കേരളത്തെ കരകയറ്റാൻ നിങ്ങൾക്ക് ചെയ്യാവുന്ന 10 കാര്യങ്ങൾ

കേരളത്തെ പ്രളയ ദുരന്തത്തിൽ നിന്ന് കരകയറ്റേണ്ടത് ദുരിത ബാധിതരല്ലാത്ത ഓരോരുത്തരുടെയും കടമയാണ്. ഇതിനായി നിരവധി സന്നദ്ധ സംഘടനകളും പ്രവ‍ർത്തകരും രം​ഗത്തെത്തിയിട്ടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തെ പ്രളയ ദുരന്തത്തിൽ നിന്ന് കരകയറ്റേണ്ടത് ദുരിത ബാധിതരല്ലാത്ത ഓരോരുത്തരുടെയും കടമയാണ്. ഇതിനായി നിരവധി സന്നദ്ധ സംഘടനകളും പ്രവ‍ർത്തകരും രം​ഗത്തെത്തിയിട്ടും. നിങ്ങൾക്കും കേരളത്തിന് നേരെ സ​ഹായ ​ഹസ്തം നീട്ടാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

CMDRF വെബ്സൈറ്റ് സന്ദർശിച്ച് നൽകിയിട്ടുള്ള ബാങ്ക് വിശദാംശങ്ങൾ വഴി നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നേരിട്ട് സംഭാവനകൾ നൽകാം. ചെക്ക് / ഡിഡി അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിം​ഗ് വഴി പണം സംഭാവന ചെയ്യാൻ കഴിയും. നിങ്ങൾ ഓൺലൈനായാണ് പണം നൽകാൻ ആ​ഗ്രഹിക്കുന്നതെങ്കിൽ താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ആവശ്യമാണ്.

  • അക്കൗണ്ട് നമ്പർ: 67319948232
  • ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • ശാഖ: തിരുവനന്തപുരം സിറ്റി ശാഖ
  • IFS കോഡ്: SBIN0070028
  • പാൻ: AAAGD0584M
  • ഡോണിയുടെ പേര്: CMDRF
  • റാപ്പിഡ് റെസ്പോൺസ്

    റാപ്പിഡ് റെസ്പോൺസ്

    റാപ്പിഡ് റെസ്പോൺസ് നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഒരു സംഘടനയാണ്. ഇന്ത്യയിലുട നീളമുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് റാപ്പിഡ് റെസ്പോൺസ്. ദുരന്തത്തിന്റെ തുടക്കം മുതൽ കേരളത്തിലും ഇവരുടെ പ്രവർത്തനങ്ങൾ ശക്തമാണ്. ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നതിനും മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിനുമാണ് ഇവർ പ്രാധാന്യം കൊടുക്കുന്നത്. ഈ കാമ്പയിനിന്റെ ഭാഗമാകാൻ https://www.ketto.org/fundraiser/keralafloods എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

    അവശ്യ സാധനങ്ങൾ സംഭാവനകൾ ചെയ്യാം

    അവശ്യ സാധനങ്ങൾ സംഭാവനകൾ ചെയ്യാം

    എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്ന ഒരു സംഘടയാണ് അൻപോട് കൊച്ചി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍മാരായ എം.ജി രാജമാണിക്യം, മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ അവശ്യ സാധനങ്ങളുടെ ശേഖരണം നടത്തുന്നത്. ഇത്തരത്തിലുള്ള വിവിധ സംഘടനങ്ങൾ മിക്ക ജില്ലകളിലും പ്രവ‍ർത്തിക്കുന്നുണ്ട്. ഇത്തരം സംഘടനകൾ വഴി നിങ്ങൾക്ക് അവശ്യ സാധനങ്ങൾ സംഭാവന ചെയ്യാവുന്നതാണ്.

    ഗൂഞ്ച് സംഘടന

    ഗൂഞ്ച് സംഘടന

    ദുരിതബാധിത പ്രദേശങ്ങളിൽ സന്നദ്ധ സേവനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് ഗൂഞ്ച്. ദുരിതബാധിതരെ സഹായിക്കാൻ പണവും ആവശ്യമായ സാധനസാമഗ്രികളും ശേഖരിച്ച് കേരളത്തിലെത്തിക്കാനാണ് ഗൂഞ്ച് ലക്ഷ്യമിടുന്നത്. https://www.ketto.org/fundraiser/keralafloodsgoonj എന്ന ഈ ലിങ്ക് വഴി നിങ്ങൾക്ക് ​ഗൂഞ്ചുമായി സഹകരിക്കാവുന്നതാണ്.

