പണത്തിനൊരത്യാവശ്യം വന്നാൽ എൽ. ഐ. സി പോളിസിയിൽ നിന്നും വായ്‌പ്പ എടുക്കുക എന്നത് നല്ലൊരു ഓപ്‌ഷൻ ആണ് . എൽ. ഐ. സി പോളിസിയിൽ നിന്നും വായ്പ്പ എടുത്താൽ നിരവധി ഗുണങ്ങൾ ഉണ്ട്. നിങളുടെ ലൈഫ് ഇൻഷുറൻസ് പോളിസിക്കനുസരിച്ചുള്ള തുക നിങ്ങള്ക്ക് വായ്പ്പയായി പെട്ടന്ന് തന്നെ ലഭിക്കും. അതായത് ൨൪ മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്കു വായ്‌പ്പ തുക ലഭിക്കുന്നതാണ് . കൂടാതെ വായ്പ്പ ലഭിക്കാനായി മറ്റു രേഖകളോ, സെക്യൂരിറ്റി തെളിവുകളോ സമർപ്പിക്കേണ്ടതില്ല.

കൂടാതെ ഈ വായ്‌പ്പയ്ക്ക് പലിശ നിരക്കും കുറവാണ് . മാത്രമല്ല, നിങ്ങളുടെ സൌകര്യമനുസരിച്ച് LIC പോളിസിയിൽ എടുത്ത വായ്പ നിങ്ങൾക്ക് തിരിച്ചടയ്ക്കാം. അതായത്, വായ്പ തിരിച്ചടക്കുന്നതിന് പ്രതിമാസ ഇഎംഐ പെയ്മെന്റുകൾ നടത്തണം എന്നത് നിർബന്ധമല്ല. വായ്പ തിരിച്ചടയ്ക്കാൻ നിശ്ചിത സമയപരിധി ഇല്ല. നിങ്ങൾക്ക് അധിക പണം എപ്പോൾ വേണമെങ്കിലും, നിങ്ങൾക്ക് അത് അക്കൗണ്ടിൽ നിക്ഷേപിക്കാം. വായ്പ തിരിച്ചടച്ച ശേഷം, പോളിസി പ്രമാണത്തെ നിങ്ങൾക്ക് തിരികെ നൽകുന്നതാണ്.
എത്ര രൂപ വരെ വായ്പ ലഭിക്കും?
എൽഐസി പോളിസിയുടെ സറണ്ടർ വിലയുടെ 90% വരെ വായ്പ ലഭിക്കും. വായ്പ്പ നൽകുമ്പോൾ സറണ്ടർ മൂല്യം എത്രയാണെന്ന് ഒരു മൂന്നാം കക്ഷിയെ ഇടപെടുത്താതെ എൽ .ഐ.സി ആണ് തീരുമാനിക്കുക. അതുകൊണ്ടാണ് , അധിക ദിവസങ്ങളുടെ സുരക്ഷാ പരിശോധനയില്ലാതെ വായ്പ്പ പെട്ടന്ന് ലഭിക്കുന്നത്. ഇവിടെ പോളിസിയുടെ പ്രമാണമാണ് സെക്യൂരിറ്റി ആയി പ്രവർത്തിക്കുന്നത് . വായ്പ്പ എടുക്കുന്നതിനു കസ്റ്റമർ പോളിസി നിർത്തേണ്ട ആവശ്യമില്ല.
പലിശ നിരക്ക്
നിലവിൽ എൽഐസി ഇൻഷുറൻസ് പോളിസിയിൽ നിന്ന് വായ്പ്പ എടുത്താൽ 10 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നതു. വ്യക്തിഗത വായ്പ്പകൾക്കുള്ള പലിശ നിരക്ക് ഇതിലും കുറവാണ്. കൂടാതെ, എൽഐസി പോളിസിക്കെതിരെ വായ്പ എടുക്കുന്നതിനായി സിബിഐഎൽ സ്കോർ, അല്ലെങ്കിൽ അവസാന വായ്പാ രേഖയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
ആർകൊക്കെ വായ്പ എടുക്കാം?
എൻഡോവ്മെന്റ് പോളിസി ഹോൾഡർമാർക്ക് മാത്രമാണ് എൽഐസി വായ്പ്പ നൽകുന്നത് . മണിയായി ബാക്ക് പ്ലാനിന്റെ അടിസ്ഥാനത്തിലല്ല വായ്പ്പ അനുവദിക്കുന്നത്. വായ്പ കാലാവധി കുറഞ്ഞത് 6 മാസമാണ്. അതിനു മുൻപ് നിങ്ങൾ വായ്പ്പ അടയ്ക്കുക ആണെങ്കിൽ, അതിക ചാർജ് നൽകേണ്ടതില്ല. വായ്പ്പ ലഭിക്കുന്നതിന് നിങ്ങളുടെ പോളിസി കുറഞ്ഞത് മൂന്നു വർഷങ്ങൾ എങ്കിലും പൂർത്തിയാക്കിയതായിരിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
