ഓൺലൈൻ സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ കാശ് ലാഭിക്കാം ഈ ആപ്പുകളിലൂടെ

ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോഴും ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോഴും കാശ് ലാഭിക്കാൻ പറ്റിയ ചില ആപ്പുകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോഴും ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോഴും കാശ് ലാഭിക്കാൻ പറ്റിയ ചില ആപ്പുകൾ ഏതൊക്കെയാണെന്ന് അറിയാമോ? ഈ ആപ്പുകൾ വഴി നിങ്ങൾക്ക് മികച്ച ഓഫറുകൾ ലഭിക്കുകയും കാശ് ലാഭിക്കുകയും ചെയ്യാം. അത്തരത്തിലുള്ള ചില ആപ്പുകളാണ് താഴെ പറയുന്നവ.

ഫ്രീചാ‍ർജ്

ഫ്രീചാ‍ർജ്

മൊബൈൽ റീചാർജിം​ഗ് ഇന്ന് എല്ലാവ‍ർക്കും ആവശ്യമായ കാര്യമാണ്. മൊബൈൽ ഫോൺ, ഡിടിഎച്ച്, ഡേറ്റാ കാർഡ് റീചാർജ്ജ് എന്നിവ സുഖമമാക്കാനുള്ള മികച്ച പ്ലാറ്റ്ഫോമാണ് ഫ്രീചാ‍ർജ് മൊബൈൽ ആപ്ലിക്കേഷൻ. ഉപഭോക്താക്കൾക്ക് ചില സമയങ്ങളിൽ സൗജന്യ കൂപ്പണുകളും ഡിസ്കൗണ്ട് വൗച്ചറുകളും ആപ്പ് വഴി ലഭിക്കുന്നതാണ്.

പേടിഎം

പേടിഎം

പോസ്റ്റ്പെയ്ഡ്, ഇൻഷുറൻസ് ബില്ലുകൾ എന്നിവ അടയ്ക്കമുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമാണ് പേടിഎം മൊബൈൽ ആപ്ലിക്കേഷൻ. പേയ്മെന്റ് ഓപ്ഷന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് സമ്മാന കൂപ്പൺ അല്ലെങ്കിൽ റീചാർജ് വൗച്ചർ തുടങ്ങിയ സൗകര്യങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. എയർടെൽ, ടാറ്റ ഡോകോമോ, മിന്ത്ര, സോവി, ഡൊമിനോസ് തുടങ്ങിയ വെബ് സൈറ്റുകളിൽ നിന്ന് സാധനങ്ങളോ സേവനങ്ങളോ ഉപയോ​ഗിക്കുന്നവർക്ക് പേടിഎം വഴി പേയ്മെന്റ് നടത്തിയാൽ കൂടുതൽ ഓഫറുകൾ ലഭിക്കുന്നതാണ്.

ഫ്ലിപ്പ്കാർട്ട് ആപ്പ്

ഫ്ലിപ്പ്കാർട്ട് ആപ്പ്

ഇന്ത്യയിലെ പ്രമുഖ ഇ-റീട്ടെയിലറായ ഫ്ലിപ്കാർട്ടിന്റെ പ്രശസ്തമായ ഷോപ്പിംഗ് ആപ്ലിക്കേഷനാണിത്. ഈ ആപ്പ് വഴി സാധനങ്ങൾ വാങ്ങുന്നവ‍‍ർക്ക് ഫ്ലിപ്കാർട്ട് 100 മുതൽ 150 രൂപ വരെ കിഴിവ് നൽകും. ഇതു കൂടാതെ ഫ്ലിപ്കാർട്ട് 1.5% ഡിസ്കൗണ്ടും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

സ്നാപ്ഡീൽ ആപ്പ്

സ്നാപ്ഡീൽ ആപ്പ്

സ്നാപ്ഡീൽ എല്ലാ പർച്ചേസിനും 50 രൂപ ക്യാഷ് ബാക്ക് ആണ് ഓഫ‍ർ ചെയ്യുന്നത്. പേയ്മെന്റ് പേജിലെ കാറ്റഗറി ഡിസ്കൗണ്ട് കൂപ്പൺ ഉപയോഗത്തിലൂടെ നിങ്ങൾക്ക് കൂടുതൽ കിഴിവുകളും ലഭിക്കുന്നതാണ്. സ്നാപ്ഡീൽ ആപ്ലിക്കേഷൻ കൂടുതൽ വികസിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കാറ്റഗറി ഡിസ്കൗണ്ട് കോഡുകൾ. അതുകൊണ്ട് തന്നെ ഈ കൂപ്പണുകൾ ഡെസ്ക്ടോപ്പ് വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് ബാധകമല്ല.

ലഡു ആപ്പ്

ലഡു ആപ്പ്

പരസ്യങ്ങൾ കാണുന്നതിനാണ് ലഡു ആപ്പ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കുക. ഈ മൊബൈല്‍ ആപ്ലിക്കേഷനാണ് ഈ രീതിയിലുള്ള ആദ്യ ആന്‍ഡ്രോയിഡ് ആപ്പ്. പരസ്യങ്ങൾ കാണുന്നത് വഴി നിങ്ങൾക്ക് ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ മൊബൈൽ റീച്ചാർജിനും മറ്റും ഉപയോഗിക്കാവുന്നതാണ്.

malayalam.goodreturns.in

Read more about: app money ആപ്പ് പണം
English summary

Top 5 Money Making Apps In India

This is an exclusive list of some real money making apps in India. Our list of apps includes highly-rated Android applications of Freecharge, PayTM, Flipkart, Snapdeal, and Ladooo.
Story first published: Friday, July 27, 2018, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X