ബാങ്കുകള്‍ കയറിയിറങ്ങേണ്ട, ഒരു കെട്ട് രേഖകള്‍ തരപ്പെടുത്തേണ്ട, അപേക്ഷിച്ച് ഏറെ നാള് കാത്തിരിക്കേണ്ട; വായ്പകള്‍ വിരല്‍ത്തുമ്പിലാണിപ്പോള്‍. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വെറും 24 മണിക്കൂറിനകം വായ്പ ലഭ്യാമക്കാനാവുന്ന സംവിധാനമാണ് ക്രെഡിറ്റ് ലൈന്‍ ലോണുകള്‍ അഥവാ പ്രീ അപ്രൂവ്ഡ് ലോണുകള്‍. കിട്ടാന്‍ എളുപ്പമാണെങ്കിലും ഉയര്‍ന്ന പലിശ, വീഴ്ച വരുത്തിയാലുള്ള പിഴകള്‍ തുടങ്ങിയ അപകടങ്ങളും ഇതില്‍ പതിയിരിപ്പുണ്ട്.
ഫിന്‍ടെക് കമ്പനികള്‍
ഫിനാന്‍ഷ്യല്‍ ടെക്നോളജി- അഥവാ ഫിന്‍ടെക്ക് കമ്പനികളാണ് ഇത്തരത്തില്‍ നൊടിയിടയില്‍ വായ്പ നല്കുന്ന സ്ഥാപനങ്ങള്‍. മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈടുകളൊന്നുമില്ലാതെ വായ്പ നല്കുന്ന കമ്പനികളാണിവ. മണിടാപ്പ്, ലോണ്‍ ടാപ്പ്, ലേസിപേ, സെസ്റ്റ് മണി തുടങ്ങിയവ ഉദാഹരണം. സിറ്റി ബാങ്ക്, ബജാജ് ഫിന്‍കോര്‍പ് തുടങ്ങി നിരവധി ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ ക്രെഡിറ്റ് ലൈന്‍ ലോണുകള്‍ നല്‍കുന്നുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് പോലെ എളുപ്പം
ഓണ്‍ലൈന്‍ ഷോപ്പിംഗ് പോലെ എളുപ്പമുള്ളതാണ് പ്രീ അപ്രൂവ്ഡ് ലോണുകളും. ഓണ്‍ലൈനായും മൊബൈല്‍ ആപ്പുകള്‍ വഴിയും ഇവ അനായാസം നേടാനാവും. ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ ക്രെഡിറ്റ് ലൈന്‍ ലോണുകള്‍ എടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് മണിമൂഡ് 2009 എന്ന പേരില്‍ ബാങ്ക് ബസാര്‍ പ്രസീദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
25 മുതല്‍ അഞ്ച് ലക്ഷം വരെ ലോണ്‍
ബാങ്കുകളുടെ ക്രെഡിറ്റ് ലൈന്‍ ലോണ്‍ പദ്ധതി ഉപയോഗിച്ച് 25 ലക്ഷം രൂപ വരെ വായ്പയെടുക്കാം. ഓരോ ബാങ്കിനും വ്യത്യസ്തമാണിത്. എന്നാല്‍ ഫിന്‍ടെക്ക് കമ്പനികളില്‍ നിന്ന് പരമാവധി അഞ്ച് ലക്ഷമാണ് ലഭിക്കുക. 3000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ ഇങ്ങനെ വായ്പയെടുക്കാം.
ലോണ്‍ ലഭിക്കുന്നത് എങ്ങനെ
ഫിന്കമ്പനികളുടെ ആപ്പ് ഗൂഗ്ള്പ്ലേയില് നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പേര്, വയസ്സ്, സ്ഥലം, പാന്‍ നമ്പര്‍, വരുമാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കുകയാണ് ആദ്യപടി. ഇതോടെ താല്‍ക്കാലിക രജിസ്ട്രേഷനായി എന്ന സന്ദേശം മൊബൈലിലും ഇ മെയിലിലും ലഭിക്കും. നിങ്ങളുടെ ബാങ്കില്‍ നിന്ന് കെവൈസി രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഫൈനല്‍ അപ്രൂവലും നല്‍കും. വായ്പാ യോഗ്യതയ്ക്കനുസരിച്ച് അനുവദിക്കുന്ന തുക ഐഎംപി സര്‍വീസ് വഴി നിങ്ങളുടെ അക്കൗണ്ടിലേക്ക് ഉടനെയെത്തുകയും ചെയ്യും. കൂടിയാല്‍ 24 മണിക്കൂറാണ് ഇതിന് വേണ്ടിവരുന്ന സമയം.
പിന്‍വലിക്കുന്ന തുകക്ക് മാത്രം പലിശ
ഒന്നിച്ച് തുക ചെലവഴിക്കേണ്ടതില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഏറെ ഉപകാരപ്രദമാണ് ക്രെഡിറ്റ് ലൈന്‍ ലോണുകള്‍. പിന്‍വലിക്കുന്ന തുരകയ്ക്ക് മാത്രം പലിശ നല്കിയാല് മതിയെന്നതാണ് കാരണം. വീട് നവീകരണം, വിദേശരാജ്യങ്ങളിലെ ഉന്നത പഠനം, ചികില്‍സ തുടങ്ങി തവണകളായി മാത്രം പണം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇതാണ് ഉത്തമം. ലോണ്‍ ഒന്നിച്ച് അനുവദിക്കുമെങ്കിലും പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്കിയാല് മതി. ബാങ്കുകളില്‍ നിന്ന് ലോണുകള്‍ക്ക് ഇത് സാധ്യമല്ല. ഒന്നിച്ച് തുക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഉപയോഗിച്ചാലും ഇല്ലെങ്കിലും മൊത്തം തുകയ്ക്ക് പലിശ ഈടാക്കുകയും ചെയ്യുകയാണ് ഇവിടെ.
തിരിച്ചടവ് എങ്ങനെ
കമ്പനികളുടെ രീതിയനുസരിച്ച് രണ്ട് മുതല്‍ 36 മാസം വരെയുള്ള തവണകളായി ഇത് തിരിച്ചടക്കാം. ചില ഫിന്‍ടെക് കമ്പനികള്‍ ക്രെഡിറ്റ് ലൈന്‍ ലോണുകള്‍ക്ക് പ്രീപെയ്മെന്റ് ഫീസ് ഈടാക്കാറില്ല. എന്നാല്‍ ഒറ്റത്തവണ ആക്ടിവേഷന് ചാര്‍ജ് നല്‍കേണ്ടിവരും. സ്ഥാപനങ്ങള്‍ക്കിടയില്‍ ഇതില്‍ വ്യത്യാസമുണ്ടാകും.
തിരിച്ചടവ് പിഴച്ചാല്‍ പണി കിട്ടും
കൃത്യമായ തിരിച്ചടവ് നടത്തിയില്ലെങ്കില്‍ വന്‍തുക പിഴയായി ഈടാക്കുമെന്നതാണ് ഇതിന്റെ അപകടങ്ങളിലൊന്ന്. ഓരോ കമ്പനിയും ഈടാക്കുന്ന ഫൈന്‍ വ്യത്യസ്തമായിരിക്കും. ഇക്കാര്യം നല്ല രീതിയില്‍ ആദ്യമേ മനസ്സിലാക്കി വേണം ലോണെടുക്കാന്‍.
ഉദാഹരണമായി ലേസിപേ തിരിച്ചടവ് മുടങ്ങിയത് മുതലുള്ള ഓരോ ദിവസത്തിനും 10 രൂപയാണ് പിഴയീടാക്കുന്നത്. വായ്പയുടെ 30 ശതമാനം വരെ ഇത് ഉയരും.
വ്യവസ്ഥകള്‍ ശ്രദ്ധിക്കണം
ചില ഫിന്‍ടെക്ക് കമ്പനികള്‍ വായ്പയെടുത്ത തുക എപ്പോള്‍ വേണമെങ്കിലും തിരികെ ആവശ്യപ്പെടും എന്ന് വ്യവസ്ഥ വയ്ക്കാറുണ്ട്. ഇത് പെട്ടെന്നുള്ള പ്രയാസങ്ങള്‍ക്ക് കാരണമാവും. അതിനാല്‍ നിബന്ധകളും വ്യവസ്ഥകുളും കൃത്യമായി മനസ്സിലാക്കിയ ശേഷമേ ക്രെഡിറ്റ്ലൈന്‍ ലോണ്‍ എടുക്കാവൂ.
പലിശ കൂടുതല്‍
താരതമ്യേന ബാങ്ക് ലോണുകളെക്കാള്‍ പലിശ കൂടുതലാണ് ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ക്ക്. 11 മുതല്‍ 24 ശതമാനം വരെ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. ഇക്കാര്യം കൃത്യമായി മനസ്സിലാക്കാതെ ലോണെടുത്താല്‍ തിരിച്ചടക്കാനാവാതെ കഷ്ടപ്പെടുന് സ്ഥിതിയുണ്ടാവും.
ശ്രദ്ധയോടെ കൈകാര്യം ചെയ്യണം
വിരല്‍തുമ്പില്‍ വായ്പ ലഭ്യമാണെന്നു കരുതി അനിവാര്യ ഘട്ടത്തിലല്ലാതെ ഇത് എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പെട്ടെന്ന് ലഭിക്കുമെങ്കിലും ഇത് സൗജന്യമല്ലെന്ന ബോധ്യമുണ്ടാവണം. നല്ല സാമ്പത്തിക അച്ചടക്കം പുലര്‍ത്തുന്ന ആളുകള്‍ക്കു മാത്രം പറഞ്ഞ പണിയാണിതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ ഉപദേശം. ക്രെഡിറ്റ് കാര്‍ഡുകള്‍ പോലെ ക്രെഡിറ്റ് ലൈന്‍ വായ്പയും വലിയ അനുഗ്രഹമാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വലിയ അപകടവും.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications