എസ്ബിഐയുടെ പുതിക്കിയ സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് ആര്ജിഡിഎസ്. മറ്റ് സേവിംഗ്സ് അക്കൗണ്ടുകളെക്കാള്‍ കൂടുതല്‍ പലിശയാണ് ഇതിന് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പലിശയ്ക്കൊപ്പം സ്വര്‍ണത്തിന്റെ സുരക്ഷ ഉറപ്പാക്കാമെന്ന ഇരട്ടനേട്ടമുണ്ടിതിന്. സ്വര്ക്കട്ടികളായോ നാണയങ്ങളായോ ആഭരണങ്ങളായോ സ്വീകരിക്കും.
സ്വര്‍ണ നിക്ഷേപ പദ്ധതിയെ കുറിച്ച് പ്രധാന കാര്യങ്ങള്‍:
1. യോഗ്യത
ഇന്ത്യക്കാരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഹിന്ദു കൂട്ടുകുടുംബങ്ങള്‍, സെബിയില്‍ രജിസ്റ്റര്‍ ചെയ്ത മ്യൂച്വല്‍ ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, കമ്പനികള്‍ എന്നിവയ്ക്ക് എസ്ബിഐയുടെ ആര്ജിഡിഎസ് പദ്ധതിയില്‍ നിക്ഷേപിക്കാം.
2. എത്ര നിക്ഷേപിക്കാം?
എത്ര അളവ് സ്വര്‍ണം നിക്ഷേപ പദ്ധതിയില്‍ സ്വീകരിക്കും എന്നതാണ് അറിയേണ്ട മറ്റൊരു കാര്യം. ഏറ്റവും ചുരുങ്ങിയത് 30 ഗ്രാം സ്വര്‍ണമെങ്കിലും നിക്ഷേപിക്കണം എന്നതാണ് ചട്ടം. എന്നാല്‍ ഉയര്‍ന്ന സ്വര്‍ണത്തിന് പരിധിയില്ല. എത്ര വേണമെങ്കിലും നിക്ഷേപിക്കാം.
3. നിക്ഷേപ രീതികള്‍
മൂന്നു രീതിയില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ എസ്ബിഐയുടെ പദ്ധതിയില്‍ അവസരമുണ്ട്. ചുരുങ്ങിയത് ഒരു വര്‍ഷം മുതല്‍ പരമാവധി മൂന്നു വര്‍ഷം വരെയുള്ള ഷോര്‍ട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് (എസ്ടിബിഡി) ആണ് അതില്‍ ഒന്നാമത്തേത്. അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷത്തേക്കുള്ള മീഡിയം ടേം ഗവണ്മെന്റ് ഡിപ്പോസിറ്റ് (എംടിജിഡി) ആണ് രണ്ടാമത്തേത്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപമാണിത്. 12 മുതല്‍ 15 വരെ വര്‍ഷം കാലാവധിയുള്ള ലോംഗ് ടേം ഗവണ്മെന്റ് ഡിപ്പോസിറ്റാണ് (എല്ടിജിഡി) മൂന്നാമത്തെ ഇനം. ഇതും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്വീകരിക്കുന്ന നിക്ഷേപമാണ്.
4. പലിശ നിരക്ക്
ഹ്രസ്വകാല നിക്ഷേപത്തിന് ആദ്യ വര്‍ഷം 0.50 ശതമാനവും രണ്ട് വര്‍ഷം വരെ 0.55 ശതമാനവും മൂന്നു വര്‍ഷം വരെ 0.60 ശതമാനവുമാണ് പലിശ നിരക്ക്. മീഡിയം ടേമിന് 2.25 ശതമാനവും ലോംഗ് ടേമിന് 2.50 ശതമാനവും പലിശ ലഭിക്കും. മീഡിയം, ലോംഗ് ടേമുകളില്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31നോ അല്ലെങ്കില്‍ കാലാവധി ആകുമ്പോള്‍ ഒന്നിച്ചോ പലിശ നല്‍കും.
5. തിരിച്ചടവ്
എസ്ടിബിഡിയില് സ്വര്‍ണമായോ മെച്യുരിറ്റി സമയത്തെ സ്വര്‍ണ വിലയായോ തിരിച്ചടവ് ലഭ്യമാക്കാം. എന്നാല്‍ മറ്റു രണ്ടു രീതികളിലും സ്വര്‍ണമായോ അക്കാലത്തെ അതിന്റെ വിലയായോ നിക്ഷേപം തിരിച്ചെടുക്കാം. എന്നാല്‍ സ്വര്‍ണമായി തിരിച്ചെടുക്കുമ്പോള്‍ .20 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് ഈടാക്കും.
6. കാലാവധിയെത്തും മുമ്പേ പിന്‍വലിക്കല്‍
എസ്ടിബിഡി സ്കീമില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തിന് ശേഷമേ നിക്ഷേപം തിരിച്ചെടുക്കാന്‍ പറ്റൂ. പലിശയില്‍ നിന്ന് അതിനുള്ള പിഴ ഈടാക്കിയ ശേഷമാവും നിക്ഷേപം തിരികെ നല്‍കുക. അതേസമയം, എംടിജിഡിയില് മൂന്നു വര്‍ഷത്തിനു ശേഷവും എല്ടിജിഡിയില് അഞ്ചു വര്‍ഷത്തിനു ശേഷവും പിന്‍വലിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
