വാലന്റൈന്‍സ് ദിനാഘോഷം കഴിഞ്ഞു; പങ്കാളിയുമായി സാമ്പത്തിക അടുപ്പമുണ്ടാക്കാന്‍ നിങ്ങള്‍ക്കിതാ 5 വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂക്കളും ചോക്ലേറ്റുകളും നല്ല ഡിന്നറുമൊക്കെയായി ഒരു വാലന്റൈന്‍ ദിനം കൂടി കടന്നു പോയി. എന്നാല്‍ മറ്റു ചില മേഖലകളില്‍ നമ്മള്‍ ഇത്തിരി കൂടി റൊമാന്റിക് ആകേണ്ടതുണ്ട്. പങ്കാളികളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒന്നിച്ച് പരിശ്രമിക്കുന്നത് വളരെ ഗുണം ചെയ്യും. അതിനായി ചില വഴികള്‍ ഞങ്ങള്‍ പറഞ്ഞു തരാം:

 


1) സാമ്പത്തിക ആസൂത്രണത്തില്‍ പങ്കാളിയെ കൂടി ഉള്‍പ്പെടുത്തുക

1) സാമ്പത്തിക ആസൂത്രണത്തില്‍ പങ്കാളിയെ കൂടി ഉള്‍പ്പെടുത്തുക

മിക്കപ്പോഴും, പങ്കാളികളില്‍ ഒരാളായിരിക്കും സാമ്പത്തിക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. സാങ്കേതികമായി നോക്കുമ്പോള്‍ ഇത് വളരെ ഗുണകരമായ ഒന്നാണ്. പക്ഷേ സാമ്പത്തിക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ രണ്ടു പേരും ഒന്നിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ചിലപ്പോള്‍ കൂടുതല്‍ കാലം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടാകും, എന്നാല്‍ പങ്കാളിക്ക് നേരത്തെ വിരമിക്കണമെന്നും രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോകണമെന്നും ആഗ്രഹമുണ്ടാകും. ഇത്തരം കാര്യങ്ങളില്‍ തുറന്ന സംഭാഷണം നടത്തി ഭാവി പദ്ധതി തയ്യാറാക്കുന്നത് നല്ലതാണ്.

2) ദിവസേനയുള്ള പണച്ചെലവുകള്‍ അവരെ കൂടി അറിയിക്കുക

2) ദിവസേനയുള്ള പണച്ചെലവുകള്‍ അവരെ കൂടി അറിയിക്കുക

ദൈനംദിന പണമിടപാടില്‍ നിങ്ങളുടെ പങ്കാളിക്ക് ഇടപെടാന്‍ അവസരം നല്‍കുന്നത് വളരെ പ്രധാനമാണ്. കാരണം കുടുംബത്തിലെ ചെലവുകള്‍ നിങ്ങള്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍ എത്രത്തോളം പണം വിനിയോഗിക്കുന്നുണ്ടെന്ന് പങ്കാളി അറിയണമെന്നില്ല. നിങ്ങള്‍ ഒരു ഭാഗത്ത് അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ പങ്കാളി മറ്റൊരു ഭാഗത്ത് അമിതമായി ചെലവാക്കുന്നത് നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. പണമിടപാടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ആപ്പായ മിന്റ് വഴിയോ അല്ലെങ്കില്‍ ഒരു കുടുംബ ബജറ്റ് തയ്യാറാക്കിയോ ഒന്നിച്ച് അവലോകനം ചെയ്യുന്നത് നല്ലതാണ്.

3) നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും നിങ്ങളുടെ പങ്കാളിയുടെ സംരക്ഷണം ഉറപ്പാക്കുക.

3) നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും നിങ്ങളുടെ പങ്കാളിയുടെ സംരക്ഷണം ഉറപ്പാക്കുക.

നിങ്ങളുടെ പങ്കാളി സാമ്പത്തിക കാര്യങ്ങള്‍ക്ക് പൂര്‍ണമായും നിങ്ങളെ ആശ്രയിക്കുന്ന ഒരാള്‍ ആണെങ്കില്‍ യോജിച്ച ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതി അല്ലെങ്കില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ബന്ധമായും എടുക്കണം. നിങ്ങളുടെ പ്രായം അന്‍പതുകളുടെയും അറുപതുകളുടെയും ഇടയിലാണെങ്കില്‍ ദീര്‍ഘകാല പരിചരണം ലഭിക്കുന്ന ഒരു പോളിസി എടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ എസ്റ്റേറ്റ് ആസൂത്രണ രേഖകളും മറ്റും അപ്റ്റുഡേറ്റാണെന്ന് ഉറപ്പു വരുത്തുക. നിങ്ങള്‍ രണ്ടാമതും വിവാഹം കഴിച്ചയാളാണെങ്കില്‍ മുന്‍ വിവാഹസമയത്ത് നിങ്ങള്‍ സജ്ജമാക്കിയ വ്യക്തിഗത റിട്ടയര്‍മെന്റ് അക്കൗണ്ടിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലും ആദ്യ വിവാഹത്തിലെ പങ്കാളി ഗുണഭോക്താവായി ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക. ജോയിന്റ് ഉടമസ്ഥതയിലുള്ള ആസ്തി സാധാരണയായി സംയുക്ത ഉടമസ്ഥനിലേക്കാണ് പോകുന്നത്. പക്ഷേ, ഒരു ജോയിന്റ് ഉടമയോ നിശ്ചിത ഗുണഭോക്താവോ ഇല്ലാതെ ആസ്തികള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, സ്വത്ത് കൈവശം വച്ചിരിക്കുന്ന രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്.

4) സ്വകാര്യ ധനകാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പങ്കാളിയെ സഹായിക്കുക.

4) സ്വകാര്യ ധനകാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പങ്കാളിയെ സഹായിക്കുക.

ദീര്‍ഘകാല ആസൂത്രണത്തിലും ഹ്രസ്വകാല ബജറ്റിംഗിലും അവരെ ഉള്‍പ്പെടുത്തുന്നതിലുപരിയായി സ്വകാര്യ ധനകാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും പഠിക്കാനും അവരെ സഹായിക്കണം. അതിലുപരിയായി നിങ്ങളുടെ ഭാഗം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ കാലത്തും സാധിക്കണമെന്നില്ല. പേഴ്‌സണല്‍ ഫിനാന്‍സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാല്‍ നിങ്ങളുടെ പങ്കാളിക്ക് ആകര്‍ഷകമായി തോന്നിയ ഒരു നിര്‍ദേശം നിങ്ങള്‍ക്ക് നല്ലതായി തോന്നണമെന്നില്ല, ഇത് തിരിച്ചും സംഭവിക്കാം. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ രണ്ടു പേരും ഒരു അനുരഞ്ജനത്തില്‍ പോകുന്നതായിരിക്കും നല്ലത്.

5) നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പങ്കാളിക്ക് ധാരണയുണ്ടാക്കുക.

5) നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പങ്കാളിക്ക് ധാരണയുണ്ടാക്കുക.

നിങ്ങളുടെ സാമ്പത്തിക ആസൂത്രണ രേഖകള്‍ എവിടെയാണെന്ന് നിങ്ങളുടെ പങ്കാളിക്ക് അറിയാമോ? ഇന്‍ഷ്വറന്‍സ് പോളിസികളെക്കുറിച്ച്? നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കും ബ്രോക്കറേജ് അക്കൗണ്ടിലേക്കും എങ്ങനെയാണ് ലോഗിന്‍ ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാമോ? നിങ്ങളുടെ സാമ്പത്തിക പ്ലാനര്‍, ടാക്‌സ് അക്കൗണ്ടന്റ്, മറ്റ് ഉപദേശകര്‍ എന്നിവരുടെ പേരുകളും സമ്പര്‍ക്ക വിവരങ്ങളും അറിയാമോ? ഇത്തരം കാര്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് പങ്കാളിയെ ഉള്‍പ്പെടുത്താം, ശരിയായ ഇന്‍ഷ്വറന്‍സ്, എസ്റ്റേറ്റ് പ്ലാനിംഗ്, വ്യക്തിപരമായ ധനകാര്യങ്ങളെക്കുറിച്ച് എല്ലാം അവര്‍ അറിയണം.

Mint.com പോലുള്ള ഒരു ടൂള്‍ വഴി കുടുംബത്തിലെ എല്ലാ ധനകാര്യങ്ങളെ കുറിച്ചും പങ്കാളിക്ക് അറിയാന്‍ കഴിയും. നിങ്ങളുടെ പാസ് വേര്‍ഡ് പങ്കാളിയുമായെങ്കിലും ഷെയര്‍ ചെയ്യണം. അതല്ല മറ്റു രീതികള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങള്‍ക്കൊരു സാമ്പത്തിക ഓര്‍ഗനൈസര്‍ വര്‍ക്ക്ഷീറ്റില്‍ ഇക്കാര്യങ്ങള്‍ എഴുതി സൂക്ഷിക്കാവുന്നതാണ്.

 


English summary

economic planing in the family

economic planing in the family
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X