം പോക്കറ്റ് കാലിയാകുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ അധികവും. എന്നാൽ കാശ് പോയ വഴിയറിയാൻ നിങ്ങളുടെ മൊബൈലിലെ തന്നെ ചില ആപ്പുകൾ നിങ്ങളെ സഹായിക്കും. ഏതൊക്കെയാണ് ആ ആപ്പുകൾ എന്ന് പരിശോധിക്കാം. ഈ ആപ്പുകളെല്ലാം തികച്ചും സൗജന്യവുമാണ്.
മിന്റ് (MINT)
ബഡ്ജറ്റിംഗ് ആപ്പുകളിൽ നമ്പർ വൺ ആണ് മിന്റ് ആപ്പ്. നിങ്ങളുടെ അക്കൌണ്ട് ട്രാക്ക് ചെയ്താണ് ചെലവുകൾ മിന്റ് കണ്ടെത്തുന്നത്. ഓട്ടോമാറ്റിക് ആയി ഇടപാടുകൾ കണ്ടെത്തുകയും തരംതിരിക്കുകയും ചെയ്യുന്നതാണ് മിന്റ് ആപ്പിന്റെ പ്രത്യേകത. ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം വിഭാഗങ്ങൾ ചേർക്കാനും സാധിക്കും. കൂടാതെ നിങ്ങൾക്ക് ഓരോ മാസത്തെയും ബഡ്ജറ്റ് സെറ്റ് ചെയ്യുകയും ചെയ്യാം. ഈ ബഡ്ജറ്റിനേക്കാൾ അധികമായി നിങ്ങൾ ചെലവഴിച്ചാൽ അലേർട്ടുകളും ലഭിക്കും.
അകോൺസ് (ACORNS)
അകോൺസ് ഒരു ബഡ്ജറ്റിംഗ് ആപ്പ് അല്ല, മറിച്ച് ഒരു സേവിംഗ്സ് ടൂൾ ആണ്. നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ സെറ്റ് ചെയ്താൽ കൃത്യ സമയത്ത് ആപ്പ് നിങ്ങളെ ഓർമ്മിപ്പിക്കും. ഇത് പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി തന്നെ ഡൗൺലോഡ‍് ചെയ്യാം.
വൈഎൻഎബി (YNAB)
നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ഒരിടത്ത് എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ആപ്പാണിത്. എല്ലാ അക്കൗണ്ടുകളിലും നടക്കുന്ന ഇടപാടുകൾ മനസ്സിലാക്കാനും കാശു പോകുന്ന വഴി തിരിച്ചറിയാനും ഈ ആപ്പ് നിങ്ങളെ സഹായിക്കും.
പോക്കറ്റ് ഗാർഡ് (PocketGuard)
ഉപയോക്താക്കൾക്ക് ദിവസം, ആഴ്ച അല്ലെങ്കിൽ മാസം എന്ന നിലയിൽ നിങ്ങളുടെ പോക്കറ്റിൽ എത്ര തുക അവശേഷിക്കുന്നുവെന്ന് കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും. ഇത് അനുസരിച്ച് ചെലവ് ചുരുക്കലുകൾ നടത്താം. കൂടാതെ പച്ചക്കറി, പലചരക്ക്, വസ്ത്രം, ഭക്ഷണം എന്നിങ്ങനെ ഓരോ വിഭാഗങ്ങളായി എത്ര രൂപ ചെലവാകുന്നുണ്ടെന്നും കണ്ടെത്താനാകും.
പ്രിസം (Prism)
പ്രിസം ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഒറ്റ പ്ലാറ്റ്ഫോമിൽ അവരുടെ അക്കൗണ്ട് ബാലൻസുകളും ബില്ലുകളും കാണാൻ സാധിക്കും. ബില്ലുകൾ ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് അടയ്ക്കുന്നതിനും പേയ്മെന്റ് ഷെഡ്യൂൾ ചെയ്യാനും സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ബിൽ അടയ്ക്കേണ്ട തീയതിയും പേയ്മെന്റ് സ്ഥിരീകരണ അറിയിപ്പുകളും കൃത്യമായി തന്നെ ഉപഭോക്താക്കളെ അറിയിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
