ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്,അഞ്ച് കാരണങ്ങള്‍

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുകൊണ്ട് ഷോപ്പിംഗ് നടത്തുന്നത് കണ്ടു പലരും നിങ്ങളെ അതിൽ നിന്നും പിന്തിരിയാനായി ഉപദേശിച്ചിട്ടുണ്ടാകാം.ഒരു ഡെബിറ്റ് കാർഡ് വഴി ട്രാൻസാക്ഷൻ നടത്തുമ്പോൾ ലഭ്യമാകാത്ത പല ആനുകൂല്യങ്ങളും നേടാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്കു സാധ്യമാണ്.എന്നാൽ ഇതിന്റെ ഉപയോഗം യുക്തി പൂർവമായിരിക്കണം.

 
ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങൾ വലിയ തുക കയ്യിൽ കൊണ്ട് നടക്കേണ്ട ആവശ്യമില്ല.എന്നാൽ ശ്രദ്ധയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ അത് നിങ്ങളെ കടത്തിന്റെ പടു കുഴിയിലേക്കു തള്ളിയിട്ടെന്നും വരാം.പ്ലാസ്റ്റിക് മണി എന്ന് വിളിക്കുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് വായിക്കൂ.

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ

ഉത്തരവാദിത്തത്തോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക എന്നത് നിങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് എപ്പോഴും ഓർമിക്കുക.

ക്രെഡിറ്റ് കാർഡ് ഉപയോഗം 40% ത്തിൽ കൂടാതെ ഇപ്പോഴും ശ്രദ്ധിക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യ സമയത്തു മുഴുവനും അടയ്ക്കുക. ക്രെഡിറ്റ് സ്കോർ കൂടാൻ ഇത് സഹായകമാണ്.ക്രെഡിറ്റ് സ്കോർ കൂടുതലാണെങ്കിൽ ഭവന വായ്പ,പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ തുടങ്ങിയവ ബാങ്കിൽ നിന്നും ലഭിക്കാൻ എളുപ്പമാണ്.

യാത്രാ ആനുകൂല്യങ്ങൾ

യാത്രാ ആനുകൂല്യങ്ങൾ

പല ക്രെഡിറ്റ് കാർഡുകളും എയർപോർട്ട് ലൗണുകളിലേക്ക് നിങ്ങൾക്ക് ആക്സസ് നൽകുന്നു,ആഭ്യന്തര ലൗണുകളിലേക്ക് മാത്രമല്ല അന്തർദേശീയ രാജ്യങ്ങളിൽ പോലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.എത്ര തവണ വർഷത്തിൽ നിങ്ങൾക്ക് ഈ ലൗണുകൾ ഉപയോഗിക്കാം എന്ന് കാർഡ് നിശ്ചയിക്കും.ചില കാർഡുകൾ ലോകമെമ്പാടുമുള്ള ലൗണുകളിലേക്ക് പരിധിയില്ലാത്തത്ര ആക്സസ്സ് നൽകുന്നു.

അടുത്ത തവണ നിങ്ങൾ യാത്രയ്ക്കായി എയർപോർട്ടിൽ കാത്തിരിക്കുമ്പോൾ അസുഖകരമായ ഒരു അന്തരീക്ഷമോ , ബുദ്ധിമുട്ടോ അനുഭവപ്പെടുകയാണെങ്കിൽ,നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്വൈപ്പുചെയ്യുകയും സൗകര്യപ്രദമായ സീറ്റിംഗ്,റിഫ്രഷ്മെന്റുകൾ,വൈഫൈ എന്നിവയ്ക്കായി ഒരു ലൗണിൽ പ്രവേശിക്കുകയും ചെയ്യാം.നിങ്ങളുടെ ക്രെഡിറ്റ് കാർഡിലൂടെ.ലൗണിലേക്കുള്ള ആക്സസ് മാത്രമല്ല യാത്ര ചെലവ് കുറയ്ക്കാനുള്ള ഡിസ്കൗണ്ട്,ഡീലുകൾ, ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കുന്നതാണ്

 റിവാർഡ് പോയിന്റുകൾ

റിവാർഡ് പോയിന്റുകൾ

ഉപഭോക്താക്കൾ അവരുടെ ക്രെഡിറ്റ് കാർഡ് വഴി പണം ചിലവാക്കാനായി ബാങ്കുകൾ റിവാർഡ് പോയിന്റുകൾ നൽകുന്നു.

ഇത്തരം,ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്,ഉപഭോക്താക്കൾക്ക് കാർഡുകൾ എടുക്കണം.ക്രെഡിറ്റ് കാർഡ് എടുത്ത ബാങ്കിന്റെ വെബ്സൈറ്റ് പരിശോധിച്ചാൽ നിലവിലുള്ള ഓഫറുകൾ കുറിച്ച് അറിയാൻ സാധിക്കും.ഇത്തരം ഓഫറുകൾ നിശ്ചിത കാലത്തേക്ക് മാത്രമേ നിലവിൽ ഉണ്ടാവുകയുള്ളു.അതിനാൽ ,നിങ്ങൾ കാലാവധി തീരുന്നതിന് മുമ്പ് അത് നന്നായി പ്രയോജനപ്പെടുത്തണം.

ഇ.എം.ഐ ഓപ്ഷൻ

ഇ.എം.ഐ ഓപ്ഷൻ

വലിയ തുക മുടക്കിയുള്ള പർച്ചെസിങ്ങിനും ക്രെഡിറ്റ് കാർഡ് നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് കൂടുതലാണെങ്കിൽ.ഇ.എം.ഐ സൗകര്യം ഉപയോഗിച്ച് നിങ്ങൾക്കു മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ഉണ്ട്.

 മറ്റ് ഓഫറുകളും ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കുകളും

മറ്റ് ഓഫറുകളും ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കുകളും

നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ ഡിസ്കൗണ്ട് അല്ലെങ്കിൽ സൗജന്യ സിനിമാ ടിക്കറ്റുകൾ നിങ്ങൾക്ക് ലഭിച്ചേക്കാം.ഉദാഹരണത്തിന്,അറിയപ്പെടുന്ന ബുക്കിംഗ് വെബ്സൈറ്റ് വഴി നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ എല്ലാ മാസവും തിരഞ്ഞെടുക്കുന്ന വെബ്സൈറ്റുകളിൽ ഒരു 1+1 കോമ്പോ അല്ലെങ്കിൽ ഡിസ്കൗണ്ട് ടിക്കറ്റുകൾ ലഭിക്കാം.

ഓരോ മാസവും ഇന്ധനത്തിന് ഗണ്യമായ തുക ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ധന ക്രെഡിറ്റ് കാർഡ് പല ബാങ്കുകളും വാഗ്ദാനം ചെയ്യുന്നു. അതുപോലെ എപ്പോഴും യാത്ര ചെയ്യുന്നവർക്ക് സൗജന്യ ട്രാവൽ മൈൽ, ലോഞ്ച് ആക്സസ്, ഹോട്ടൽ വൗച്ചറുകൾ തുടങ്ങിയവ നേടാൻ ട്രാവൽ ക്രെഡിറ്റ് കാർഡും തിരഞ്ഞെടുക്കാവുന്നതാണ്.

English summary

benefits of having a credit card

Read out the benefits of having a credit card with you ,
Story first published: Tuesday, September 18, 2018, 17:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X