പേഴ്സണൽ ലോൺ ലഭിക്കാൻ ഇന്ന് വളരെ എളുപ്പമാണ്. ഹോം ലോണിനേക്കാളും വിദ്യാഭ്യാസ ലോണിനേക്കാളും എളുപ്പത്തിൽ ലഭിക്കും എന്നതാണ് പേഴ്സണൽ ലോണിന്റെ പ്രത്യേകത. വായ്പാ എടുക്കാൻ കഴിയുന്ന തുക നിങ്ങളുടെ വരുമാനം, ജോലി ലഭിച്ച വർഷം, ക്രെഡിറ്റ് സ്കോർ എന്നിവയെ ആശ്രിയിച്ചിരിക്കും. എന്നാൽ ഏറ്റവും പലിശ കുറവുള്ള ബാങ്കുകൾ താഴെ പറയുന്നവയാണ്.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ അഞ്ച് വർഷ കാലാവധിയ്ക്ക് ലഭിക്കുന്നത് 10 മുതൽ 12.75 ശതമാനം പലിശ നിരക്കിലാണ്. പേഴ്സണൽ ലോണിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. വായ്പാ തുകയുടെ ഒരു ശതമാനവും നികുതിയും അടങ്ങുന്നതാണ് പ്രോസസിംഗ് ഫീസ്.
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
10.25 മുതൽ 12.25 വരെയാണ് ഓറിയന്റൽ ബാങ്കിന്റെ പലിശ നിരക്ക്. വായ്പ തുകയുടെ 0.50 ശതമാനവും (മിനിമം 500 രൂപ) നികുതിയും ബാങ്ക് പ്രോസസിംഗ് ഫീസ് ഇനത്തിൽ ഈടാക്കും.
ധനലക്ഷ്മി ബാങ്ക്
10.40 ശതമാനം മുതൽ 10.90 ശതമാനം വരെയാണ് ധനലക്ഷ്മി ബാങ്കിന്റെ പലിശ നിരക്ക്. ഐഡിബിഐ ബാങ്കിനേക്കാളും ഓറിയന്റൽ ബാങ്കിനേക്കാളും പ്രോസസിംഗ് ഫീസ് കൂടുതലാണ് ധനലക്ഷ്മി ബാങ്കിൽ. വായ്പ തുകയുടെ 2.50% വരെയാണ് പ്രോസസിംഗ് ഫീസ്.
ഇന്ത്യൻ ബാങ്ക്
10.65 ശതമാനം മുതൽ 11.25 വരെയാണ് പേഴ്സണൽ ലോണിന് ഇന്ത്യൻ ബാങ്ക് ഈടാക്കുന്ന പലിശ. വായ്പ തുകയിൽ നിന്ന 0.51% (പരമാവധി 510 രൂപ) പ്രോസസിംഗ് ഫീസായി ഈടാക്കും.
ഐസിഐസിഐ ബാങ്ക്
10.99 മുതൽ 22 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്കിന്റെ പലിശ നിരക്ക്. കൂടാതെ പ്രോസസിംഗ് ഫീസായി വായ്പാ തുകയുടെ 2.25 ശതമാനവും ജിഎസ്ടിയും ഈടാക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
10.99 മുതൽ 24 വരെയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പലിശ നിരക്ക്. വായ്പ തുകയിൽ നിന്നും 2.50 ശതമാനവും ജിഎസ്ടിയും പ്രോസസിംഗ് ഫീസായും ഈടാക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications