സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് തങ്ങളുടെ വായ്പകൾ, പ്രത്യേകിച്ച് ഭവന വായ്പകൾക്കു വിവിധ ആനുകൂല്യങ്ങൾ അവതരിപ്പിക്കുന്നു.ഓരോ വ്യക്തിയുടെയും സ്വപ്നങ്ങളുടെ ചെക്‌ലിസ്റ്റിന്റെ തുടക്കത്തിൽ തന്നെ ഉണ്ടാവുക ഒരു വീട് സ്വന്തമായി നിർമിക്കുക എന്നത് തന്നെയാകും.

ഇത്തവണ,ഗവൺമെൻറ് ജീവനക്കാർക്കായാണ് എസ്.ബി.ഐ
ആനുകൂല്യങ്ങൾ മുന്നോട്ട് വെക്കുന്നത്.സർക്കാർ ജീവനക്കാർക്ക് അവരുടെ പ്രിവിലേജ് ഹോം ലോൺ സ്‌കീമിൽ ഉൾപെടുത്തിക്കൊണ്ടാണ് എസ്.ബി.ഐ. കുറഞ്ഞ ഇ.എം.ഐ. സൗകര്യം ഏർപ്പെടുത്തുന്നത്.സംസ്ഥാന സർക്കാർ ജീവനക്കാർക്കും കേന്ദ്ര സർക്കാർ ജീവനക്കാരും ഭവന വായ്പകൾ എസ്ബിഐയിൽ താങ്ങാവുന്ന നിരക്കിൽ ലഭ്യമാകും.
പ്രിവിലേജ് ഹോം ലോൺ
എസ്ബിഐയുടെ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറയുന്നത്,"കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എസ്ബിഐ പ്രിവിലേജ് ഹോം ലോണുമായി പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും."എന്നാണ് .
സർക്കാർ ജീവനക്കാർക്ക് മാത്രമായി
ആരംഭിച്ച എസ്ബിഐ പ്രിവിലേജ് ഹോം ലോൺ, പൊതുമേഖലാ ബാങ്കുകളിലെ ജോലിക്കാർ , കേന്ദ്ര ഗവൺമെൻറിൻറെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാർ , പെൻഷനബിൾ സേവനമുള്ള മറ്റു വ്യക്തികൾ എന്നിവർക്കുൾപ്പടെ ഈ ഭവന വായ്പയ്ക്കു അപേക്ഷിക്കാവുന്നതാണു .
കുറഞ്ഞ പലിശ നിരക്ക്
അപേക്ഷകന്റെ വരുമാനം, തിരിച്ചടവ് ശേഷി, പ്രായം,ആസ്തികൾ,ബാധ്യതകൾ,നിർദിഷ്ട വീട് / ഫ്ലാറ്റ് മുതലായവ പരിഗണിച്ചാണ് വായ്പ തുക നിശ്ചയിക്കുന്നത്.
എസ്ബിഐ പ്രിവിലേജ് ഹോം വായ്പയുടെ സവിശേഷതകൾ:
കുറഞ്ഞ പലിശ നിരക്ക്
സീറോ പ്രോസസ്സിംഗ് ഫീസ്
മറ്റു നിരക്കുകൾ ഇല്ല
പ്രീ പേയ്മെന്റ് പെനാൽറ്റി ഇല്ല
30 വർഷത്തേകുള്ള തിരിച്ചടവ് കാലാവധി
വനിതകൾക്ക് പലിശ ഇളവ് പലിശ ഇളവ്
പരിശോധന ഓഫർ നൽകിയിരിക്കുന്നു
യോഗ്യത
ഇന്ത്യൻ റസിഡന്റ് ആയിരിക്കണം
കുറഞ്ഞ പ്രായം: 18 വയസ്സ്
പരമാവധി പ്രായം: 75 വയസ്സ്
വായ്പയുടെ കാലാവധി: 30 വർഷം വരെ.
വീട് നിർമിക്കാൻ ഒരു ഭവന വായ്പ എന്നത് നല്ല ഓപ്ഷൻ തന്നെയാണ്,കാരണം അത് 10 വര്ഷം നീണ്ടുനില്ക്കുന്ന വലിയ കാലയളവോടു കൂടിയുള്ളതാണ്. കടം തിരിച്ചടയ്ക്കാൻ ഉചിതമായ രീതിയിൽ പ്ലാൻ തയ്യാറാക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.കാലാവധി തീരുന്നതിനു മുൻപ് തന്നെ വായ്പ്പ തിരിച്ചടയ്ക്കാൻ സാധിക്കുന്നതെയാണ്,എന്നാൽ അത് ബാങ്കുകളുടെ പോളിസികൾക്കനുസരിച്ചു മാറിയേക്കാം . ചില ബാങ്കുകൾക്കു ഒരു ലോക്ക്-ഇൻ കാലയളവ് ഉണ്ട്,അതായതു വായ്പ്പ തിരിച്ചടയ്ക്കാനുള്ള മുഴുവൻ തുക നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ പോലും നിങ്ങള്ക്ക്നി ങ്ങളുടെ വായ്പ അവസാനിപ്പിക്കാനാവില്ല.നിങ്ങളുടെ പ്രായം,നിങ്ങളുടെ ശമ്പള സ്റ്റാറ്റസ് എന്നിവ അനുസരിച്ചാണ് ഭവന വായ്പകൾ നൽകുന്നത്.മുൻ വായ്പകളുടെ തിരിച്ചടവ്, തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവ് എന്നിവ പരിശോധിക്കുന്നതാണ്.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വളരെ നല്ലതാണെങ്കിൽ, നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾ വിശ്വാസയോഗ്യവും നിങ്ങള്ക്ക് കഴിവുമുണ്ടെന്നു ബാങ്കിന് ബോധ്യപ്പെട്ടാൽ ഹോം ലോൺ ലഭിക്കുക വളരെ എളുപ്പമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
