പെട്ടെന്ന് കാശിന് ആവശ്യം വന്നാൽ നിങ്ങൾ എന്ത് ചെയ്യും? ഈ വഴികളാണ് രക്ഷ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാശിന് പെട്ടെന്ന് ഒരാവശ്യം വന്നാൽ നിങ്ങൾ എങ്ങനെ ആ പ്രശ്നം കൈകാര്യം ചെയ്യും? പണത്തിന്റെ ആവശ്യം അനുസരിച്ച് അടിയന്തര ഘട്ടങ്ങളിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന പല മാർഗങ്ങളുമുണ്ട്. അത്തരം പല സേവനങ്ങളും ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് ലഭിക്കുന്ന ചില ഹ്രസ്വകാല വായ്പകൾ താഴെ പറയുന്നവയാണ്.

 

പേ ഡേ ലോൺ

പേ ഡേ ലോൺ

പേഴ്സണൽ ലോണുകളേക്കാൾ കുറഞ്ഞ കാലാവധിയിൽ അടച്ച് തീർക്കേണ്ട ലോണുകളാണിവ. എന്നാൽ പേഴ്സണൽ ലോണുകളേക്കാൾ പലിശ കൂടുതലായിരിക്കും ഇത്തരം വായ്പകൾക്ക്. എങ്കിലും തൽക്ഷണം തന്നെ വായ്പ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം ശമ്പള സ്ലിപ്പ്, ബാങ്ക് വിവരങ്ങൾ, പാൻ കാർഡിന്റെ പകർപ്പ് തുടങ്ങിയ രേഖകളും ആവശ്യമാണ്.

തൊഴിലുടമയിൽ നിന്നുള്ള വായ്പ

തൊഴിലുടമയിൽ നിന്നുള്ള വായ്പ

പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് കുറഞ്ഞ പലിശ നിരക്കിലോ പലിശ ഇല്ലാതെയോ ഹ്രസ്വകാല വായ്പകൾ നൽകാറുണ്ട്. ഈ തുക കമ്പനിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ മാസവും നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കും.

ക്രെഡിറ്റ് കാർഡിൽ നിന്നുള്ള വായ്പ

ക്രെഡിറ്റ് കാർഡിൽ നിന്നുള്ള വായ്പ

നിങ്ങൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡിൽ നിന്ന് നിങ്ങൾക്ക് ഇൻസ്റ്റന്റ് വായ്പ ലഭിക്കുന്നതാണ്. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി, തിരിച്ചടവ് ശേഷി, ക്രെഡിറ്റ് ലിമിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും കാർഡ് കമ്പനി വായ്പ നൽകുക. ഈ വായ്പകൾ വ്യക്തിഗത വായ്പകൾക്ക് സമാനമായ നിരക്കിൽ ലഭിക്കുകയും ചെയ്യും. സാധാരണയായി 3 മാസം മുതൽ 24 മാസം വരെയായിരിക്കും തിരിച്ചടവ് കാലാവധി.

മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള വായ്പ

മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള വായ്പ

മ്യൂച്വൽ ഫണ്ടിൽ നിന്നും നിങ്ങൾക്ക് വായ്പ ലഭിക്കുന്നതാണ്. ഡെബ്റ്റ് ഫണ്ടിൽ നിന്നോ ഇക്വിറ്റി ഓറിയന്റഡ് ഫണ്ടിൽ നിന്നോ ആയിരിക്കും ഇത്തരത്തിൽ വായ്പ ലഭിക്കുക. മ്യൂച്വൽ ഫണ്ടിനുള്ള വായ്പയുടെ ഏറ്റവും വലിയ ഗുണം അപേക്ഷകന്റെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കില്ല എന്നതാണ്. കൂടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വായ്പ ലഭിക്കുകയും ചെയ്യും.

പിഎഫിൽ നിന്നുള്ള വായ്പ

പിഎഫിൽ നിന്നുള്ള വായ്പ

നിങ്ങൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾ അക്കൗണ്ട് തുറന്നതിന് ശേഷമുള്ള മൂന്നാം വ‍ർഷം മുതൽ ആറാം വ‍ർഷം വരെ നിങ്ങൾക്ക് വായ്പ ലഭിക്കുന്നതാണ്. നിങ്ങളുടെ അക്കൗണ്ടിലുള്ള പണത്തിന്റെ 25 ശതമാനം വരെയാണ് ഇത്തരത്തിൽ വായ്പ ലഭിക്കുക.

malayalam.goodreturns.in

English summary

These 5 Short Term Loans Can Meet Your Money Needs In An Emergency

Loan could be a very useful tool, if planned and aligned as per your financial goals. However, you may face a situation when you don’t have much time in hand to plan your borrowing and there is an urgent need for money. This is where short-term loans come handy and bail you out from unannounced financial emergencies like salary delay or medical urgencies.
Story first published: Thursday, August 2, 2018, 12:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X