നിങ്ങൾ പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ വേഗമാകട്ടെ. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ വിവിധ സ്മോൾ സേവിംഗ്സ് സ്കീമുകളിലെ പലിശ നിരക്കുകൾ താഴെ പറയുന്നവയാണ്. മാർച്ച് 31ന് വരെയുള്ള പലിശ നിരക്കുകളാണ് ചുവടെ ചേർക്കുന്നത്.
സേവിംഗ്സ് അക്കൗണ്ട്
4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റ പലിശ നിരക്ക്. വെറും 20 രൂപ നിക്ഷേപിച്ചും പദ്ധതിയിൽ ചേരാവുന്നതാണ്.
റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്
അഞ്ച് വർഷം കാലാവധിയുള്ള റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 7.3 ശതമാനമാണ്. മാസം 10 രൂപ മുതൽ നിക്ഷേപം നടത്താം. പരമാവധി തുകയ്ക്ക് പരിധിയില്ല.
ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട്
ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം എന്നീ കാലാവധികളിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് 7 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷം കാലാവധിയിൽ നിക്ഷേപം നടത്തിയാൽ 7.8 ശതമാനമാണ് പലിശ നിരക്ക്. ഈ അക്കൗണ്ട് തുടങ്ങാൻ മിനിമം വേണ്ടത് 200 രൂപയാണ്.
മന്ത്ലി ഇൻകം സ്കീം
ഈ പദ്ധതി അനുസരിച്ച് കുറഞ്ഞത് 1500 രൂപ എങ്കിലും നിക്ഷേപം നടത്തണം. പരമാവധി നിക്ഷേപ പരിധി 4.5 ലക്ഷമാണ്. 7.3 ശതമാനമാണ് ഈ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
സീനിയർ സിറ്റിസൺസിന് ഏറ്റവും ലാഭകരമായ നിക്ഷേപ പദ്ധതിയാണിത്. 8.7 ശതമാനമാണ് ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക്. 1000 രൂപ മുതൽ 15 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
8 ശതമാനമാണ് ഈ പദ്ധതിയുടെ പലിശ നിരക്ക്. 100 രൂപ മുതൽ നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.
കിസാൻ വികാസ് പത്ര
1000 രൂപ മുതലാണ് കിസാൻ വികാസ് പത്രയിൽ നിക്ഷേപം നടത്താനാകുന്നത്. 7.7 ശതമാനമാണ് പദ്ധതിയുടെ പലിശ നിരക്ക്.
സുകന്യ സമൃദ്ധി യോജന
പെൺകുട്ടികൾക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണിത്. ഒരു സാമ്പത്തിക വർഷം ചുരുങ്ങിയത് 1000 രൂപ മുതൽ പരാമവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. 8.5 ശതമാനമാണ് ഈ പദ്ധതിയുടെ പലിശ നിരക്ക്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications