ചെലവ് ചുരുക്കാനും നിങ്ങളുടെ ബാങ്ക് വായ്പകളുടെ ബാധ്യത തീര്‍ക്കാനും ഇതാ ഒരു എളുപ്പ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെട്രോ സിറ്റികളില്‍ ചേക്കേറുന്ന മലയാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഓരോ വര്‍ഷവുമുണ്ടാകുന്നത്. വലിയ ശമ്പളം ലഭിക്കുമെങ്കിലും അതേ പോലെ തന്നെ ചെലവേറിയതാണ് നഗരങ്ങളിലെ ജീവിത ചെലവുകളും. വാടക വീട്, ഗതാഗത ചെലവ്, അവശ്യ സാധനങ്ങളുടെ വില, കുട്ടികളുടെ പഠന ചെലവ് തുടങ്ങിയവ പലര്‍ക്കും താങ്ങാവുന്നതിനുമപ്പുറമാണ്. നഗരങ്ങളില്‍ സ്ഥിരതാമസമാക്കാറുള്ള പലരും ലോണ്‍ എടുത്ത് വീട് സ്വന്തമായി വാങ്ങുന്നവരായിരിക്കും. ഇങ്ങനെ വീട് വാങ്ങുന്നുവര്‍ക്ക് വായ്പ അടക്കാനും ചെലവ് വീട്ടുചെലവുകള്‍ക്ക് പണം കണ്ടെത്താനും ചില എളുപ്പവഴികളുണ്ട്. അതില്‍ ഒന്ന് നിങ്ങള്‍ക്കായി പരിചയപ്പെടുത്താം.


പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ള ഒരു രീതിയാണ് വീട്ടിലെ ഒരു മുറിയോ ഒന്നിലധികം മുറികളോ വാടകയ്ക്ക് കൊടുക്കുക എന്നത്. ഇത് നമുക്കും പ്രാവര്‍ത്തികമാക്കാവുന്ന ഒരു രീതിയാണ്. കാലിഫോര്‍ണിയയിലെ ദമ്പതികളായ നതാലിയുടെയും അവരുടെ ഭര്‍ത്താവിന്റെയും ഏറെക്കാലത്തെ സ്വപ്‌നത്തിനൊടുവിലാണ് നഗര ഹൃദയത്തിലൊരു വീട് യാഥാര്‍ഥ്യമാകുന്നത്. ഇതിനായി അവരുടെ സമ്പാദ്യത്തിലെ വലിയൊരു ഭാഗം ചെലവഴിച്ചു. പക്ഷേ ഭാവിയില്‍ വീടിന് വരാന്‍ പോകുന്ന അറ്റകുറ്റപണികള്‍ക്ക് വരുന്ന ചിലവ് ഓര്‍ത്തപ്പോള്‍ അതിനായി ഒരു മാര്‍ഗം കണ്ടുപിടിച്ചു. വീട്ടിലെ ഒരു ബാത്ത് അറ്റാച്ച്ഡ് മുറി 1250 ഡോളറിന് വാടകയ്ക്ക് നല്‍കുക. സെപ്തംബര്‍ മുതല്‍ ജനുവരി വരെ രണ്ടു കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനായി ഇവിടെ താമസിച്ചു. അവരില്‍ നിന്ന് ലഭിച്ച വാടക നതാലിക്ക് വലിയൊരു ആശ്വാസമായി. ഒരു പുതിയ വാടകക്കാരന്‍ കൂടി ഈ മാസം അവസാനം അവരുടെ വീട്ടിലേക്ക് വരും. കൂടുതല്‍ വാടകക്കാരെ അന്വേഷിക്കുകയാണ് ഇവരിപ്പോള്‍. അടുത്ത ഒരു വര്‍ഷം കൂടി തങ്ങളുടെ വീട് വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിയിലാണ് ഈ ദമ്പതികള്‍.

ചെലവ് ചുരുക്കാനും നിങ്ങളുടെ  ബാങ്ക് വായ്പകളുടെ ബാധ്യത തീര്‍ക്കാനും ഇതാ ഒരു എളുപ്പ വഴി


ഒരുപാട് പണമില്ലെങ്കിലും നിങ്ങള്‍ക്കൊരു വീട് സ്വന്തമാക്കാനുള്ള വഴിയാണ് ഇതെന്ന് മുപ്പത്തഞ്ചുകാരിയായ നതാലി പറയുന്നു. പക്ഷേ പലര്‍ക്കുമിതൊരു വിചിത്ര പദ്ധതിയായി തോന്നാമെങ്കിലും അമേരിക്കയിലെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇതൊരു എളുപ്പ വഴിയാണെന്ന് നതാലി കൂട്ടിച്ചേര്‍ക്കുക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ സര്‍വസാധാരണമായി കണ്ടു വരുന്ന രീതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് നതാലിയുടെ കഥ. ജീവിത ചെലവ് കുറയ്ക്കാന്‍ അമേരിക്കയിലെ മിക്ക ആളുകളും വീട്ടിലെ ഒരു മുറി വാടകയ്ക്ക് നല്‍കുന്നത് സാധാരണമാണെന്ന് യുഎസ്എ ടുഡേയ്ക്ക് വേണ്ടി ട്രൂലിയ നടത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെലവ് ചുരുക്കാനും നിങ്ങളുടെ  ബാങ്ക് വായ്പകളുടെ ബാധ്യത തീര്‍ക്കാനും ഇതാ ഒരു എളുപ്പ വഴി

സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഭവന വായ്പകളില്‍ വന്ന വില വര്‍ധനവിനെ തുടര്‍ന്ന് മിക്ക ദമ്പതികളും ഈ മാതൃകയാണ് പിന്തുടരുന്നത്. വീട്ടുചെലവ് വര്‍ധിക്കുകയാണെങ്കിലും ശമ്പളത്തില്‍ വര്‍ധനവില്ല. യുഎസ് സാമ്പത്തിക മാന്ദ്യത്തെ മറികടന്നെങ്കിലും രാജ്യത്തെ ഭൂരിഭാഗവും ജീവിത ചെലവിന് വളരെ ബുദ്ധിമുട്ടിയ അവസ്ഥയാണെന്ന് ട്രൂലിയയിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ പറയുന്നു. 1995-നും 2018-നും ഇടയില്‍ ദമ്പതികള്‍ വാടകയ്ക്ക് റൂം നല്‍കുന്ന രീതി 28 ശതമാനം കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ മാത്രമല്ല, ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാനെളുപ്പമുള്ള രീതിയാണ് ഇത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും സ്വന്തം വീടിന്റെ മുകള്‍ നില വാടകയ്ക്ക് നല്‍കുന്ന ആളുകള്‍ നമ്മുടെ കൊച്ചു കേരളത്തിലും കുറവല്ല. അവര്‍ക്കൊരു അധിക വരുമാനമാണിത്. എന്നാല്‍ മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കും ഈ രീതി സ്വീകരിക്കാമെന്ന് അമേരിക്കന്‍ മാതൃക ചൂണ്ടിക്കാണിക്കുന്നു. അതായത് ബാങ്ക് വായ്പയെടുത്ത് വീട് വാങ്ങിയാല്‍ തിരിച്ചടവ് റൂം മേറ്റിന്റെ വാടകയില്‍ നിന്നും ലഭിക്കുമെന്ന് സാരം.

Read more about: bank loan
English summary

Here's an easy way to minimize costs, cover your liabilities

Here's an easy way to minimize costs, cover your liabilities
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X