ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്ന വ്യത്യാസമില്ലാതെ മിക്കവാറും എല്ലാ ബാങ്കുകളും തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുകളില്‍ നിശ്ചിത തുക മന്ത്ലി ആവറേജ് ബാലന്‍സ് വേണമെന്ന് നിഷ്ക്കര്‍ഷിക്കാറുണ്ട്. അതായത് ഒരു മാസത്തില്‍ നിര്‍ബന്ധമായും അക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ട ശാശരി തുക. ഒരു മാസത്തെ എല്ലാ ദിവസങ്ങളിലെയും ക്ലോസിംഗ് ബാലന്‍സ് തുകയെ ആ മാസത്തെ ആകെ ദിവസം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയാണിത്.
ഇതില്‍ സര്‍ക്കാര്‍ ബാങ്കായ എസ്ബിഐയും സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയും നിഷ്ക്കര്‍ഷിക്കുന്ന മന്ത്ലി ആവറേജ് ബാലന്‍സ് എത്രയാണെന്നും അത് ഇല്ലെങ്കില്‍ ഈടാക്കുന്ന പിഴ എത്രയാണെന്നും പരിശോധിക്കാം. അക്കൗണ്ട് ഉള്ള ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ സ്വഭാവമനുസരിച്ച് ഇത് വ്യത്യാസപ്പെടും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
മെട്രോയിലെ എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ 3000 രൂപ ശരാശരി പ്രതിമാസ ബാലന്‍സ് ഉണ്ടായിരിക്കണമെന്നാണ് നിയമം. അര്‍ധ നഗര പ്രദേശങ്ങളില്‍ ഇത് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ്. ഈ തുക അക്കൗണ്ടില്‍ ബാലന്‍സ് വയ്ക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ഈടാക്കുന്ന പിഴയിലും പ്രദേശമനുസരിച്ച് വ്യത്യാസങ്ങളുണ്ട്.
മെട്രോ നഗരങ്ങള്‍, അര്‍ധ നഗരങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ള അക്കൗണ്ടുകളില്‍ ആവശ്യമായ തുകയുടെ പകുതിയില്‍ കൂടുതല്‍ തുകയുണ്ടെങ്കില്‍ യഥാക്രമം 10, 7.50, 5 രൂപയാണ് പിഴ ഈടാക്കുക. എന്നാല്‍ ആശ്യമായ തുകയുടെ 50-75 ശതമാനത്തേക്കാള്‍ കുറവാണെങ്കില്‍ 12, 10, 7.50 രൂപ പിഴ ഈടാക്കും. അതേസമയം ആവശ്യമായ മിനിമം ബാലന്‍സിന്റെ 75 ശതമാനത്തേക്കാള്‍ കുറവ് തുക മാത്രമേ അക്കൗണ്ടിലുള്ളൂ എങ്കില്‍ 15, 12, 10 രൂപ വീതമാണ് ഫൈന്‍. ജിഎസ്ടി കൂടാതെയുള്ള തുകയാണിത്

എച്ച്ഡിഎഫ്സി ബാങ്ക്
മെട്രോയിലെ എച്ച്ഡിഎഫ്സി സേവിംഗ്സ് അക്കൗണ്ടുകളില്‍ 10,000 രൂപ ശരാശരി പ്രതിമാസ ബാലന്‍സായി ഉണ്ടായിരിക്കണമെന്ന് ബാങ്ക് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. അര്‍ധ നഗര പ്രദേശങ്ങളില്‍ ഇത് 5000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 2500 രൂപയുമാണ്.
ഈ തുക അക്കൗണ്ടില്‍ ബാലന്‍സ് വയ്ക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ വ്യത്യസ്ത സ്ലാബുകള്ക്കനുസരിച്ചാണ് പിഴ ഈടാക്കുന്നത്. മെട്രോ നഗരങ്ങളില്‍ 7500 രൂപയ്ക്ക് മുകളില്‍ ബാലന്‍സുണ്ടെങ്കില്‍ 150 രൂപയും 7500നും 5000നും ഇടയിലാണ് തുകയെങ്കില്‍ 300 രൂപയും 5000ത്തിനും 2500നും ഇടയിലാണെങ്കില്‍ 450ഉം 2500ല്‍ താഴെയാണെങ്കില്‍ 600 ഉം രൂപയാണ് പിഴയായി പിടിക്കുക. അര്‍ധ നഗരങ്ങളിലാവട്ടെ 5000ത്തിനും 2500നും ഇടയില്‍ 150ഉം 2500ല്‍ താഴെയാണെങ്കില്‍ 300 ഉം രൂപയാണ് പിഴ. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ മാസത്തിനു പകരം മൂന്ന് മാസത്തിലൊരിക്കലുള്ള ശരാശരി ബാലന്‍സാണ് കണക്കിലെടുക്കുക. ഇതനുസരിച്ച് 2500നും 1000നും ഇടയിലാണ് പ്രതിപാദ ബാലന്‍സെങ്കില്‍ 270 രൂപയും 1000ല്‍ താഴെയാണ് അതെങ്കില്‍ 450 രൂപയും പിഴയായി ഒടുക്കേണ്ടി വരും.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications