സാധാരണക്കാർക്കും പണക്കാരാകാം; നിങ്ങളറിയാതെ നിങ്ങൾ കോടീശ്വരന്മാരാകുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാ‍ർക്കും ഓഹരി നിക്ഷേപത്തിലൂടെ കാശുണ്ടാക്കാൻ പ്രചോദനമാകുന്ന നിക്ഷേപക മാതൃകകളാണ് ലോകത്തിലെ അറിയപ്പെടുന്ന പല കോടീശ്വരന്മാരും. വാറൻ ബഫറ്റ്, ഡേവിഡ് ടേപ്പർ, രാകേഷ് ജുൻജുൻവാല തുടങ്ങിയവരൊക്കെ ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ച വച്ച കോടീശ്വരരാണ്. എന്നിരുന്നാലും ഓഹരി വിപണി എന്നത് പലർക്കും പേടി സ്വപ്നമാണ്. ഓഹരി നിക്ഷേപം ചൂതാട്ടത്തിന് തുല്യമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ഓഹരി വിപണിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഇതാ..

 

നഷ്ട്ടക്കണക്കുകൾ

നഷ്ട്ടക്കണക്കുകൾ

ഓഹരിയിൽ പണം നിക്ഷേപിച്ച് നഷ്ടം സംഭവിച്ചിട്ടുള്ളവരും ധാരാളമുണ്ട്. സാമ്പത്തിക അച്ചടക്കമില്ലായ്മയും നിക്ഷേപ തന്ത്രം മനസ്സിലാക്കാതെയുള്ള എടുത്തു ചാട്ടവുമൊക്കെയാണ് പലപ്പോഴും നിക്ഷേപങ്ങൾ നഷ്ട്ടത്തിലാകാൻ കാരണം.

ചരിത്രം പരിശോധിക്കൽ

ചരിത്രം പരിശോധിക്കൽ

വിപണിയുടെ ഭൂതകാലചരിത്രത്തിലൂടെ ഒന്നു കടന്നു പോയാൽ തന്നെ നിക്ഷേപത്തിലെ അബദ്ധങ്ങൾ കുറയ്ക്കാനാകും. സ്റ്റോക്ക് മാർക്കറ്റിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിച്ച് മാത്രമേ നിക്ഷേപം നടത്താവൂ.

ലാഭകരം

ലാഭകരം

ദീർഘകാല നിക്ഷേപങ്ങൾ ചിലപ്പോൾ വലിയ നേട്ടങ്ങളും ചിലപ്പോൾ വൻ നഷ്ടവുമാകും നിക്ഷേപകന് നൽകുക. എന്നാൽ ഒരു ശരാശരി ഇക്വിറ്റി റിട്ടേൺ മറ്റ് നിക്ഷേപ മാർ​ഗങ്ങളായ സ്വർണം, റിയൽ എസ്റ്റേറ്റ്, സ്ഥിരനിക്ഷേപം ഇവയെക്കാളൊക്കെ ലാഭകരമാണ്. പണപ്പെരുപ്പത്തെ തരണം ചെയ്യാൻ കഴിവുള്ള ഒരേയൊരു നിക്ഷേപ മാർ​ഗവും ഇക്വിറ്റികളാണ്.

കോടീശ്വരനാകുന്നത് എങ്ങനെ?

കോടീശ്വരനാകുന്നത് എങ്ങനെ?

ഓഹരി നിക്ഷേപത്തിലൂടെയുള്ള നേട്ടത്തിന് ഒരു ഉദാഹരണമാണ് ചുവടെ പറയുന്നത്. 10 വർഷം മുമ്പ് നിങ്ങൾ ഒരു ലക്ഷം രൂപയ്ക്ക് ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ ഒരു ഓഹരി വാങ്ങിയെന്ന് കരുതുക. ഇപ്പോൾ ആ ഓഹരിയുടെ മൂല്യം 4.15 കോടിയാണ്. ബജാജ് ഫിനാൻസിന്റെ നിക്ഷേപത്തിലൂടെ നിക്ഷേപകന് 41,400% വളർച്ചയാണുണ്ടായത്. അതായത് 10 വർഷം കൊണ്ട് നിക്ഷേപം 82.73% നേട്ടമുണ്ടാക്കി. ബജാജ് ഫിനാൻസ് ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് വൻ തുക വരുമാനം തരുന്ന നിരവധി ഓഹരികളുണ്ട്.

ശരിയായ രീതിയിൽ നിക്ഷേപിക്കുക

ശരിയായ രീതിയിൽ നിക്ഷേപിക്കുക

ശരിയായ രീതിയിൽ നിക്ഷേപം നടത്തിയാൽ ഏത് സാധാരണക്കാരനും കോടീശ്വരന്മാരാകാം. ഇതിനായി രണ്ട് കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

  • ശരിയായ സ്റ്റോക്കുകൾ തിരഞ്ഞെടുക്കുക
  • ഓഹരി വിപണിയിലെ അടിസ്ഥാന നിയമങ്ങൾ അറിഞ്ഞിരിക്കുക
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

  • ലളിതമായ ബിസിനസ്സ് മോഡലിലുള്ള കമ്പനികൾ നിക്ഷേപത്തിനായി തെരെഞ്ഞെടുക്കുക
  • വളരെ ചെറിയ കടങ്ങളുള്ള കമ്പനികൾ തെരെഞ്ഞെടുക്കുക
  • മൂലധനച്ചെലവ് കുറഞ്ഞ കമ്പനികൾ തെരെഞ്ഞെടുക്കുക
  • നിക്ഷേപ സൗഹൃദ മാനേജ്മെന്റ് ആണോയെന്ന് പരിശോധിക്കുക
  • കമ്പനിയെക്കുറിച്ച് നിക്ഷേപകർ നന്നായി ഗവേഷണം നടത്തിയിരിക്കണം

malayalam.goodreturns.in

English summary

How to become a millionaire: Can financial investments put a common man in the rich club?

Warren Buffett, Carl Icahn, Ray Dalio, David Tepper, and Rakesh Jhunjhunwala are a few names who have moved up the value chain starting out from a very humble beginning.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X