    ആമസോൺ വഴി

    ആമസോൺ വഴി

    കേരളത്തിന് പുറത്തുള്ളവർക്കും സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാൻ സംവിധാനമൊരുക്കിയിരിക്കുകയാണ് ആമസോണ്‍. സാധനങ്ങൾ കൈമാറാൻ താത്പര്യമുള്ളവർ ആദ്യ ആമസോണ്‍ ആപ്പ് തുറക്കുക. അപ്പോൾ കാണുന്ന kerala needs your help എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് താഴെയായി മൂന്ന് എന്‍ജിഒകളുടെ വിലാസം ദൃശ്യമാകും. അതില്‍ ഏതെങ്കിലും ഒരു എന്‍ജിഒയെ സെലക്ട് ചെയ്യുക. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് കൊടുക്കാൻ ആ​ഗ്ര​ഹിക്കുന്ന അവശ്യ സാധനങ്ങള്‍ കാര്‍ട്ടില്‍ ആഡ് ചെയ്യുക. പിന്നീട് പേയ്‌മെന്റ് ചെയ്താല്‍ സാധനങ്ങള്‍ എന്‍ജിഒയുടെ അഡ്രസ്സിലേക്ക് ഡെലിവറാകും. അവര്‍ ദുരിതാശ്വാസ കാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കും.

    സേവാ കിച്ചൺ

    സേവാ കിച്ചൺ

    ഭക്ഷ്യ സാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന സംരംഭമാണ് സേവാ കിച്ചൺ. പ്രളയ കെടുതിയെ തുടർന്ന് കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സേവാ കിച്ചണിന്റെ സ​​ഹായം ലഭ്യമാണ്. ഇതിന്റെ ഭാ​ഗമാകാൻ https://donatekart.com/seva_kitchen/kerala-seva/#/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സഹായങ്ങൾ നൽകാവുന്നതാണ്.

    പീസ് മൂവ്മെന്റ്

    പീസ് മൂവ്മെന്റ്

    കോട്ടയം ആസ്ഥാനമായി പ്രവ‍‍‍ർത്തിക്കുന്ന പീസ് ചാരിറ്റബിൾ ട്രസിന്റെ ഭാ​ഗമാണ് പീസ് മൂവ്മെന്റ്. 150 യുവാക്കളുടെ ടീം 24 മണിക്കൂറും സേവനരംഗത്തുണ്ട്. തെള്ളകം സുലഭ ഹൈപ്പർ മാക്കറ്റിന് എതിർവശം കൊഹ്‌ലർ ഷോറൂമിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നിങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാവുന്നതാണ്.

    ദി ബെറ്റ‍ർ ഇന്ത്യ

    ദി ബെറ്റ‍ർ ഇന്ത്യ

    ബാം​ഗ്ലൂരിലുള്ള സുമനസ്സുകൾക്ക് കേരളത്തിന് വേണ്ട സഹായങ്ങൾ നൽകാൻ ദി ബെറ്റ‍ർ ഇന്ത്യ സംഘടന വഴി സാധിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് വേണ്ട അവശ്യ വസ്തുക്കൾ ഈ സംഘടന വഴി കൈമാറാവുന്നതാണ്.

    യം​ഗ് വർക്കേഴ്സ് കളക്ടീവ്

    യം​ഗ് വർക്കേഴ്സ് കളക്ടീവ്

    യം​ഗ് വർക്കേഴ്സ് കളക്ടീവ് എന്ന സംഘടയും ബാം​ഗ്ലൂരിൽ പ്രവ‍‍ർത്തിക്കുന്ന ഒന്നാണ്. ഈ സംഘടന വഴിയും ബാം​ഗ്ലൂരിൽ നിന്ന് അവശ്യ വസ്തുക്കൾ നൽകാവുന്നതാണ്.

    പേടിഎം

    പേടിഎം

    പേടിഎം വഴിയും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ദുരന്ത നിവാരണ നിധിയിലേയ്ക്ക് പണം കൈമാറാം. ഇത്തരത്തിൽ നിരവധി മാർഗങ്ങളിലൂടെ കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് കരകേറ്റുന്നതിൽ നിങ്ങൾക്കും ഭാഗമാകാം.

malayalam.goodreturns.in

English summary

10 WAYS YOU CAN HELP IN KERALA FLOOD RELIEF RIGHT NOW

We are listing down a few methods by which you can support the victims of the Kerala Flood, from the fringes of your household and showcase tangible solidarity for a state and brethren in crisis.
Story first published: Monday, August 20, 2018, 11:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X