നിങ്ങൾ അറിയാത്ത മറഞ്ഞിരിക്കുന്ന ഹോം ലോൺ നിരക്കുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവന വായ്പ തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾ വിവിധ ഫീഡസുകളും , ചാർജുകളും , ഈടാക്കുന്നതാണ്. വായ്‌പ്പാ തുകയ്ക്ക് പുറമെ ഉള്ള ബാങ്കിന്റെ എല്ലാ സേവങ്ങൾക്കു ലോൺ എടുക്കന്ന ആൾ നിരക്കുകൾ നൽകേണ്ടതാണ് .

 
നിങ്ങൾ അറിയാത്ത മറഞ്ഞിരിക്കുന്ന ഹോം ലോൺ നിരക്കുകൾ

എന്നിരുന്നാലും ഈ ചാർജുകൾ കുറയ്ക്കാവുന്നതാണ് . ചില സാഹചര്യങ്ങളിൽ ബാങ്ക് തന്നെ അത് ഒഴിവാക്കിയേക്കാം . ബാങ്ക് ഈടാക്കുന്ന ഫീ എന്തിനാണെന്നു മനസ്സിലായില്ലെങ്കിൽ അത് ചോദിച്ചു മനസ്സിലാക്കാനുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ട്.ചാർജുകൾ നൽകുകയോ, കുറയ്ക്കാനായി ആവശ്യപ്പെടുകയോ ചെയ്യാം . വായ്പക്കാർക്ക് ബാങ്കുകൾ ഈടാക്കുന്ന ഏറ്റവും സാധാരണമായ ഭവന വായ്പ ഫീസ് സംബന്ധിച്ച ചില വിശദീകരണം:

ലോൺ പ്രോസസ്സിംഗ് ഫീസ്:

ലോൺ പ്രോസസ്സിംഗ് ഫീസ്:

ആപ്ലിക്കേഷന്‍ പ്രോസസ്സ് ചെയ്യാന്‍ ഫീസ് ഈടാക്കുന്നതായിരിക്കും. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് സര്‍ക്കാര്‍ ബാങ്കുകളില്‍ ഫീസ് കുറവായിരിക്കും. ഇത് സാധാരണയായി വായ്പയെടുക്കുവാനുള്ള ഫീസ് ആണ്, അപേക്ഷിച്ച വായ്‌പ്പാ തുകയുടെ ഒരു ശതമാനമാണ് ഫീസായി ഈടാക്കുക.

അഡ്മിനിസ്ട്രേറ്റീവ് ഫീസ്:

പേര് സൂചിപ്പിക്കുന്നത് പോലെ രേഖകൾ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ചാർജുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരക്കുകളായിരിക്കും അഡ്മിനിസ്ട്രേറ്റിവ് ഫീസ്. നിങ്ങളുടെ ഭവന വായ്പ രേഖകൾ പുതുക്കുന്നതിനായി, വായ്പ കരാറിൽ മാറ്റം വരുത്തിയാലും ഇല്ലെങ്കിലും വാർഷിക സർവീസ് ചാർജുകൾ നൽകേണ്ടതാണ് .

ഡോക്യുമെന്റ് ചാർജുകൾ

ഡോക്യുമെന്റ് ചാർജുകൾ

ബാങ്കിന്റെ സെൻട്രൽ ഡോക്യുമെന്ററി റിപോസിറ്ററിയിൽ നിന്ന് വായ്പയുടെ ക്ലോസ് അല്ലെങ്കിൽ പ്രീ-ക്ലോഷർ സമയത്ത് രേഖകൾ പിൻവലിക്കാൻ ഉള്ള ഫീസ് ആണിത് . കാരണം വിൽപ്പന കരാർ പോലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രമാണങ്ങൾ സാധാരണയായി നിങ്ങളുടെ ബാങ്കിന്റെ കേന്ദ്ര ബ്രാഞ്ചിൽ ആണ് സൂക്ഷിക്കുന്നത്. ഈ രേഖകൾ നിങ്ങളിൽ എത്തിക്കുന്നതിനായി , ഏറ്റവും സുരക്ഷിതമായ ഒരു കൊറിയർ സേവനം അല്ലെങ്കിൽ സുരക്ഷാ സംവിധാനം ആണ് ബാങ്ക് ഉപയോഗിക്കുക.

നിങ്ങൾ ബാങ്കിൽ സമർപ്പിക്കുന്ന രേഖകളുടെ പകർപ്പുകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും , ലോൺ ലഭിച്ചു കഴിഞ്ഞ് മറ്റെന്തെങ്കിലും ആവശ്യത്തിന് ബാങ്ക് പകർപ്പുകൾ ആവശ്യപ്പെട്ടാൽ അതുപകരിക്കുന്നതാണ്.

എം ഓ ഡി ടി ചാർജുകൾ

മെമ്മോറാണ്ടം ഓഫ് ഡെപ്പോസിറ്റ് ഓഫ് ടൈറ്റിൽ ഡെഡ്

ഉടമസ്ഥാവകാശ രേഖകൾ, വില്പന മുതലായവയുമായി ബന്ധപ്പെട്ട രേഖകൾ .കൊണ്ട്, ഒരു ഡീഡ് തയ്യാറാകുന്നു. വായ്പ അടച്ചു തീരുന്നതു വരെ വീട്ബാ ങ്കിന്റേതായിരിക്കുമെന്നാണ് കരാറിൽ ഉണ്ടായിരിക്കുക.

ക്രഡിറ്റ് സ്‌കോര്‍

ക്രഡിറ്റ് സ്‌കോര്‍

ലോണിന് അപേക്ഷിക്കുന്നതിനു മുന്‍പ് CIBIL സ്‌കോര്‍ ചെക്ക് ചെയ്യണം. അത് അനുസരിച്ച് ആയിരിക്കും ഇന്‍ഡ്രസ്റ്റ് തീരുമാനിക്കുന്നത്. കുറഞ്ഞ ക്രഡിറ്റ് സ്‌കോര്‍ ആണെങ്കില്‍ ഇന്‍ഡ്രസ്റ്റ് റേറ്റ് കൂടാന്‍ സാധ്യതയുണ്ട്.

ലേറ്റ് ചാര്‍ജ്ജുകള്‍

ലേറ്റ് ചാര്‍ജ്ജുകളെ കുറിച്ച് അറിഞ്ഞിരിക്കണം. അതുപോലെ തന്നെ പ്രതിവര്‍ഷം എത്ര പലിശ ആകുമെന്നും നോക്കണം. ഇഎംഐ അടയ്ക്കുന്നതിന് കാലതാമസമുണ്ടായാൽ ബാങ്ക് ഈടാക്കുന്ന ഫീ ആണിത്. പലിശ ഉൾപ്പടെ ഒരു നിശ്ചിത തുകയാണ് ബാങ്ക് ഈടാക്കുക.

സീസണല്‍ ഓഫറുകള്‍

ആഘോഷ സീസണുകളില്‍ ചില ബാങ്കുകളിലെ പലിശ നിരക്ക് കുറവായിരിക്കും അതുപോലെ തന്നെ പ്രോസസിംഗ് ഫീസ് ഈടാക്കുകയും ഇല്ല

ലോണ്‍ എമൗണ്ട്

കൂടുതല്‍ തുകയാണ് ലോണ്‍ എടുക്കുന്നതെങ്കില്‍ EMI കാലാവധി കൂടുതല്‍ ആയിരിക്കും. അതുപോലെ പലിശയും അടയ്‌ക്കേണ്ടി വരുന്നതാണ്. ഏകദേശം പലിശ 24% വരെ ആകാം

English summary

Hidden Home Loan Charges That You May Not Know

Here are explanations on some of the most common home loan fees charged by lenders:
Story first published: Saturday, February 16, 2019, 11:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X