എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതിയാണിത്.
ഈ പദ്ധതിയിന്‍ കീഴില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക്. തൊഴില്‍ ലഹിത വേതനം ലഭിക്കുന്നതല്ല. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള താത്കാലിക ഒഴിവിനു പരിഗണിക്കുന്നതല്ല.എന്നാല്‍ ഇവരെ സ്ഥിരം ഒഴിവിന് പരിഗണിക്കുന്നതാണ്.

അര്‍ഹത
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം.
പ്രായം 21 നും 40 നും മദ്ധ്യേ
പിന്നാക്ക സമുദായത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 3 വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ/വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷവും ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവു ലഭിക്കും.
കുടുംബ വാര്‍ഷിക വരുമാനം 1ലക്ഷം രൂപയില്‍ കവിയരുത്.
ഓരോ ജോബ് ക്ലബിലും തിരഞ്ഞെടുക്കുന്ന തൊഴില്‍ അനുസരിച് 2പേരില്‍ കുറയാത്ത അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം.

മുന്‍ഗണന
ബിരുദധാരികളായ വനിതകള്‍
പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍.
തൊഴില്‍ രഹിത വേധനം കൈപറ്റികൊണ്ടിരിക്കുന്നവര്‍.
സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍.
ITI/ITC,പോളിടെക്നിക്കുകളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍.

ഫണ്ട്
ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ്.
പദ്ധതി ചെലവിന്‍റെ 25% (പരമാവധി 2 ലക്ഷം രൂപ)സബ്സിഡിയായി അനുവദിക്കുന്നതാണ്.
ലോണ്‍തുകയുടെ 10% ഓരോ ജോബ് ക്ലബിലെയും അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി ലോണ്‍അക്കൌണ്ടില്‍ തന്നെ നിക്ഷേപിക്കേണ്ടതാണ്.
വായ്പ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്സിഡി തുക ജോബ് ക്ലബുകളുടെ ലോണ്‍അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.

ജാമ്യവും തിരിച്ചടവും
ധനകാര്യസ്ഥാപനങ്ങള്‍ ആവശ്യപെടുന്ന ജാമ്യം നല്‍കുവാനും വായ്പ്പതിരിച്ചടക്കുവാനും ജോബ്‌ക്ലബ് അംഗങ്ങള്‍ ഒറ്റയ്ക്കും,കൂട്ടായും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.വീഴ്ച വരുന്ന ജോബ് ക്ലബുകള്‍ക്കെതിരെ റവന്യു റിക്കവറി ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.
നടപ്പാക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍
ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകള്‍,സംസ്ഥാന/ജില്ല സഹകരണ ബാങ്കുകള്‍,റീജിണല്‍ റൂറല്‍ ബാങ്കുകള്‍,സിട്ബി എന്നിവ മുഖേന ഈ പദ്ധതിയില്‍ കീഴില്‍ വായ്പ്പ ലഭ്യമാക്കുന്നതാണ്.
പരിശീലനം
ജോബ് ക്ലബ് ഗുണഭോക്താക്കൾക്ക് സംരംഭകത്വവികസന പരിശീലനം നല്‍കുന്നതാണ്.